മഹാരാഷ്ട്രയില്‍ അകോലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന തബ്‌ലീഗി ജമാഅത്ത് അംഗം കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിന് പിന്നാലെ ആത്മഹത്യ ചെയ്തു

ഡൽഹിയിലെ തബ്‌ലീഗി ജമാഅത്തിൽ പങ്കെടുത്തനിരവധി പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു രാജ്യത്ത് വല്ലാത്തൊരു ആശങ്കയാണ് ഇവർ പടർത്തിയത്. ലോക് ഡൗൺ നിയന്ത്രണങ്ങൾ എല്ലാവരും സ്വീകരിക്കുന്നതിനിടെ നിസാമുദ്ദീൻ പോലൊരു സംഭവം നടന്നതിനെതിരെ മുസ്ലീം വിഭാഗത്തിനിടയിലും പ്രതിഷേധം ശക്തമായിട്ടുണ്ട്.
ഇപ്പോൾ വരുന്ന വാർത്ത കൊവിഡ് പരിശോധനാ ഫലം പോസിറ്റീവായതിന് പിന്നാലെ മഹാരാഷ്ട്രയില്‍ തബ്‌ലീഗി ജമാഅത്ത് അംഗം ആത്മഹത്യ ചെയ്തു എന്നുള്ളതാണ് അകോലയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന മുപ്പതുകാരനെ ശനിയാഴ്ച രാവിലെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകീട്ടാണ് ഇയാൾക്ക് വൈറസ് സ്ഥിരീകരിച്ചിരുന്നത്.
കൊവിഡ് ഐസൊലേഷൻ വാർഡിലെ ബാത്ത്റൂമിനുള്ളിൽ കയറി ബ്ലേഡ് കൊണ്ട് കഴുത്തിൽ മുറിവുണ്ടാക്കിയാണ് ഇയാൾ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോർട്ട്. അസം സ്വദേശിയാണ് ഇയാൾ. ഡൽഹി നിസാമുദ്ദീനിലെ മതസമ്മേളനത്തിൽ പങ്കെടുത്ത ശേഷം മറ്റ് തബ്‌ലീഗി ജമാഅത്ത് അംഗങ്ങൾക്കൊപ്പമാണ് ഇയാൾ മഹാരാഷ്ട്രയിലെ അകോലയിലേക്കെത്തിയത്.
ഏതാനം ദിവസങ്ങൾക്ക് മുമ്പ് കൊവിഡ് ലക്ഷണങ്ങൾ അനുഭവപ്പെട്ടതിനെത്തുടർന്ന് ഇയാൾ സ്വയം ആശുപത്രിയിൽ ചികിത്സയ്ക്കെത്തുകയായിരുന്നു
ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത കോവിഡ് 19 കേസുകളിൽ 20 ശതമാനവും മാർച്ച് 13 മുതൽ 15വരെ ഡൽഹിയിൽ നടന്ന തബ് ലീഗി സമ്മേളനവുമായി ബന്ധപപെട്ടാണ്. അതുകൊണ്ടുതന്നെ നിരുത്തരവാദപരമായ പ്രവർത്തനത്തിന് സംഘാടകർക്കെതിരെ പൊലീസ് കേസെടുത്തു. കൊറോണ വൈറസ് അപകടം വിതച്ചിട്ടും ഇത്രയും വലിയ ഒത്തുചേരൽ നടത്തിയത് മാപ്പർഹിക്കാത്ത പ്രവൃത്തിയാണ്. സാമൂഹിക അകലം പാലിക്കണമെന്നതടക്കമുള്ള സർക്കാർ നിർദ്ദേശങ്ങൾ അവഗണിക്കപ്പെട്ടു. നിരവധി പേരെ അപകടത്തിലേക്ക് തള്ളിവിട്ടത് ജമാഅത്ത് നേതാക്കളുടെ നിരുത്തരവാദപരമായ പ്രവൃത്തിയും നിസ്സംഗതയുമാണ്.
