കൊറോണയില്‍ വലയുന്ന ഇന്ത്യക്കും കേരളത്തിനും യുഎഇക്കും കൈത്താങ്ങേകി വ്യവസായി യൂസഫ് അലി; ഇത് മലയാളികള്‍ക്ക് അഭിമാന നിമിഷം

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കും ഇന്ത്യയേയും കേരളത്തേയും സഹായിക്കുന്നതില്‍ മുന്നില്‍ തന്നെയാണ് പ്രവാസി വ്യവസായിയായ എംഎ യുസഫലി. ഗള്‍ഫ് രാജ്യങ്ങളിലെ ഭക്ഷ്യ പ്രതിസന്ധി തീര്‍ക്കാനും ലുലു ഗ്രൂപ്പ് തന്നെയാണ് മുന്നിലുള്ളത്. ഇന്ത്യയ്ക്ക് വേണ്ടി പ്രധാനമന്ത്രി കെയേഴ്സ് ഫണ്ടിലേക്ക് യൂസഫലി 25 കോടി രൂപ സംഭാവന ചെയ്തു. നേരത്തെ കേരളത്തിനും സഹായം നല്‍കിയിരുന്നു. ഇന്ത്യക്ക് സംഭാവന നല്‍കിയതായി ട്വിറ്ററിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. കൊവിഡിനെ പ്രതിരോധിക്കാന്‍ ഇന്ത്യക്ക് 25 കോടിയാണ് ലുലു ഗ്രൂപ്പ് വകയായി ചെയര്‍മാന്‍ നല്‍കിയത്. കൊവിഡിനെ ചെറുക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേരത്തേ കേരളത്തിന് യൂസഫലി 10 കോടി രൂപ സംഭാവന ചെയ്തിരുന്നു. ഇതിന് പുറമെയാണ് ഇന്ത്യക്ക് 25 കോടി രൂപ നല്‍കുന്നത്. ഇതോടെ 35 കോടി രൂപ യൂസഫലി കൊവിഡ് പ്രതിരോധത്തിനായി സംഭാവന ചെയ്തു.
സംസ്ഥാനം അതീവ സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോള്‍ ദുരിതാശ്വാസ നിധി വഴി പണം സമാഹരിക്കുമെന്നുള്ള മുഖ്യമന്ത്രി അഭ്യര്‍ത്ഥനക്ക് പിന്നാലെയായിരുന്നു സഹായം. അതുപോലെതന്നെ സംസ്ഥാനത്തെ മാസ്‌കുകളുടെ ക്ഷാമം പരിഹരിക്കാന്‍ എം എ യൂസഫ് അലി ഒരു ലക്ഷം മാസ്‌കുകള്‍ എത്തിക്കും. ദില്ലിയില്‍ നിന്നാണ് മാസ്‌കുകള്‍ എത്തിക്കുന്നത്. വാര്‍ത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി പണറായി വിജയനാണ് ഇക്കാര്യം അറിയിച്ചത്. കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വലിയ പ്രവര്‍ത്തനം നടത്തുന്ന ആരോഗ്യവകുപ്പിന് ഏറെ സഹായകമാണ് ഇത്. ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസഫലിക്ക് വേണ്ടി ലുലു ഗ്രൂപ്പ് റീജിയണല്‍ ഡയറക്ടര്‍ ജോയ് ഷഡാന്ദനാണ് മാസ്‌കുകള്‍ കൈമാറിയത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലുലു ഗ്രൂപ്പ് 10 കോടി രൂപ നല്‍കിയതിന് പുറമെയാണ് ഈ സഹായം. വലിയ പ്രതിസന്ധി ഘട്ടത്തില്‍ ലുലു ഗ്രൂപ്പ് ചെയ്യുന്ന സേവനം വളരെ വിലപ്പെട്ടതാണെന്ന് ആരോഗ്യ മന്ത്രി കെകെ ശൈലജയും അന്ന് പറഞ്ഞിരുന്നു. യുഎഇയില്‍ ഭക്ഷ്യക്ഷാമം ഉണ്ടാകുന്നില്ലെന്ന് ഉറപ്പാക്കാനും ലുലു ഗ്രൂപ്പ് മുമ്പിലുണ്ട്.
കൊറോണ കാലത്തെ ഏറ്റവും വെല്ലുവിളി സാമ്പത്തികമാണ്. സാമ്പപ്പിക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍കൂടിയായിരുന്നു കൊറോണയുടെ കടന്നുവരവ്. ഇപ്പോള്‍ കൂടുതല്‍ സാമ്പത്തിക തകര്‍ച്ചയിലേക്കാണ് ഇന്ത്യ. ഇന്ത്യ കൊറണ മുക്തമായാലും ഇത് സൃഷ്ടിച്ച സാമ്പത്തിക ആഘാതത്തില്‍ നിന്നും കരകയറാന്‍ കുറച്ച് പ്രയാസമാണ്. ഈ സാഹചര്യത്തിലാണ് പ്രധാനമന്ത്രി ദുരിതാശ്വാസഫണ്ട് എന്ന ആശയവുമായി എത്തിയത്. കേരളവും പ്രതിസന്ധി മുമ്പില്‍ കണ്ടാണ് സഹായ അഭ്യര്‍ത്ഥന നടത്തുന്നത്. ഇതിലേക്ക് പ്രവാസികളുടെ സഹായം ധാരളമായി കിട്ടുന്നുണ്ട്.
https://www.facebook.com/Malayalivartha