നിസാമുദ്ദീന്‍ സമ്മേളനത്തില്‍ പങ്കെടുത്തവരെ തേടിയെത്തിയ പൊലീസിനെ പ്രദേശവാസികൾ കല്ലെറിഞ്ഞോടിച്ചു; സംഭവത്തിലാണ് മൂന്നുപേര്‍ അറസ്റ്റിൽ

നിസാമുദ്ദീനിലെ മര്‍കസില്‍ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചെത്തിയ പൊലീസിനെ ആക്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റിലായി . ബിഹാറിലെ മധുബനിയില്‍ ചൊവ്വാഴ്ചയാണ് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടായത്.നിസാമുദ്ദീനിലെ മതസമ്മേളനത്തില്‍ പങ്കെടുത്തവരെ അന്വേഷിച്ചാണ് പൊലീസ് ഗിര്‍ദര്‍ജങ് ഗ്രാമത്തിലെ മുസ്ലിം പള്ളിയിലെത്തിയത്. എന്നാല്‍ ഇവിടെ വെച്ച് പൊലീസിന് നേര്‍ക്ക് കല്ലേറുണ്ടാകുകയായിരുന്നു. ഈ സംഭവത്തിലാണ് മൂന്നുപേര്‍ അറസ്റ്റിലായതെന്ന് ഝന്‍ഝര്‍പുര്‍ ഡിഎസ്പി അമിത് ശരണ്‍ അറിയിച്ചു.
മര്‍കസിലെ മതസമ്മേളനത്തില്‍ പങ്കെടുത്ത ബിഹാര്‍ സ്വദേശികളില്‍ ഭൂരിഭാഗം ആളുകളെയും കണ്ടെത്തിയെന്നും അവശേഷിക്കുന്നവരെ ഉടന്‍ കണ്ടെത്തുമെന്നും ഡിജിപി ഗുപ്‌തേശ്വര്‍ പാണ്ഡെ പറഞ്ഞിരുന്നു.നിസാമുദ്ദീന്‍ മര്‍ക്കസില്‍ നിന്നും മടങ്ങിപ്പോയവരെ കണ്ടെത്തുന്നതിനും കോവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തുന്നതിനും കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെയും പോലിസ് മേധാവികളുടെയും യോഗം വിളിച്ചേക്കുമെന്നും സൂചനയുണ്ട്.. രാജ്യത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കോവിഡ് കേസുകളിലുണ്ടായ വര്‍ധനയും നിസാമുദ്ദീന്‍ തബ്‌ലീഗി മര്‍കസില്‍ നടന്ന യോഗങ്ങളും തമ്മില്‍ ബന്ധമുണ്ടെന്ന സൂചനയുടെ അടിസഥാനത്തിലാണ് യോഗം.
ഡല്‍ഹി നിസാമുദ്ദീനിലെ തബ്‌ലീഗ് ജമാഅത്തിന്റെ മര്‍ക്കസില്‍ നിന്നും 2346 പേരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും ആശുപത്രിയിലേക്കുമായി മാറ്റിയത്. 536 പേരാണ് ആശുപത്രിയിലുള്ളത്. അതേസമയം പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ലോക്ക്ഡൗണിനെ തുടര്‍ന്ന് അടച്ചു പൂട്ടുന്നതിനു മുമ്പെ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്തു നിന്നും നിരവധി പേര്‍ സംസ്ഥാനങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. ഇവരുടെ കൃത്യമായ എണ്ണമോ വിശദാംശങ്ങളോ മര്‍ക്കസ് അധികൃതര്‍ക്ക് നല്‍കാന്‍ കഴിയാതിരുന്ന സാഹചര്യത്തിലാണ് സംസ്ഥാന പോലിസ് മേധാവികളുടെ സഹായത്തോടെ ഡല്‍ഹി മര്‍ക്കസില്‍ നിന്നും മടങ്ങിയവരെ കണ്ടെത്താനുള്ള നീക്കം.
ഇതിനായാണ് കേന്ദ്രം സംസ്ഥാന ആഭ്യന്തര വകുപ്പ് സെക്രട്ടറിമാരുടെയും പൊലീസ് മേധാവികളുടെയും യോഗം വിളിക്കുന്നത്. ഇതോടൊപ്പം നിരവധി വിദേശികൾ രാജ്യത്തിന്റെ വിവിധയിടങ്ങളിൽ തബ്‍ലീഗി പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും ഇവരില്‍ ചിലര്‍ കോവിഡ് ബാധിതരാണെന്നും കേന്ദ്രത്തിന് വിവരമുണ്ട്. മഹാരാഷ്ട്രയില്‍ നിന്നും 29 പേരടങ്ങുന്ന സംഘത്തെയും ബീഹാറില്‍ നിന്നും 69 വിദേശികളെയുമാണ് ഇതുവരെ കണ്ടെത്തിയത്.
ഇത്തരത്തിൽ രാജ്യത്തുള്ള 850ഓളം വിദേശികളായ തബ്‍ലീഗ് പ്രവ൪ത്തകരെ അവരുടെ രാജ്യങ്ങളിലേക്ക് മടക്കി അയക്കാനാണ് കേന്ദ്രം ആലോചിക്കുന്നത്. വിസ ചട്ടങ്ങള്‍ ലംഘിച്ചതിനാൽ ഇവ൪ക്ക് തുട൪ന്ന് പ്രവേശന വിലക്കും ഏ൪പ്പെടുത്തിയേക്കും.ഡൽഹിയിൽ കോവിഡ് 19 സ്ഥിരീകരിച്ചവരിൽ 32ൽ 29 പേരും നിസാമുദ്ദീനിൽ പരിപാടിയിൽ പങ്കെടുത്തവരായിരുന്നുവെന്ന് ഡൽഹി സ൪ക്കാര്‍ വ്യക്തമാക്കി. അതേസമയം പരിപാടി കഴിഞ്ഞെത്തിയ 25 പേരിൽ 20 പേര്‍ കോവിഡ് ബാധിതരല്ലെന്ന് ഒഡീഷ സ൪ക്കാ൪ സ്ഥിരീകരിച്ചു.
https://www.facebook.com/Malayalivartha