ലോക്ഡൗൺ നീട്ടുമെന്നു സൂചന; രോഗികളുടെ വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണമെന്നു കേന്ദ്രം; ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്‌പ്പാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍

കോവിഡ് രോഗബാധയുടെ പച്ഛാത്തലത്തിൽ രാജ്യത്ത് ലോക്ഡൗണ്‍ നീട്ടുമെന്ന് സൂചന. ലോക്ഡൗണ്‍ സാമൂഹികപ്രതിരോധ കുത്തിവയ്‌പ്പാണെന്ന് കേന്ദ്രആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ പറഞ്ഞു. രോഗികളുടെ എണ്ണത്തിലുള്ള വര്‍ധന നിയന്ത്രിക്കാന്‍ മൂന്നാഴ്ചയെങ്കിലും വേണമെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രതിരോധനടപടികള്‍ ഊര്‍ജിതമാക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് 4100 കോടി നല്‍കിയെന്നും ഹര്‍ഷവര്‍ധന്‍ പറഞ്ഞു
അതേസമയം, രാജ്യത്ത് കോവിഡ് രോഗത്തിന്റെ സമൂഹവ്യാപനം നടന്നതായി ഐ.സി.എം.ആര്‍. റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു . 5911 പേരില്‍ നടത്തിയ പരിശോധയില്‍ 104 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 40 പേരും വിദേശത്ത് പോകുകയോ കോവിഡ് രോഗ ബാധിതരുമായി സമ്പർക്കത്തിൽ ഏർപ്പെടുകയോ ചെയ്തിട്ടില്ലെന്നാണ് ഐ.സി.എം.ആർ റിപ്പോർട്ടിൽ വ്യക്തമാക്കുന്നത്. രാജ്യത്ത് കൊറോണ വൈറസ് പകരുന്നതിന്റെ വ്യാപ്തി തിരിച്ചറിയുകയെന്ന ലക്ഷ്യത്തോടെ സാർസ് രോഗികൾക്കിടയിലാണ് പരിശോധന നടത്തിയത്. 20 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 52 ജില്ലകളിൽ നിന്നാണ് ഈ 104 പേർ കോവിഡ് രോഗബാധിതരാണെന്നു കണ്ടെത്തിയിരിക്കുന്നത്. 50 വയസ്സിനു മുകളിലുള്ള പുരുഷന്മാരാണ് രോഗികളിലേറെയും. ഇന്ത്യൻ ജേണൽ ഓഫ് മെഡിക്കൽ റിസർച്ചിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
രാജ്യത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 200 കടന്നു. ആകെ രോഗബാധിതരുടെ എണ്ണം 6412 ആയി.
ഫെബ്രുവരി 15 മുതല്‍ ഏപ്രില്‍ രണ്ടുവരെ ഗുരുതര ശ്വാസസംബന്ധ അസുഖബാധിതരായ 5911 പേരില്‍ നടത്തിയ പരിശോധനയിലാണ് സമൂഹവ്യാപനത്തിന്റെ ലക്ഷണങ്ങള്‍ കാണുന്നത്. ഫെബ്രുവരി 15 മുതല്‍ മാര്‍ച്ച് 21വരെ മൂന്നു ഘട്ടങ്ങളിലായി ആയിരത്തില്‍ താഴെ സാംപിളുകളില്‍ നടത്തിയ പരിശോധനയില്‍ രണ്ടുപേര്‍ക്ക് മാത്രമാണ് കോവിഡ് കണ്ടെത്തിയത്. എന്നാല്‍, മാര്‍ച്ച് 22 മുതല്‍ ഏപ്രില്‍ രണ്ടുവരെ നടത്തിയ 4946 സാംപിളുകളില്‍ 102പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. അങ്ങനെ ആകെ 104 കേസുകള്‍. ഇതില്‍ 40 ശതമാനം പേര്‍ വിദേശയാത്രയോ വിദേശയാത്ര നടത്തിയവരുമായി സമ്പര്‍ക്കം പുലര്‍ത്തുകയോ െചയ്തിട്ടില്ല. ഇതാണ് സമൂഹവ്യാപനത്തിന്റെ സൂചന നല്‍കുന്നത്.
വിദേശയാത്രയിലൂടെയും സമ്പര്‍ത്തിലൂടെയുമാണ് മൂന്നുപേര്‍ക്ക് രോഗം വന്നത്. എന്നാൽ 61 പേരുടെ സഞ്ചാരപാതലഭ്യമല്ലെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ഇതും ആശങ്കക്ക് ആക്കം കൂട്ടിയിട്ടുണ്ട്. ഏറ്റവും കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്ര, ഡല്‍ഹി, ഗുജറാത്ത് സംസ്ഥാനങ്ങളിലാണ്. കേരളത്തില്‍ നിന്ന് ഒരു കേസ് ഉണ്ടെങ്കിലും സമൂഹവ്യാപനം ഉണ്ടായിട്ടില്ലെന്ന് സംസ്ഥാനസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇതിനിടെ, രോഗനിര്‍ണയം ഇരട്ടിയാക്കണമെന്നും ഏപ്രില്‍ 15ന് മുന്‍പ് രണ്ടരലക്ഷം സാംപിളുകള്‍ പരിശോധിക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, കഴിഞ്ഞ പന്ത്രണ്ട് മണിക്കൂറിനിടെ രാജ്യത്താകെ 547 പുതിയ കേസുകളും 32 മരണവും റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 200 കടന്നപ്പോള്‍ 6412 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 503 പേര്‍ക്ക് രോഗം ഭേദമായി. 1364 കേസുകളുമായി മഹാരാഷ്ട്രയാണ് മുന്‍പില്‍. അസമില്‍ ആദ്യ മരണം റിപ്പോര്‍ട്ട് ചെയ്തു.
https://www.facebook.com/Malayalivartha


























