ലോക്ക്ഡൗണ്‍ നീളില്ല; തെരുവില്‍ സ്വതന്ത്രമായി ഇറങ്ങാമെന്ന് ഇത് കൊണ്ട് അര്‍ത്ഥമില്ല; കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു

കോവിഡ് വ്യാപനം തടയുന്നതിനായി രാജ്യം ഒന്നടങ്കം 21 ദിവസത്തെ ലോക് ടൗൺ പ്രഖ്യാപിച്ചിരിക്കുകയാണ്. എന്നാൽ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുകയാണ് അരുണാചല്‍ പ്രദേശ് മുഖ്യമന്ത്രി പെമ ഖണ്ഡു. കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 15 ന് അവസാനിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞതായി പെമ ഖണ്ഡു വ്യക്തമാക്കി. രാജ്യത്ത് പടര്‍ന്നുപിടിച്ച കോവിഡ് രോഗബാധയുടെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിന് ശേഷം ട്വിറ്ററിലൂടെയാണ് പെമ ഖണ്ഡുവിന്റെ പ്രതികരണം. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരുന്നു ചര്‍ച്ച.
'ഏപ്രില്‍ 15ന് ലോക്ക്ഡൗണ്‍ അവസാനിക്കും. തെരുവില്‍ സ്വതന്ത്രമായി ഇറങ്ങാമെന്ന് ഇത് കൊണ്ട് അര്‍ത്ഥമില്ല. നിയന്ത്രണങ്ങള്‍ തുടരാന്‍ നാം എല്ലാവരും ബാധ്യസ്ഥരാണ്. കോവിഡ് വ്യാപനം തടയുന്നതിന് ലോക്ക്ഡൗണും സാമൂഹിക അകലവും മാത്രമാണ് പോംവഴി'- ഇക്കാര്യങ്ങളെല്ലാം യോഗത്തില്‍ പ്രധാനമന്ത്രി പറഞ്ഞതായി പെമ ഖണ്ഡു ട്വിറ്ററില്‍ വ്യക്തമാക്കി.
ദിവസങ്ങള്‍ക്ക് മുന്‍പ് ലോക്ക്ഡൗണ്‍ നീട്ടാന്‍ പോകുന്നു എന്ന വാര്‍ത്തകളില്‍ കേന്ദ്ര സര്‍ക്കാര്‍ അത്ഭുതം പ്രകടിപ്പിച്ചിരുന്നു. ഇത്തരം കാര്യങ്ങള്‍ ഒന്നും തീരുമാനിച്ചിട്ടില്ലെന്നായിരുന്നു കേന്ദ്രം വിശദീകരണം നൽകിയത്. അന്നത്തെ സ്ഥിതിഗതികള്‍ വിലയിരുത്തി ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നായിരുന്നു സര്‍ക്കാരിന്റെ പ്രതികരണം.
https://www.facebook.com/Malayalivartha