ഡല്‍ഹിയില്‍ എല്ലാ ജില്ലകളും ഹോട്ട്‌സ്‌പോട്ടുകളാണ്... ലോക്ക്ഡൗണില്‍ ഇളവില്ലെന്ന് അരവിന്ദ് കേജ്‌രിവാള്‍

ഡല്‍ഹിയില്‍ എല്ലാ ജില്ലകളും ഹോട്ട്‌സ്‌പോട്ടുകളായി പ്രഖ്യാപിച്ചിരിക്കുകയാണെന്നും ലോക്ക്ഡൗണില്‍ ഇളവില്ലെന്നും മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍. ഏപ്രില്‍ 27ന് വിദഗ്ദ്ധരുടെ റിവ്യൂ മീറ്റിംഗിന് മുമ്ബ് യാതൊരു ഇളവുകളും ഡല്‍ഹിയില്‍ പ്രഖ്യാപിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നിസാമുദിന്‍ സമ്മേളനവും, വിദേശത്ത് നിന്നുള്ള യാത്രക്കാരുടെ വരവും കാരണം ഡല്‍ഹിക്ക് വലിയ വില കൊടുക്കേണ്ടി വന്നു, രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചെന്ന് കേജ്‌രിവാള്‍ പറഞ്ഞു. ഇന്നലെ കൊവിഡ് സ്ഥിരീകരിച്ച 186 പേര്‍ക്കും രോഗലക്ഷണങ്ങള്‍ ഇല്ലായിരുന്നു. അവരില്‍ ഒരാള്‍ സര്‍ക്കാരിന് കീഴിലെ ഭക്ഷണവിതരണ കേന്ദ്രത്തിലെ സന്നദ്ധപ്രവര്‍ത്തകനാണ്. ഇപ്പോള്‍ എല്ലാ സന്നദ്ധപ്രവര്‍ത്തകരെയും പരിശോധിക്കേണ്ടി വരുന്നു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കാത്തത് അപകടകരമായ സാഹചര്യമാണെന്നും ജനങ്ങള്‍ വീടുകള്‍ക്കുള്ളില്‍ തന്നെ കഴിയണമെന്നും കേജ്‌രിവാള്‍ അഭ്യര്‍ത്ഥിച്ചു.
നിലവില്‍'ഡല്‍ഹിയിലെ 11 ജില്ലകളും ഹോട്ട്‌സ്‌പോട്ടുകളാണ്. അതുകൊണ്ടു തന്നെ യാതൊരു ഇളവുകളും പ്രഖ്യാപിക്കാന്‍ നിലവിലെ സാഹചര്യത്തില്‍ സാധിക്കില്ല. നാളെതൊട്ട് ഡല്‍ഹിയില്‍ യാതൊരു ഇളവുകളും പ്രഖ്യാപിക്കില്ലെന്ന് എല്ലാ ഡല്‍ഹി നിവാസികളും മനസിലാക്കണം. നിലവിലുള്ള സ്ഥിതി വിശകലനം ചെയ്യാന്‍ ഏപ്രില്‍ 27ന് വിദഗ്ദ്ധരുമായി ഒരു യോഗം ചേരുന്നുണ്ട്. ഇളവുകള്‍ ആവശ്യമാണെങ്കില്‍ അതിന് ശേഷം മാത്രമാണ് തീരുമാനിക്കുക,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























