വിഷം ചേര്‍ന്ന വെള്ളം സൂക്ഷിയ്ക്കുന്ന കൃത്രിമ കുളം തകര്‍ന്ന് അഞ്ചു പേരെ കാണാതായി! വൈദ്യുതി നിലയത്തില്‍ വിഷദ്രാവകം ചോര്‍ന്നത്തോടെ ആശങ്കയിൽ നാട്ടുകാർ

വൈദ്യുതി നിലയത്തില്‍ വിഷദ്രാവകം ചോര്‍ന്നു, വിഷം ചേര്‍ന്ന വെള്ളം സൂക്ഷിയ്ക്കുന്ന കൃത്രിമ കുളം തകര്‍ന്ന് അഞ്ചു പേരെ കാണാതായി. മദ്ധ്യപ്രദേശില്‍ റിലയന്‍സിന്റെ കല്‍ക്കരി വൈദ്യുത നിലയത്തിലാണ് വിഷ ദ്രാവകം ചോര്‍ന്നത്. സമീപത്തെ കുളം തകര്‍ന്നുണ്ടായ കുത്തൊഴുക്കില്‍പെട്ടാണ് അഞ്ച് പേരെ കാണാതായത്.
ഭോപ്പാലില്‍ നിന്ന് 680 കിലോമീറ്റര്‍ അകലെ സിംഗ്രോലിയിലായിരുന്നു സംഭവം. വൈദ്യുതി നിലയത്തില്‍ നിന്നുള്ള വിഷം ചേര്‍ന്ന വെള്ളം സൂക്ഷിക്കുന്ന കൃത്രിമ കുളം തകര്‍ന്നാണ് അപകടമുണ്ടായത്.കുളത്തിനു സമീപം താമസിക്കുന്ന അഞ്ചുപേര്‍ ചെളിവെള്ളത്തിന്റെ കുത്തൊഴുക്കില്‍ ഒഴുകിപ്പോവുകയായിരുന്നു.
ഗ്രാമവാസികളെ രക്ഷപ്പെടുത്താനും വിളകളെ സംരക്ഷിക്കാനുള്ള ശ്രമവും നടത്തുന്നുണ്ട്.
ഒരു വര്‍ഷത്തിനിടെ 10 കല്‍ക്കരി വൈദ്യുത നിലയങ്ങളുള്ള സിംഗ്രോലിയില്‍ ഇത്തരത്തിലുള്ള മൂന്നാമത്തെ സംഭവമാണിത്. വിഷ റിലയന്‍സ് വൈദ്യുത നിലയത്തിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണിതെന്ന് സിംഗ്രോലി കളക്ടര്‍ കെ.വി.എസ് ചൗധരി പറഞ്ഞു.
ഗ്രാമവാസികളെ രക്ഷപ്പെടുത്താനുള്ള ശ്രമങ്ങളാണ് നടത്തുന്നത്. വിളകളും സംരക്ഷിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. നഷ്ടപരിഹാരം വാങ്ങികൊടുക്കാനുള്ള എല്ലാ നടപടികളുമെടുക്കും”എന്ന് സിംഗ്രൗലി കളക്ടര്‍ കെവിഎസ് ചൗധരി പറഞ്ഞു.
രാജ്യത്ത് തന്നെ ഗാസിയാബാദു കഴിഞ്ഞാല്‍ ഏറ്റവും മലിനീകൃതമായ പ്രദേശങ്ങളിലൊന്നാണ് സിംഗ്രൗലി. ഈ പ്രദേശത്തെ മലീമസമാക്കുന്നതും ഇവിടെത്തെ കല്‍ക്കരി പ്ലാന്റുകളാണ്.
https://www.facebook.com/Malayalivartha


























