വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതല്‍ ധനസഹായം എത്തും

രാജ്യമൊട്ടാകെ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വനിതകളുടെ ജന്‍ധന്‍ ബാങ്ക് അക്കൗണ്ടിലേക്ക് വെള്ളിയാഴ്ച മുതല്‍ 500 രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ നിക്ഷേപിക്കും.പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ പദ്ധതി പ്രകാരമാണിത്. 500 രൂപ പ്രകാരമാണ് നിക്ഷേപിക്കുക.എന്നാല്‍ തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഉടന്‍ പിന്‍വലിക്കാന്‍ അനുവദിക്കുന്നതല്ല. അക്കൗണ്ട് നമ്ബറിലെ അവസാനത്തെ അക്കം ക്രമം അനുസരിച്ചാവും അക്കൗണ്ടില്‍ പണം എത്തുക. ഏപ്രില്‍ 9 വരെ പണം പിന്‍വലിക്കുന്നതിനും ഈ ക്രമം അനുസരിച്ചാവണം.എന്നാല്‍, ഏപ്രില്‍ ഒമ്ബതാം തീയതിക്കുശേഷം എപ്പോള്‍ വേണമെങ്കിലും പണം പിന്‍വലിക്കാവുന്നതാണ്.മാത്രമല്ല, റൂപേ കാര്‍ഡ് ഉപയോഗിച്ച് അടുത്തുള്ള എടിഎംവഴിയും പണം പിന്‍വലിക്കാം. ഏത് ബാങ്കിന്റെ എടിഎം സേവനം ഇതിനായി ഉപയോഗിച്ചാലും ചാര്‍ജ് ഈടാക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഒരു കുടുംബത്തില്‍ ഒരാള്‍ക്കെങ്കിലും ബാങ്ക് എക്കൗണ്ട് എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ 2014 ആഗസ്ത് 28ന് പ്രഖ്യാപിച്ച പദ്ധതിയാണ് പ്രധാന്‍മന്ത്രി ജന്‍ ധന്‍ യോജന. സൗജന്യമായി ലഭിക്കുന്ന അക്കൗണ്ടുകളാണിത്.
https://www.facebook.com/Malayalivartha