മകനെ അവസാനമായി കാണാൻ ആ മാതാപിതാക്കൾക്ക് യാത്ര ചെയ്യേണ്ടി വന്നത്....

ആര്‍മി ഉദ്യോഗസ്ഥന്റെ അന്ത്യ കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ മാതാപിതാക്കള്‍ക്ക് റോഡ് മാര്‍ഗം യാത്രചെയ്യേണ്ടി വന്നത് 2600 കിലോ മീറ്റര്‍. വീരചക്ര നേടിയ കേണല്‍ എന്‍ എസ് ബാലിന്റെ മാതാപിതാക്കള്‍ക്കാണ് വിമാന സര്‍വീസ് ലഭിക്കാത്തതിനെ തുടന്ന് അമൃതസര്‍ മുതല്‍ ബംഗളൂര്‍ വരെ കാറില്‍ യാത്ര ചെയ്യേണ്ടി വന്നത്. എന്നാൽ മറ്റു ആര്‍മി ഉദ്യോഗസ്ഥര്‍ക്ക് ഇതില്‍ വലിയ രീതിയിലുളള പ്രതീഷേധമാണുളളത്.
ക്യാന്‍സര്‍ രോഗത്തെ തുടര്‍ന്ന് ബംഗളൂരുവില്‍ ചികിത്സയിലായിരുന്ന എന്‍ എസ് ബാല്‍ ഇന്നലെയാണ് മരണപ്പെട്ടത്. മരണപ്പെടുന്നതിന് തലേ ദിവസം ആശുപത്രി കിടക്കയില്‍ കിടന്ന് ബാല്‍ താന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഷെയർ ചെയ്തിരുന്നു..
കൊവിഡ് വ്യാപനം മൂലം രാജ്യം ലോക്ക് ഡൗണായതിനാല്‍ ബംഗളൂരിലേക്ക് വരാന്‍ ബാലിന്റെ മാതാപിതാക്കള്‍ക്ക് വിമാനം അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് ഇവര്‍ റോഡ്മാര്‍ഗം ചെയ്യുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ വിമാന സര്‍വീസ് അനുവദിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചതിനെ തുടർന്നായിരുന്നു യാത്ര.
"അഗാധമായ അനുശോചനം! സുരക്ഷിതമായ യാത്രയായിരിക്കട്ടെ. നിയമങ്ങള്‍ ഒരിക്കലും കല്ലില്‍ എഴുതിയിട്ടില്ല. പ്രത്യേക സാഹചര്യങ്ങളില്‍ അവ പരിഷ്‌ക്കരിക്കുകയോ മാറ്റുകയോ ചെയ്യുന്നു. " എന്ന് ആര്‍മി മുന്‍ മേധാവി വി പി മാലിക്ക് എന്‍ എസ് ബാലിന്റെ സഹോദരന്റെ ട്വീറ്റില്‍ കമന്റ ചെയ്തു.
https://www.facebook.com/Malayalivartha


























