സൂററ്റില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികള്‍ നാട്ടില്‍പോകണമെന്നാവശ്യപ്പെട്ട് അക്രമം നടത്തി....നിരവധി വാഹനങ്ങള്‍ക്ക് തൊഴിലാളികള്‍ തീവച്ചു

ഗുജറാത്തിലെ സൂററ്റില്‍ ലോക്ക്ഡൗണിനെ തുടര്‍ന്ന് കുടുങ്ങിപ്പോയ കുടിയേറ്റത്തൊഴിലാളികള്‍ നാട്ടില്‍പോകണമെന്നാവശ്യപ്പെട്ട് അക്രമം അഴിച്ചുവിട്ടു. നിരവധി വാഹനങ്ങള്‍ക്ക് തൊഴിലാളികള്‍ തീവച്ചു. സ്വദേശത്തേക്ക് മടങ്ങിപ്പോകാന്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നും വേതന കുടിശിക വേഗം വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ടായിരുന്നു അക്രമം. തൊഴിലാളികള്‍ റോഡുകള്‍ തടഞ്ഞു. എതിര്‍ക്കാന്‍ വന്നവരെ കല്ലേറിഞ്ഞ് ഓടിച്ചു. തെരുവിലെ ഉന്തുവണ്ടികള്‍ കത്തിച്ചു. വിവരം അറിഞ്ഞ് എത്തിയ പോലീസ് സ്ഥിതി നിയന്ത്രണ വിധേയമാക്കി.
സംഭവുമായി ബന്ധപ്പെട്ട് എഴുപതോളം ആളുകളെ കസ്റ്റഡിയിലെടുത്തതായി സൂറത്ത് ഡിസിപി രാകേഷ് ബറോട്ട് പറഞ്ഞു. വീടുകളിലേക്ക് തിരിച്ചുപോകാന്‍ അനുവദിക്കണമെന്നാണ് അവരുടെ മുഖ്യ ആവശ്യം
https://www.facebook.com/Malayalivartha