എന്നിരുന്നാലും, തബ്ലീഗി ജമാഅത്തിന്റെ തെറ്റായ പ്രവർത്തനങ്ങൾക്ക് മുസ്‌ലിം സമുദായത്തെ മുഴുവൻ കുറ്റപ്പെടുത്തുന്നത് പരിഹാസ്യമാണ്. ഇന്ത്യയെയും ഇന്ത്യക്കാരെയും അപകടപ്പെടുത്തുന്നതിനുള്ള മനഃപൂർവമായ നടപടിയാണിതെന്ന് ചില മാധ്യമങ്ങളും ചില രാഷ്ട്രീയക്കാരും കുറ്റപ്പെടുത്തുന്നു. സോഷ്യൽ മീഡിയയിൽ മുസ്ലിംകൾക്കെതിരെ വിദ്വേഷ പ്രചാരണവും നടക്കുന്നുണ്ട്.
ജനസംഖ്യയുടെ 15% വരുന്ന ഇന്ത്യയിലെ എല്ലാ മുസ്‌ലിംകളെയും തബ്ലീഗി ജമാഅത്ത് പ്രതിനിധീകരിക്കുന്നില്ല. ഒരു പ്രത്യേക ആശ്രമത്തിന്റെ അനുയായികൾ അല്ലെങ്കിൽ ഒരു പ്രത്യേക വിഭാഗം നടത്തുന്ന അക്രമം 'ഹിന്ദുക്കളുടെ അക്രമം' എന്ന് വിളിക്കാൻ കഴിയാത്തതുപോലെ, ജമാഅത്ത് സംഭവത്തെ മുസ്ലീങ്ങൾ നടത്തുന്ന 'കൊറോണ ജിഹാദ്' എന്ന് വിളിക്കാൻ കഴിയില്ല. അത്തരം ആരോപണങ്ങൾ വിദ്വേഷവും വർഗീയതയും പ്രചരിപ്പിക്കാനേ സഹായകമാകൂ.
ഹൈദ്രാബാദിൽ നിന്നും പ്രസിദ്ധീകരിക്കുന്ന ഉറുദു ദിനപത്രമായ സിയാസത്തും, മാധ്യമങ്ങൾ സംഭവത്തെ വർഗീയടവത്ക്കരിക്കാൻ ശ്രമിക്കുന്നതായി കുറ്റപ്പെടുത്തിയിരുന്നു. അതേസമയം, കശ്മീരിലെ ഉസ്മ ദിനംപ്രതി തബ്‌ലീഗി സർക്കാർ അധികൃതരുമായി പതിവായി ബന്ധപ്പെട്ടിരുന്നതായി പറയുന്നു. എന്നാൽ ശ്രീനഗറിൽ നിന്നുള്ള അഫ്താബ് എന്ന പത്രം തബ്‌ലീഗിയുടെ നിരുത്തരവാദപരമായ പ്രവൃത്തിയിൽ മുസ്ലീം സംഘടനകൾ പ്രതിഷേധിച്ചതായി പറയുന്നുണ്ട്.
മുസ്ലീം ആശയങ്ങൾ പഠിപ്പിക്കുകയും അതു ഭയമില്ലാതെ നടപ്പിലാക്കുന്നതിന് പ്രോത്സാഹനം നൽകുകയും ചെയ്യന്ന ഒരു സംഘടനായാണ് തബ്‌ലീഗി. മതപരമായ പ്രവർത്തനങ്ങൾക്ക് എങ്ങന മുൻഗണന നൽകാമെന്നതിനെ കുറിച്ചാണ് അവരുടെ മിക്ക പ്രഭാഷണങ്ങളുടെയും കാതൽ.
ന്യൂഡൽഹിയിലെ ബാംഗ്ലി വാലി മസ്ജിദ് ആസ്ഥാനമായി പ്രവർത്തിക്കുന്ന തബ്‌ലീഗിന്റെ പ്രവർത്തനം. വീടുകൾ തോറുമാണ് പ്രദേശിക തലത്തിൽ ഇവരുടെ പ്രചരണം. പ്രദേശിക പള്ളികളിലേക്ക് നമസ്ക്കാരത്തിനായി ക്ഷണിക്കുകയും പിന്നീട് സംഘടനയുടെ പ്രവർത്തകനാകാൻ ആവശ്യപ്പെടുന്നതുമാണ് ഇവരുടെ രീതി.
https://www.facebook.com/Malayalivartha


























