മധ്യപ്രദേശിലെ സിന്‍ഗ്രോലിയിലുള്ള റിയലയന്‍സ് കല്‍ക്കരി വൈദ്യുത നിലയത്തിലെ കൃത്രിമ തടാകം ചോര്‍ന്ന് അഞ്ച് പേരെ കാണാതായി

മധ്യപ്രദേശിലെ സിന്‍ഗ്രോലിയിലുള്ള റിയലയന്‍സ് കല്‍ക്കരി വൈദ്യുത നിലയത്തിലെ കൃത്രിമ തടാകം ചോര്‍ന്ന് അഞ്ച് പേരെ കാണാതായി. വൈദ്യുത നിലയത്തില്‍ നിന്ന് ബാക്കി വരുന്ന വിഷലിപ്തമായ ചാരം സൂക്ഷിച്ച കൃത്രിമ തടാകമാണ് ചോര്‍ന്നത്. തടാകത്തില്‍ നിന്നും ചാരവും വെള്ളവും കുത്തിയൊലിച്ച് വന്നതോടെ സമീപ പ്രദേശത്തുള്ളവര്‍ ഒഴുക്കില്‍പെട്ടുവെന്നാണ് റിപ്പോര്‍ട്ട്. വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. 10 കല്‍ക്കരി വൈദ്യുത നിലയങ്ങളുള്ള സിന്‍ഗ്രൗലിയില്‍ ഒരു വര്‍ഷത്തിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ അപകടമാണിത്.
റിലയന്‍സ് വൈദ്യുത നിലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണിതെന്ന് ജില്ലാ കലക്ടര്‍ കെ.വി.എസ് ചൗധരി പറഞ്ഞു. ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നുണ്ട്. പ്രദേശത്തെ കൃഷിസ്ഥലവും വിളകളും സംരക്ഷിക്കാനുള്ള നടപടിയെടുക്കും. കമ്പനിയില്‍ നിന്ന് നഷ്ടപരിഹാരം വാങ്ങിക്കടുക്കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും കലക്ടര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന എസ്സര്‍ പ്ലാന്റിലെ കൃത്രിമ കുളത്തില്‍ നിന്ന് വിഷമയമായ വെള്ളം ചോര്‍ന്നിരുന്നു.
മാസങ്ങള്‍ക്കു മുമ്പ് റിലയന്‍സിലെ വിഷജലത്തിന്റെയും ചാരത്തിന്റെ ചോര്‍ച്ചയെ തുടര്‍ന്ന് പ്രദേശ വാസികള്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയിരുന്നു.
"
https://www.facebook.com/Malayalivartha























