രണ്ടു ദിവസം കൊണ്ട് എട്ടരക്കോടി കാഴ്ച്ചക്കാര്‍, ട്രോളന്മാരുടേയും വിമര്‍ശകരുടേയും വായടപ്പിച്ച് രാമായണം

രാജ്യമെമ്പാടും പടര്‍ന്നുപിടിച്ച കോവിഡെന്ന മഹാമാരിയെ പിടിച്ചുകെട്ടാനുള്ള കഠിന പരിശ്രമത്തില്‍ തന്നെയാണ് രാജ്യം. ഇതിനായി രാജ്യത്തെ ജനത ഒറ്റക്കെട്ടുകയായി പൊരുതുകയാണ്. രോഗം വ്യാപനം തടയുന്നതിനായി ഏപ്രില്‍ 14 വരെ രാജ്യം സമ്പൂര്‍ണമായി അടച്ചിട്ടിരിക്കുന്നത്. രോഗികളുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെങ്കിലും കാര്യങ്ങള്‍ നിയന്ത്രണ വിധേയമാണെന്നാണ് നിലവിലെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി വിവിധ പദ്ധതികള്‍ തയ്യാറാക്കി, കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജാഗ്രതയോടെ ഒത്തൊരുമിച്ച് മുന്നോട്ടുപോകുകയാണ്്. ബഹുഭൂരിപക്ഷം ജനങ്ങളും സോഷ്യല്‍ ഡിസ്റ്റന്‍സിങ് പാലിക്കുന്നു. നിയന്ത്രണങ്ങളോട് സഹകരിക്കുന്നു. വീടുകളില്‍ തന്നെ കഴിഞ്ഞു കൂടുകയാണ് ജനം.
അതിനിടെ, വിശ്രമവേളകളെ ആനന്ദകരമാക്കാനുള്ള ശ്രമമെന്ന നിലയില്‍ ദൂരദര്‍ശനില്‍ മുമ്പ് പ്രക്ഷേപണം ചെയ്തിരുന്ന ജനപ്രിയ പരമ്പരകളായിരുന്ന രാമായണം, മഹാഭാരതം സീരിയലുകള്‍ വീണ്ടും കൊണ്ടു വരണമെന്ന ആവശ്യം പരക്കെ ഉയര്‍ന്നിരുന്നു. ആരാധകരുടെ ആവശ്യങ്ങള്‍ മാനിച്ച് രാമായണം സീരിയല്‍ വീണ്ടും ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്തു തുടങ്ങിയിരുന്നു. ഇപ്പോള്‍ പുറത്തു വന്നിരിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ദൂരദര്‍ശനിലെ രാമായണത്തിന്റെ പുനഃസംപ്രേഷണം റെക്കോഡ് കാഴ്ച്ചക്കാരെയാണ് നേടിയിരിക്കുന്നുവെന്നാണ്. വിമര്‍ശകരുടെ വായടിപ്പിക്കുന്ന രീതിയിലാണ് രാമായണത്തിന്റെ എപ്പിസോഡുകള്‍ ജനങ്ങള്‍ സ്വീകരിച്ചതെന്നാണ് ഇതിന്റെ കണക്കുകളും വ്യക്തമാക്കുന്നത്.
ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്തുവിട്ട കണക്കുകളാണ് രാമായണം റെക്കോഡ് കാഴ്ച്ചക്കാരെ നേടിയെന്നത് സാക്ഷ്യപ്പെടുത്തുന്നത്. രാമായണം പരമ്പര സംപ്രേഷണം ചെയ്ത ആദ്യ രണ്ട് ദിനങ്ങളായ ശനി, ഞായര്‍ അടിസ്ഥാനമാക്കിയുള്ളതാണ് കണക്ക്. ശനിയാഴ്ച്ച രാവിലെ പരിപാടിയുടെ ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തപ്പോള്‍ 3.4 കോടി കാഴ്ച്ചക്കാരെയാണ് ലഭിച്ചതെങ്കില്‍ ഞായറാഴ്ച്ച വൈകിട്ടോടെ അത് 5.1 കോടി ആയി ഉയര്‍ന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. രാജ്യത്തെ മുഖ്യ നഗരങ്ങളിലും രാമായണത്തിന് ഏറ്റവുമധികം റേറ്റിങ്ങാണ് ലഭിച്ചത്.
ഷോ ആരംഭിച്ചത് മുതലുള്ള ഡിഡി നാഷണലിന്റെ കാഴ്ച്ചക്കാരുടെ നിരക്കിലുള്ള വളര്‍ച്ചയെ പ്രതിഫലിപ്പിക്കുന്ന വ്യൂവര്‍ഷിപ്പ് കണക്കുകള്‍ അടുത്ത വ്യാഴാഴ്ച ബ്രോഡ്കാസ്റ്റ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സില്‍ പുറത്തിറക്കും. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് രാജ്യം മുഴുവന്‍ വീട്ടിലിരിക്കുന്ന സമയത്താണ്, 1980-കളില്‍ ദൂര്‍ദര്‍ശനില്‍ സംപ്രേഷണം ചെയ്തിരുന്ന രാമായണം, മഹാഭാരതം തുടങ്ങിയ പരമ്പരകള്‍ പുനഃസംപ്രേഷണം ചെയ്യാന്‍ തീരുമാനിച്ചത്. സമൂഹ മാധ്യമങ്ങളില്‍ ഉയര്‍ന്ന ആവശ്യം പരിഗണിച്ചാണ് ഈ തീരുമാനം കൈക്കൊണ്ട്.
രാമാനന്ദ സാഗര്‍ തിരക്കഥയും നിര്‍മാണവും സംവിധാനവും നിര്‍വഹിച്ച പരമ്പരയാണ് രാമായണം. 1987-ല്‍ ദൂര്‍ദര്‍ശനിലാണ് രാമായണം സംപ്രേഷണം ചെയ്തത്. രാമനായി നടന്‍ അരുണ്‍ ഗോവിലും സീതയായി ദീപികാ ചിക്ലിയയുമാണ് വേഷമിട്ടത്. മാര്‍ച്ച് 28 ശനിയാഴ്ച്ച മുതല്‍ ഡി ഡി നാഷ്ണല്‍ ചാനലില്‍ രാവിലെ 9 മണി മുതല്‍ 10 മണി വരെയും വൈീട്ട് 9 മുതല്‍ 10 വരെയും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നത്. അതേസമയം, രാമായണത്തിനും മഹാഭാരതത്തിനും പുറമെ പഴയകാല ജനപ്രിയ പരമ്പരകളായ ശക്തിമാന്‍, ചാണക്യന്‍, ശ്രീമാന്‍ ശ്രീമതി തുടങ്ങിയവയും പുനഃസംപ്രേഷണം ചെയ്യാനൊരുങ്ങുകയാണ് ദൂരദര്‍ശന്‍.
https://www.facebook.com/Malayalivartha