പുഴക്കരയിലെ തോണിയില്‍ ക്വാറന്റൈനില്‍ കഴിഞ്ഞ് വയോധികൻ.; ഗ്രാമത്തിലേക്ക് കടക്കരുതെന്ന് മുന്നറിയിപ്പ്

ലോകം ഒന്നടങ്കം കൊറോണ ഭീതിയിലാണ്. മഹാവ്യാധിയെ പിടിച്ചുകെട്ടാനുള്ള കഠിനപ്രയത്നത്തിലാണ്. രാജ്യം. കോവിഡ് പകരാതിരിക്കാനും, രോഗം വന്നവർ പാലിക്കേണ്ട കാര്യങ്ങളും ആരോഗ്യവവകുപ്പ് നിർദ്ദേശിക്കുന്നുണ്ട്. വിദേശത്തു നിന്നും വന്നവർക്കൊപ്പംസമ്പർക്കത്തിൽ ഏർപെട്ടവർക്ക് പ്രത്യേക പരിപാലന നിർദ്ദേശങ്ങളും ആരോഗ്യവകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. പനിയോ ചുമയോ വന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ രോഗികളോട് നിര്‍ദ്ദേശിക്കുന്നത് വീട്ടില്‍ നിരീക്ഷണത്തിലിരിക്കാനാണ്. ഇത്തരത്തില്‍ നിരവധി പേര്‍ രാജ്യത്ത് ഹോം ക്വാറന്റൈനിലാണ്. വീട്ടിലാണെങ്കില്‍ പോലും മറ്റ് അംഗങ്ങളുമായ അകലം പാലിക്കണമെന്നതും നിര്ബന്ധമാണ്.
ഈ സാഹചര്യത്തിൽ പശ്ചിമ ബംഗാളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ശ്രദ്ധേയമാകുകയാണ്. പനി വന്നതിനെ തുടര്‍ന്ന് സ്വന്തം ഗ്രാമത്തിലേക്ക് കടക്കാന്‍ സാധിക്കാതെ ഒരു വയോധിക്കന്‍ താമസിക്കുന്നത് തോണിയിൽ. ബംഗാളിലെ നദ്യ ജില്ലയിലെ നബദ്വീപിലാണ് സംഭവം. ഹബിബ്പുരിലുള്ള ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങിയെത്തിയതിന് പിന്നാലെയാണ് വയോധികന് പണി വന്നത്. ഡോക്ടറെ കാണിച്ചപ്പോൾ ക്വാറന്റൈനിലിരിക്കാന്‍ നിർദ്ദേശിച്ചു.
എന്നാല്‍ പനിയുള്ളതിനാല്‍ ഗ്രാമത്തിലേക്ക് കടക്കരുതെന്ന് നാട്ടുകാര്‍ പറഞ്ഞതോടെ വീട്ടില്‍ താമസിക്കാന്‍ സാധിക്കാതെ വന്നു. ഇതേത്തുടര്‍ന്നാണ് നിരീക്ഷണക്കാലമായ 14 ദിവസം പുഴക്കരയിലെ തോണിയില്‍ താമസിക്കാന്‍ തീരുമാനിച്ചതെന്ന് വൃദ്ധന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha