സാമൂഹിക വ്യാപനത്തിലേക്കെന്നു സൂചന; തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുന്നു

തമിഴ്നാട്ടില്‍ കൊവിഡ് 19 ബാധിതരുടെ എണ്ണം പ്രതിദിനം വര്‍ദ്ധിക്കുകയാണ്. കഴിഞ്ഞ ദിവസം ഡോക്ടര്‍ ഉള്‍പ്പടെ 96 പേര്‍ക്ക് കൂടി വൈറസ് ബാധ സ്ഥിരീകരിച്ചതോടെ സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 834 ആയി. ഇതോടുകൂടി തമിഴ്നാട്ടില്‍ രോഗം സാമൂഹിക വ്യാപനത്തിലേക്കെന്നു സൂചന. രോഗം സ്ഥിരീകരിച്ച 84പേരും നിസാമുദ്ദീനില്‍ നിന്ന് വന്ന ഒരാളുമായി ബന്ധമുള്ളവരാണ്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ച നിസാമുദ്ദീനില്‍ നിന്ന് എത്തിയവരും ഇവരുമായി സമ്ബര്‍ക്കത്തില്‍ ഏര്‍പ്പെട്ട് രോഗം ബാധിച്ചവരുടേയും എണ്ണം 763 ആയി ഉയര്‍ന്നു.
ചെന്നൈയിലും കോയമ്ബത്തൂരിലുമാണ് കൂടുതല്‍ രോഗബാധിതര്‍ ഉള്ളത്. 27 പേരെ രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തു. നിസാമുദ്ദിന്‍ സമ്മേളനത്തില്‍ പങ്കെടുത്ത 1480 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ചെന്നൈയില്‍ 163 കേസുകളും കോയമ്ബത്തൂരില്‍ 60 പോസിറ്റീവ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്തൊട്ടാകെയുള്ള ആശുപത്രികളില്‍ 59,918 പേര്‍ വീടുകളിലും 213 സര്‍ക്കാര്‍ ആശുപത്രികളിലായി 2,042 പേരും നിരീക്ഷണത്തിലാണ്. ഇതുവരെ 7,267 സാമ്ബിളുകള്‍ പരിശോധിച്ചു. അതില്‍ 485 എണ്ണത്തിന്റെ ഫലം കാത്തിരിക്കുകയാണ്.
ചൈനയില്‍ നിന്നും റാപ്പിഡ് ടെസ്റ്റിംഗ് കിറ്റുകള്‍ സംസ്ഥാനത്ത് എത്തിയാല്‍ 30 മിനിറ്റുകള്‍ കൊണ്ട് രോഗം സ്ഥിരീകരിക്കാനാവും. രോഗം വന്‍തോതില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ ഈ റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ ഉപയോഗിച്ച് പരിശോധന നടത്തുമെന്നും പോസിറ്റീവ് ആകുന്നവരെ പിസിആര്‍ ടെസ്റ്റിന് വിധേയമാക്കുമെന്നും ആരോഗ്യ വകുപ്പ് സെക്രട്ടറി ബീല രാജേഷ് അറിയിച്ചു. വൈറസ് ബാധ വന്‍ തോതില്‍ സ്ഥിരീകരിച്ചതോടെ ചെന്നൈയിലെ 67 സ്ഥലങ്ങള്‍ അടച്ചുപൂട്ടിയിരിക്കുകയാണ്. ഡോക്ടര്‍മാര്‍ക്കും ടെക്നിക്കല്‍ ജീവനക്കാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെ തൂത്തുക്കുടിയിലെ രണ്ട് ആശുപത്രികള്‍ അടയ്ക്കുകയും രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി.
അതേസമയം, വില്ലുപുരം സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് കാണാതായ കൊവിഡ് രോഗിയെ രണ്ട് ദിവസമായിട്ടും കണ്ടെത്താന്‍ സാധിച്ചിട്ടില്ല. ഇയാള്‍ ചെന്നൈയിലേക്ക് കടന്നിട്ടുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ നഗരത്തില്‍ തെരച്ചില്‍ ഊര്‍ജ്ജിതമാക്കിയിട്ടുണ്ട്. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ കര്‍ശന നിയന്ത്രണങ്ങളോടെ ലോക്ക് ഡൗണ്‍ നീട്ടാനാണ് സാദ്ധ്യതയേറെയും.
അതേസമയം രാജ്യത്ത് കഴിഞ്ഞ 12 മണിക്കൂറിനിടെ 30 പേര് കോവിഡ് 19 ബാധിച്ച് മരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഈ സമയത്ത് 547 പേര്ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 199 ആയി. 6412 പേര്ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതില് 5709 പേരാണ് നിലവില് ചികിത്സയിലുള്ളത്. 504 പേര്ക്ക് രോഗം ഭേദമായി.
https://www.facebook.com/Malayalivartha


























