റെയ്ഡില്‍ പിടിച്ചെടുത്ത മദ്യം ലോക്ക് ഡൗണില്‍ മറിച്ചുവിറ്റു. ഒത്താശ ചെയ്ത പോലീസുകാരനും ബിജെപി നേതാവും അറസ്റ്റില്‍.

കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യമെങ്ങും നടപ്പാക്കിയ ലോക്ക്ഡൗണ്‍ തുടരുകയാണ്. ബഹുഭൂരിപക്ഷം ജനങ്ങളും സര്‍്ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളോട് സഹകരിക്കുകയാണെന്നാണ് വിവിധ റിപ്പോര്‍ട്ടുകളില്‍ നിന്നും വ്യക്തമാകുന്നത്. രോഗവ്യാപനം കൂടിയതോടെ നിയന്ത്രണങ്ങളും കര്‍ശനമാക്കിയിരുന്നു. ഇതിനിടെ ലോക്ക് ഡൗണ്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചതിന്റെ ഫലമായി രാജ്യത്തെ കുറ്റകത്യ നിരക്കിലും റെക്കോഡ് കുറവുണ്ടാതായും വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഇതിനൊരു അപവാദമായുള്ള രണ്ടു സംഭവങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇതില്‍ ആദ്യത്തേത്, ഉത്തര്‍പ്രദേശില്‍ ലോക്ക്ഡൗണിനിടെ അനധികൃതമായി മദ്യവില്‍പ്പന നടത്തിയ മൂന്ന് പേരെ പോലീസ് അറസ്റ്റ് ചെയ്തുവെന്നതാണ്. പ്രയാഗ് രാജ് ജില്ലയിലെ രായ്യ ഗ്രാമത്തില്‍ അനധികൃത മദ്യവില്‍പ്പന നടത്തിയ രാജ്കുമാര്‍, സിയാലാല്‍, ധാരാപട്ടേല്‍ എന്നിവരാണ് പിടിയിലായത്. രാജ്കുമാര്‍ പോലീസുകാരനും സിയാലാല്‍ ബിജെപിയുടെ പ്രാദേശിക നേതാവുമാണ്. നേരത്തെ പോലീസ് റെയ്ഡില്‍ പിടിച്ചെടുത്ത മദ്യമാണ് ഇവര്‍ ലോക്ക്ഡൗണ്‍ കാലത്ത് ഉയര്‍ന്ന വിലയ്ക്ക് വിറ്റുപോന്നത്.
സോറോണ്‍ പോലീസ് സ്റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളായ വിജയ് ബഹദൂറും കേസില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ബിജെപിയുടെ പ്രാദേശിക നേതാവായ സിയാലാല്‍ മുന്‍ ഗ്രാമമുഖ്യന്‍ കൂടിയാണെന്ന് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തു. ഒരു മാസം മുമ്പ് പോലീസ് പിടിച്ചെടുത്ത നൂറ് കാര്‍ട്ടണ്‍ മദ്യമാണ് ഇവര്‍ ഗ്രാമം കേന്ദ്രീകരിച്ച് വില്‍പ്പന നടത്തിയിരുന്നത്. ഇതു സംബന്ധിച്ച് പോലീസിന് രഹസ്യവിവരം ലഭിച്ചതോടെയാണ് പ്രതികള്‍ വലയിലായത്. ഒളിവില്‍ പോയ നാലാം പ്രതി വിജയ് ബഹാദൂറിനായി തിരച്ചില്‍ ഊര്‍ജിതമാക്കി.
അതിനിടെ, ഭക്ഷണം വീടുകളിലെത്തിച്ചു നല്‍കുന്നതിന്റെ മറവില്‍ വന്‍തുകയ്ക്ക് മദ്യം വില്‍പ്പന നടത്തിവന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ ബംഗളൂരുവിലും പിടിയിലായിട്ടുണ്ട്. ദൊഡ്ഡദൊഗരു സ്വദേശി ജയ്പാലിനെയാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി സോമശേഖര പാളയയിലെ ഒരു വീട്ടില്‍ മദ്യമെത്തിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്. ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ ഇയാള്‍ മറ്റൊരു സ്ഥാപനത്തിന്റെപേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്. ഇതോടെ സംശയം തോന്നിയ പോലീസ് ജയ്പാലിനെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു.
ഇയാളുടെ ബാഗില്‍നിന്ന് 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തി. ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണ വിതരണ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ഫോണില്‍ വിളിച്ച് മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാളുടെ രീതി. താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ഭക്ഷണത്തോടൊപ്പം മദ്യവും എത്തിച്ചു നല്‍കും. നാലിരട്ടി വിലയാണ് മദ്യത്തിന് ഈടാക്കിയിരുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളും സുഹൃത്തുക്കളും വന്‍തോതില്‍ മദ്യം ശേഖരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
തൊട്ടടുത്ത ദിവസം മുതല്‍ ഇവ കൂടിയ വിലയ്ക്ക് വില്‍പ്പന നടത്തി വരികയായിരുന്നു. ഇയാളുടെ രണ്ടു സൃഹുത്തുക്കള്‍ക്കെതിരേയും പോലീസ് കേസെടുത്തിട്ടുണ്ട്. ഇവര്‍ ഒളിവിലാണ്. അനധികൃതമായി മദ്യം വില്‍ക്കുന്നവരുടെ എണ്ണം നഗരത്തില്‍ കൂടി വരികയാണ്. ചില മദ്യശാലകളിലെ ജീവനക്കാരും ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നതായാണ് സൂചന. നേരത്തേ നഗരത്തിലെ ഒരു പ്രമുഖ മദ്യശാല ശൃംഖലയുടെ പേരില്‍ വ്യാജ ആപ്പ് നിര്‍മിച്ച് മദ്യം വീട്ടിലെത്തിക്കുമെന്ന് വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ് നടന്നിരുന്നു. ഈ കേസ് പോലീസ് അന്വേഷിച്ചു വരികയാണ്.
https://www.facebook.com/Malayalivartha


























