അണുവിമുക്തമാക്കാന്‍ ശുചീകരണ തുരങ്കം; പരീക്ഷണം തമിഴ്‌നാട്ടിൽ

കോവിഡ് 19(കൊറോണ) നിന്നും മുക്തി നേടാനായി പല മാര്‍ഗങ്ങളും പരീക്ഷിക്കുകയാണ് ലോകം. കൊറോണ ഏറ്റവും കൂടുതല്‍ ബാധിച്ച ചൈനയില്‍ തന്നെയാണ് പല പ്രതിരോധ മാര്‍ഗങ്ങളും ആദ്യം പരീക്ഷിക്കപ്പെട്ടത്. രോഗാണുക്കളെ പരമാവധി കൊല്ലുന്ന ശുചീകരണ ടണലുകളും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളുമൊക്കെ ഇതില്‍ പെടുന്നു.
ഓട്ടോമാറ്റിക് കാര്‍വാഷ് പോലുള്ള ഈ സംവിധാനത്തിനുള്ളില്‍ കയറി നിന്നാല്‍ മനുഷ്യന്റെ ദേഹത്തെ രോഗാണുക്കളില്‍ 99 ശതമാനവും നശിക്കുമെന്നാണ് കരുതപ്പെടുന്നത്. ചൈനീസ് നഗരമായ ചോങ്ക്വിങിലാണ് ഈ ടണല്‍ സ്ഥാപിച്ചിരിക്കുന്നത്. കൊറോണ വൈറസ് ഭീതിയില്‍ നിന്നും രക്ഷപ്പെടാനുള്ള മാര്‍ഗമായാണ് ഈ ഉപകരണത്തെ കാണുന്നത്. ചൈനയിലെമ്പാടും രോഗാണു നാശിനികള്‍ സ്‌പ്രേ ചെയ്യുന്ന ട്രക്കുകളും അണുവിമുക്തമാക്കുന്ന പുകയടിക്കുന്ന മെഷീനുകളും വ്യാപകമായി ഉപയോഗിക്കപ്പെടുന്നുണ്ട്.
എന്നാലിപ്പോൾ ചൈനയില്‍ കോവിഡ് 19 പ്രതിരോധിക്കാന്‍ ഒരുക്കിയ ശുചീകരണ ടണലുകളിലുകളുടെ മാതൃകയില്‍ ടണലൊരുക്കിയിരിക്കുകയാണ് തമിഴ്നാട്. തിരുപ്പൂരിലെ തെന്നംപാളയം മാര്‍ക്കറ്റിന് പുറത്തായാണ് അണുവിമുക്തമാക്കാനുള്ള ശുചീകരണ ടണല്‍ സജ്ജമാക്കിയിരിക്കുന്നത്.
മൂന്ന് മുതല്‍ അഞ്ച് സെക്കന്‍ഡ് വരെ ടണലിലൂടെ നടക്കുമ്ബോള്‍ അത് ആളുകളെ അണുവിമുക്തമാക്കുന്നു. തിരുപ്പൂര്‍ ജില്ലാ കളക്ടര്‍ കെ. വിജയകാര്‍ത്തികേയന്‍ തുരങ്കം ഉദ്ഘാടനം ചെയ്തു. അണുവിമുക്ത താത്കാലിക ടണല്‍ ഇന്ത്യയില്‍ ആദ്യത്തേതാണെന്നും അദ്ദേഹം പറഞ്ഞു. തുരങ്കത്തിലൂടെ കടന്നുപോകുന്ന ആളുകളുടെ വീഡിയോ ട്വിറ്ററില്‍ പങ്കുവച്ചു. മാര്‍ക്കറ്റിലെത്തുന്ന ആളുകള്‍ കൈകഴുകിയ ശേഷം ടണലിലൂടെ നടക്കണം. ടണലിലൂടെ കടന്ന് പോകുന്നവരുടെ മേലേക്ക് തുരങ്കത്തില്‍ സ്ഥാപിച്ച മൂന്നു കുഴല്‍ വഴി സോഡിയം ഹൈപ്പോക്ലോറൈറ്റ് മിശ്രിതം തളിക്കുക്കും.
https://www.facebook.com/Malayalivartha