തോളോടുതോൾ ചേർന്നു പ്രവർത്തിക്കണം ആർക്കും എപ്പോൾ വേണമെങ്കിലും വിളിക്കാം കരുത്തോടെ പടത്തലവൻ

ലോക്ക്ഡൗൺ രണ്ടാഴ്ചത്തേക്ക് നീട്ടാൻ ധാരണ. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ ഇക്കാര്യത്തിൽ ധാരണയായി. ചില മേഖലകൾക്ക് കൂടി ഇളവ് നൽകാൻ സാധ്യതയുമുണ്ട് കൊവിഡ് ഭീഷണി തുടരുന്നു എന്നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കിയത് . നമ്മൾ ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് മോദി പറയുകയും ചെയ്തു പ്രധാനമന്ത്രി നരേന്ദ്ര മോദി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി വിഡിയോ കോൺഫറൻസിങ് വഴി കൂടിക്കാഴ്ച നടത്തിയിരുന്നു . നമ്മൾ തോളോടുതോൾ ചേർന്നു പ്രവർത്തിക്കണ്ട സമയമാണ് 24x7 ഞാനുണ്ടാകും, ആർക്കും എപ്പോൾ വേണമെങ്കിലും വിളിക്കാമെന്നും കോവിഡ്–19നെ കുറിച്ച് എന്തുനിർദേശവും നൽകാമെന്നും പ്രധാനമന്ത്രി മുഖ്യമന്ത്രിമാരോടു പറഞ്ഞു.
വിഡിയോ കോൺഫറൻസിൽ ആരോഗ്യമന്ത്രാലയം കൊറോണ പ്രതിരോധ നടപടികളെക്കുറിച്ച് ഒരു പ്രസന്റേഷൻ എടുത്തിരുന്നു. തുടർന്ന് മുഖ്യമന്ത്രിമാർ ഓരോരുത്തരും പ്രധാനമന്ത്രിയുമായി സംസാരിക്കുകയാണ്.
മാര്‍ച്ച് 24ന് ആരംഭിച്ച ലോക്ക്ഡൗണ്‍ ഏപ്രില്‍ 14ന് അവസാനിക്കാനിരിക്കുകയായിരുന്നു. ലോക്ക്ഡൗണ്‍ നീട്ടി കേന്ദ്രം പുതിയ ഉത്തരവ് പുറത്തിറക്കും. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ തീരുമാനിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാന മുഖ്യമന്ത്രിമാരുമായി വീഡിയോ കോണ്‍ഫറന്‍സിങ് നടത്തിയിരുന്നു. ലോക്ക്ഡൗണ്‍ നീട്ടണമെന്ന ആവശ്യമാണ് വിവിവിധ സംസ്ഥാനങ്ങള്‍ ഉന്നയിച്ചത്.
ഇതിന് ഔദ്യോഗികമായ സ്ഥിരീകരണം ഇതുവരെ ലഭിച്ചിട്ടില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇക്കാര്യം രാജ്യത്തെ അറിയിക്കുമെന്നാണു കരുതുന്നത്. ചില മേഖലകള്‍ക്ക് ഇളവു നല്‍കാനും സാധ്യതയുണ്ട്. പല സംസ്ഥനങ്ങളിലും വിളവെടുപ്പ് കാലമായതിനാല്‍ കാര്‍ഷിക മേഖലയ്ക്ക് ഇളവു കൊടുത്തില്ലെങ്കില്‍ രാജ്യം കടുത്ത ഭക്ഷ്യക്ഷാമത്തിലേക്കു നീങ്ങുമോ എന്ന സംശയമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നു രാജ്യത്തെ സംസ്ഥാന മുഖ്യമന്ത്രിമാരുമായി നടത്തിയ വീഡിയോ കോണ്‍ഫറന്‍സില്‍ പത്ത് സംസ്ഥാനങ്ങളും ലോക്ക്ഡൗണ്‍ നീട്ടണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ലോക്ക്ഡൗണ്‍ നീട്ടുന്ന കാര്യത്തില്‍ തീരുമാനമായതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ട്വീറ്റ് ചെയ്തു.
ഇതു സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിക്കേണ്ടത് കേന്ദ്ര സര്‍ക്കാരാണെങ്കിലും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ സൂചന നല്‍കുകയായിരുന്നു.
കോവിഡ്–19 ബാധിച്ച് മരണം 250 അടുക്കുകയും കേസുകളുടെ എണ്ണം 7,400 കഴിയുകയും ചെയ്തതോടെ നേരത്തേ പ്രഖ്യാപിച്ച ഏപ്രിൽ 14ന് ശേഷവും ലോക്ഡൗൺ തുടരണമെന്നാണ് സംസ്ഥാനങ്ങളുടെ ആവശ്യം. അതിനിടെ, വിഡിയോ കോൺഫറൻസിൽ മാസ്ക് ധരിച്ചാണ് പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും പങ്കെടുത്തത്. വീട്ടിൽനിർമിച്ച പുനരുപയോഗിക്കാവുന്ന മാസ്കുകൾ ഉപയോഗിക്കണമെന്ന് കഴിഞ്ഞയാഴ്ച കേന്ദ്രം നിർദേശിച്ചിരുന്നു. ഈ നിർദേശത്തിനു പ്രചാരണം നൽകാനാണ് പ്രധാനമന്ത്രി മാസ്ക് ധരിച്ചെത്തിയതെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























