ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും തന്നെ ലഭ്യം... തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി... കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം

ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും തന്നെ ലഭ്യമാണെന്ന് മുഖ്യമന്ത്രിമാര്‍ക്ക് ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഏത് മുഖ്യമന്ത്രിക്കും എപ്പോള്‍ വേണമെങ്കിലും തന്നോട് സംസാരിക്കാനും കോവിഡുമായി ബന്ധപ്പെട്ട് നിര്‍ദേശങ്ങള്‍ നല്‍കാനും കഴിയും. തോളോട് തോള്‍ ചേര്‍ന്ന് നില്‍ക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. കോവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പ്രധാനമന്ത്രിയുടെ ആഹ്വാനം.
തുണി മാസ്‌ക് ധരിച്ചാണ് പ്രധാനമന്ത്രി യോഗത്തില്‍ പങ്കെടുത്തത്. മുഖ്യമന്ത്രിമാരില്‍ പലരും മാസ്‌ക് ധരിച്ചിട്ടുണ്ടായിരുന്നു. കേരളത്തില്‍നിന്ന് മുഖ്യമന്ത്രി പിണറായി വിജയനും ആരോഗ്യമന്ത്രി കെ.കെ ശൈലജയും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. യോഗത്തില്‍ ലോക്ക്ഡൗണ്‍ അവസാനിപ്പിക്കുന്നതു സംബന്ധിച്ച് മുഖ്യമന്ത്രിമാരില്‍നിന്ന് പ്രധാനമന്ത്രി പ്രതികരണം തേടി. നിരവധി സംസ്ഥാനങ്ങള്‍ ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് ഉന്നയിച്ചത്.
ഒഡീഷയും പഞ്ചാബും നിലവില്‍ ലോക്ക്ഡൗണ്‍ നീട്ടിയിട്ടുണ്ട്. ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമാകും രാജ്യവ്യാപക ലോക്ക്ഡൗണ്‍ സംബന്ധിച്ച് പ്രധാനമന്ത്രി തീരുമാനം അറിയിക്കുക. നിലവിലെ രാജ്യവ്യാപക ലോക്കഡൗണ്‍ ഏപ്രില്‍ 14 ന് അവസാനിക്കും. ലോക്ക്ഡൗണ്‍ നീട്ടിയേക്കുമെന്നാണ് ഔദ്യോഗിക വൃത്തങ്ങളില്‍നിന്നുമുള്ള സൂചനകള്‍.
https://www.facebook.com/Malayalivartha


























