പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസി ഹൈക്കോടതിയിൽ; പ്രവാസികളെ നാട്ടിലെത്തിക്കാന്‍ നീക്കമുണ്ടോ? കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക സാഹചര്യത്തില്‍ പ്രവാസികളെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്ന വിഷയത്തില്‍ കേന്ദ്രത്തിന്റെ നിലപാട് ആരാഞ്ഞ് കേരളാ ഹൈക്കോടതി. പ്രവാസികളെ തിരിച്ചെത്തിക്കണമെന്ന ഹര്‍ജിയിലാണ് ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയത്.
ലോക്ക്ഡൗണ്‍ സമയത്ത് പ്രവാസികളെ തിരിച്ചെത്തിക്കാനുള്ള സാധ്യതകളാരാഞ്ഞാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. പ്രവാസി മലയാളികളെ തിരിച്ചെത്തിക്കണമെന്ന ആവശ്യവുമായി ദുബായ് കെ എംസിസിയാണ് ഹൈക്കോടതിയെ സമീപിച്ചത്.
അതേസമയം, പ്രത്യേക ലോക്ക്ഡൗണ്‍ ഉള്‍പ്പടെ ഏര്‍പ്പെടുതത്തിയിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും ഹൈക്കോടതി അറിയിച്ചു. വിസ കാലാവധി കഴിഞ്ഞവരടക്കമുള്ള പ്രവാസികള്‍ നിലവില്‍ വിദേശ രാജ്യങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്.
അവര്‍ വലിയ ബുദ്ധിമുട്ടുകള്‍ നേരിടുന്നുണ്ട്. ഇന്ത്യയിലേക്ക് പ്രവാസികളെ എത്തിക്കാനായി എമിറേറ്റ്‌സ് വിമാനക്കമ്ബനി തയ്യാറാണ്. ഈ സാഹചര്യത്തില്‍ കൊവിഡ് രോഗമില്ലാത്തവരെ പരിശോധനയ്ക്ക് ശേഷം കൊണ്ടുവരാന്‍ നടപടികളുണ്ടാവണമെന്നതാണ് ഹര്‍ജിയിലെ പ്രധാന ആവശ്യം. പ്രത്യേക സാഹചര്യമാണ് ഇപ്പോള്‍ രാജ്യത്ത് നിലനില്‍ക്കുന്നത്.
അതിനാല്‍ കേന്ദ്രസര്‍ക്കാരിന്റെ നടപടികളെ ഈ ഘട്ടത്തില്‍ ചോദ്യം ചെയ്യാനാവില്ലെന്ന് ഹൈക്കോടതി പറഞ്ഞു. നിലവില്‍ ഒരു സ്ഥലത്ത് കഴിയുന്നവരെ അവിടെതന്നെ തുടരണമെന്ന ഉത്തരവിനുള്ള സാഹചര്യവും ഹൈക്കോടതി ഓര്‍മ്മപ്പെടുത്തി. 17ാം തീയതി ഈ കേസ് വീണ്ടും ഹൈക്കോടതി പരിഗണിക്കും.
https://www.facebook.com/Malayalivartha


























