പിള്ളാരു കയറി നിരങ്ങിയില്ലേ; ആയുധമെല്ലാം പോയി; വാലുംചുരുട്ടി ഓടി പാകിസ്ഥാന്‍; ഇന്ത്യന്‍ സൈന്യം നല്‍കിയ ചുട്ട മറുപടിയുടെ വിഡിയോയും പുറത്ത്

ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നിവരുടെ ജീവനെടുത്തിട്ടും. ലോകം മുഴുവന്‍ കൊവിഡ് ജാഗ്രതയിലായതിനാല്‍ ഇന്ത്യ തിരിച്ച് ഒന്നും ചെയ്യില്ല എന്നാണ് പാകിസ്താന്‍ കരുതിയത്. പക്ഷേ പാകിസ്താന് തെറ്റി ഇനി സഹനം എന്നൊന്ന് ഇന്ത്യന്‍ സൈന്യത്തിന്റെ നിഖണ്ഡുവില്‍ ഇല്ല അപ്പോഴുള്ളതിന് അപ്പൊ തന്നെ മറുപടി. ഇനി അത് ഭീകരനായാലും ശെരി പാക്ക് സൈന്യമായാലും ശെരി എല്ലാത്തിനും കിട്ടും വിരട്ടി വിരട്ടിയുള്ള അടി. ഭീകരന്മാര്‍ കുഴിത്തുരുപ്പ് കാണിച്ചാലും പാകിസ്താന്‍ കരുതിയിരിക്കണം, കഴിവതും തിരിഞ്ഞോടുന്നതാകും നല്ലത്. അഞ്ചു ദിവസം മുമ്പ് 5 പാക്ക് ഭീകരര്‍ നടത്തിയ ഓവര്‍ കോണ്‍ഫിഡന്‍സിനുള്ള മറുപടി അപ്പൊള്‍ തന്നെ ഇന്ത്യ കൊടുത്തതാണ്. പക്ഷേ നമുക്ക് അതേ എണ്ണത്തിലുള്ള സൈനീകരെ നഷ്ടമായി. അതുകൊണ്ട് അവിടെയും ഇവിടെയും ഒരേ നഷ്ടമാണ് വന്നത് എല്ലാം അവസാനിച്ച് തിരികെ പോകാം എന്നൊന്നില്ല. ഇവിടെ അഞ്ചു ജീവന്‍ പൊലിഞ്ഞാല്‍ അവിടെ കുറഞ്ഞത് 50 എണ്ണമെങ്കിലും വീഴണം അതാണ് ഇന്ത്യയുടെ പുതിയ പോളിസി. അതിന്റെ ട്രൈലറാണ് ഇപ്പൊ പാകിസ്താന്‍ കണ്ടത്.
കശ്മീരില്‍ നിയന്ത്രണ രേഖയ്ക്ക് സമീപം മഞ്ഞമൂടിക്കിടക്കുന്ന ഉയര്‍ന്ന പ്രദേശത്ത് അഞ്ചു ദിവസം മുമ്പ് നടന്ന ഏറ്റുമുട്ടലിനൊടുവില്‍ അഞ്ച് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം വധിച്ചത്. ഒപ്പം തന്നെ കരസേനയുടെ പ്രത്യേക വിഭാഗത്തില്‍പ്പെട്ട അഞ്ച് സൈനികരെ നമുക്കും നഷ്ടമായിരുന്നു. ഇതിനുള്ള തിരിച്ചടി ഇന്ത്യ ഓങ്ങി വച്ചതാണ്. പിന്നെ അതിര്‍ത്തിയിലെ നിരന്തരം പ്രകോപനം കൂടിയായപ്പോള്‍ അല്‍പ്പം കൂടിയ തിരിച്ചടിതന്നെ പാക്കിസ്ഥാന് ഇന്ത്യ നല്‍കുകയായിരുന്നു.
