ഈ കണക്കുകള്‍ നിങ്ങളെ ഞെട്ടിക്കും; കോവിഡിന് മുന്നില്‍ ന്യൂയോര്‍ക്കും കേരളവും; കേരള സര്‍ക്കാരിന്റെ കരുതല്‍ ലോകത്തിന് മാതൃകയാകുന്നു.

ഈ കണക്കുകള്‍ നിങ്ങളെ ഞെട്ടിക്കും. കേരളത്തില്‍ ഇന്ന് രോഗബാധിതരായുള്ളത് 265 പേരാണ്. അതേസമയം ന്യൂയോര്‍ക്കില്‍ 83901, കേരളത്തില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്ത് കൃത്യം ഒരു മാസം കഴിഞ്ഞാണ് ന്യൂയോര്‍ക്കില്‍ കൊവിഡ്‌കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കേരളത്തില്‍ നിലവില്‍ രോഗ ചികിത്സയില്‍ലുള്ളത് 237 പേരാണ്, ന്യൂയോര്‍ക്കില്‍ അത് 75540 ആണ്. അതുപോലെതന്നെ കേരളത്തില്‍ മരണം രണ്ടും, ന്യൂയോര്‍ക്കില്‍ 2219 മാണ്, അതുപോലെതന്നെ ആശുപത്രി വിട്ടവര്‍ കേരളത്തില്‍ 26പേരും, ന്യുയോര്‍ക്കില്‍ 6142പേരുമാണ്. ഇത് കേരള സര്‍ക്കാര്‍ എടുത്ത മുന്‍കരുതലുകള്‍ കൊണ്ടു മാത്രം പിടിച്ചുകെട്ടാനായാതാണ് എന്ന് നമുക്ക് നിസംശയം പറയാം.
ന്യുയോര്‍ക്കിലെ ഇപ്പോഴത്തെ അവസ്ഥ നിയന്ത്രണാധീതമാണ്. കോവിഡ് രോഗികള്‍ ലക്ഷങ്ങളായി പെരുകിയതോടെ യുഎസില്‍ മാസ്‌ക്, ഗൗണ്‍, കയ്യുറകള്‍ എന്നീ അടിയന്തര മെഡിക്കല്‍ ഉപകരണങ്ങള്‍ക്ക് ക്ഷാമം. വെന്റിലേറ്ററുകള്‍ അടക്കം 60 ടണ്‍ മെഡിക്കല്‍ ഉപകരണങ്ങളുമായി റഷ്യന്‍ വിമാനം ബുധനാഴ്ച ന്യൂയോര്‍ക്കിലിറങ്ങി. തിങ്കളാഴ്ച യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും റഷ്യ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനും തമ്മില്‍ നടത്തിയ ഫോണ്‍ സംഭാഷണത്തിന്റെ അടിസ്ഥാനത്തില്‍ ഇറക്കുമതിക്കു ധാരണയായിരുന്നു.
യുഎസ് സര്‍ക്കാരിന്റെ കരുതല്‍ ശേഖരത്തിലുണ്ടായിരുന്ന 1.6 കോടി എന്‍ 95 മാസ്‌കുകള്‍, 2.2 കോടി കയ്യുറകള്‍, 7140 വെന്റിലേറ്ററുകള്‍ എന്നിവ വിതരണം ചെയ്തു കഴിഞ്ഞതോടെയാണു വിദേശസഹായം തേടേണ്ടിവന്നത്. 11 കമ്പനികളാണു നിലവില്‍ യുഎസില്‍ വെന്റിലേറ്ററുകള്‍ നിര്‍മിച്ചുകൊണ്ടിരിക്കുനത്. ഇവ അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്നാണു സൂചന.
അതേസമയം, ഫ്ലോറിഡ, ജോര്‍ജിയ, മിസിസിപ്പി, നെവാഡ എന്നീ സംസ്ഥാനങ്ങളിലും വീടിനു പുറത്തിറങ്ങുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ഇതോടെ 80 % അമേരിക്കക്കാരും ലോക്ഡൗണിലായി. വൈറസ് വ്യാപനം ശക്തമായ മേഖലകളിലേക്കുള്ള ആഭ്യന്തര വിമാനസര്‍വീസുകള്‍ നിര്‍ത്തിവയ്ക്കാന്‍ നീക്കമുണ്ട്.
80,000 ലേറെ രോഗികളാണു ന്യൂയോര്‍ക്കിലുള്ളത്. ന്യൂജഴ്സിയില്‍ 22,000 കവിഞ്ഞു. കലിഫോര്‍ണിയ, മിഷിഗന്‍ എന്നീ സംസ്ഥാനങ്ങളില്‍ രോഗികള്‍ പതിനായിരമായി. മറ്റു സംസ്ഥാനങ്ങളില്‍ ശരാശരി അയ്യായിരത്തിലേറെ പേര്‍ക്കാണു രോഗം സ്ഥിരീകരിച്ചത്.
https://www.facebook.com/Malayalivartha