ആ തിരിച്ചടിയില്‍ അതിര്‍ത്തിക്കപ്പുറമുള്ള പാക്കിസ്ഥാനിലെ ഭീകര ക്യാംപുകളും ആയുധപ്പുരയും ഇന്ത്യന്‍ സൈന്യം പൂര്‍ണമായും ചുട്ടെരിച്ചു. ആക്രമണത്തിന്റെ വിഡിയോ സൈന്യം പുറത്തുവിട്ടു. പ്രത്യേക സുരക്ഷാസേനയിലെ 5 പേരെ പാക്കിസ്ഥാന്‍ വധിച്ച് 5 ദിവസം പിന്നിടുമ്പോഴാണ് ഇന്ത്യയുടെ തിരിച്ചടി. വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ച് കശ്മീര്‍ കുപ്വാരയിലെ കേരന്‍ സെക്ടറില്‍ പാക്കിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. ഇതിനുള്ള പ്രതികാരമായാണ് അതിര്‍ത്തിക്കപ്പുറമുള്ള ഭീകര ക്യാംപുകള്‍ ഇന്ത്യ ആക്രമിച്ചത്. പാക്ക് ഭീകരരുടെ ലോഞ്ച് പാഡുകളും ഗണ്‍ പൊസിഷനുകളും ആയുധപ്പുരയും ആക്രമണത്തില്‍ തകര്‍ന്നു. പാക്ക് ഭാഗത്തു കനത്ത നാശനഷ്ടമുണ്ടായതായി സൈനിക വൃത്തങ്ങള്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയോടെ പാക്കിസ്ഥാന്‍ പ്രകോപനം സൃഷ്ടിച്ചപ്പോഴാണ് ഇന്ത്യ തിരിച്ചടിച്ചത്.
ഹിമാചല്‍ പ്രദേശ് സ്വദേശികളായ സഞ്ജീവ് കുമാര്‍, ബാല്‍ കൃഷ്ണന്‍, ഉത്തരാഖണ്ഡ് സ്വദേശികളായ ദേവേന്ദ്ര സിങ്, അമിത് കുമാര്‍, രാജസ്ഥാന്‍ സ്വദേശി ഛത്രപാല്‍ സിങ് എന്നീ സൈനികരാണ് വീരമൃത്യു വരിച്ചത്. മഞ്ഞുമൂടിയ പ്രദേശത്ത് അസ്വാഭാവികമായ കാല്‍പ്പാടുകള്‍ ശ്രദ്ധയില്‍പ്പെട്ടതോടെ തിരച്ചിലിനിറങ്ങിയ പ്രത്യേക സൈനിക വിഭാഗത്തില്‍പ്പെട്ടവരാണ് വീരമൃത്യു വരിച്ചത്. മഞ്ഞുവീഴ്ചമൂലം വഴികളെല്ലാം അടഞ്ഞതിനാല്‍ അതിസാഹസിക നീക്കം നടത്തിയാണ് സൈനികര്‍ പാക് ഭീകരരെ കണ്ടെത്തിയത്. രണ്ട് ദിവസമായി മഞ്ഞുവീഴ്ച തുടരുന്നതിന്റെ മറവില്‍ നുഴഞ്ഞുകയറിയ ഭീകരരാണ് കൊല്ലപ്പെട്ടത്. ഏപ്രില്‍ ഒന്നിനുതന്നെ ഭീകരരുടെ സാന്നിധ്യം തിരിച്ചറിഞ്ഞ സൈന്യം അവരുടെ ബാഗുകള്‍ അടക്കമുള്ളവ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഏപ്രില്‍ മൂന്നിനും നാലിനും സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ നടത്തി. അതിനിടെ, പ്രത്യേക പരിശീലനനം നേടിയ പാരാ സ്പെഷ്യല്‍ ഫോഴ്സസിന്റെ സഹായവും സൈന്യം തേടിയിരുന്നു. പ്രദേശം മുഴുവന്‍ മഞ്ഞുമൂടിക്കിടന്നതിനാല്‍ ഹെലിക്കോപ്റ്റര്‍ ഉപയോഗിച്ചാണ് സൈനികര്‍ ബെറ്റാലിയന്‍ ആസ്ഥാനവുമായി ബന്ധപ്പെട്ടത്. അപ്രില്‍ അഞ്ചോടെ സൈനികരും ഭീകരരും തമ്മില്‍ മുഖാമുഖം കാണുകയും രൂക്ഷമായ ഏറ്റുമുട്ടലുണ്ടാവുകയും ചെയ്തു. അതിനിടെയാണ് അഞ്ച് ഭീകരരെ വധിക്കുകയും അഞ്ച് സൈനികര്‍ വീരമൃത്യു വരിക്കുകയും ചെയ്തത്.
https://www.facebook.com/Malayalivartha


























