ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...

എലത്തൂരിൽ യുവതിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ഇപ്പോൾ പൊലീസ് കൊലപാതകമെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ്. ആണ്‍സുഹൃത്തായ വൈശാഖൻ യുവതിയെ ഒരുമിച്ച് ആത്മഹത്യ ചെയ്യാനെന്ന വ്യാജേന ജോലി സ്ഥലത്ത് വിളിച്ച് വരുത്തി കൊലപ്പെടുത്തുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്‌തെന്നും പൊലീസ് കണ്ടെത്തി.
കഴിഞ്ഞ ദിവസമാണ് യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുന്നത്. വൈശാഖനും യുവതിയും തമ്മില്‍ കുറച്ച് നാളായി അടുപ്പത്തിലായിരുന്നു. ഒടുവില്‍ തന്നെ വിവാഹം കഴിക്കാന്‍ യുവതി വൈശാഖനോട് ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹിതനായ വൈശാഖൻ ഈ പ്രണയബന്ധം ഭാര്യ അറിയുമോയെന്ന ഭയത്തിലാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് പറഞ്ഞു. ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ താന്‍ ജോലി ചെയ്യുന്ന ഇന്‍ഡസ്ട്രിയില്‍ വർക്ക് ഷോപ്പിലേക്ക് വൈശാഖൻ വിളിച്ചുവരുത്തുകയായിരുന്നു. ഇരുവരും ഒരുമിച്ച് കയര്‍ കെട്ടി.
യുവതി കയറില്‍ കുരുക്കിട്ട ഉടന്‍ വൈശാഖൻ സ്റ്റൂള്‍ തട്ടിമാറ്റി കൊലപ്പെടുത്തുകയായിരുന്നു. പിന്നാലെ ഇയാള്‍ യുവതിയെ ബലാത്സംഗം ചെയ്തു. ശേഷം വൈശാഖൻ തന്റെ ഭാര്യയെ വിളിച്ച് യുവതി ആത്മഹത്യ ചെയ്‌തെന്നും ആശുപത്രിയിലെത്തിക്കണമെന്നും പറഞ്ഞു. ഇരുവരും ചേര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിക്കുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. ആദ്യഘട്ടത്തില്‍ അസ്വാഭാവിക മരണത്തിനുള്ള കേസായിരുന്നു പൊലീസ് ചുമത്തിയത്.
എന്നാല്‍ എലത്തൂര്‍ സിഐയുടെ ചില സംശയങ്ങളാണ് കൊലപാതകം തെളിയാന്‍ സഹായിച്ചത്. യുവതിയെ ആശുപത്രിയില്‍ എത്തിച്ചതിന് പിന്നാലെ സിസിടിവി ദൃശ്യങ്ങള്‍ നശിപ്പിക്കാമെന്നായിരുന്നു വൈശാഖൻ്റെ പദ്ധതി. എന്നാല്‍ പൊലീസിനെ സംഭവം വിളിച്ച് അറിയിച്ചതിന് പിന്നാലെ ഇന്‍ഡസ്ട്രി സീല്‍ ചെയ്യുകയും സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുകയും ചെയ്തിരുന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഇയാള്‍ യുവതിയെ കൊലപ്പെടുത്തിയതാണെന്ന് വ്യക്തമാകുകയായിരുന്നു. വൈശാഖൻ നിലവില്‍ പൊലീസ് കസ്റ്റഡിയിലാണ്.
വൈശാഖനും യുവതിയുമായി അടുപ്പത്തിലായിരുന്നു. വിവരം യുവതി പുറത്തുപറയുമോയെന്ന ഭയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറയുന്നു.ബന്ധം തുടരാൻ സാധിക്കില്ലെന്നും ഒന്നിച്ച് മരിക്കാമെന്നും പറഞ്ഞുവിശ്വസിപ്പിച്ച് സ്വന്തം സ്ഥാപനത്തിലേയ്ക്ക് വൈശാഖൻ യുവതിയെ വിളിച്ചുവരുത്തുകയായിരുന്നു. തുടർന്ന് കഴുത്തിൽ കുരുക്കിട്ട് രണ്ടുപേരും സ്റ്റൂളിൽ കയറിനിന്നു.
ഇതിനിടെ വൈശാഖൻ സ്റ്റൂൾ തട്ടിയിടുകയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു. തുടർന്ന് അവിടെനിന്ന് രക്ഷപ്പെടുകയും ചെയ്തു. പ്രായപൂർത്തിയാകുന്നതിന് മുൻപും യുവതിയെ വൈശാഖൻ പീഡിപ്പിച്ചിരുന്നതായും വിവരമുണ്ട്. സംഭവത്തിൽ പോക്‌സോ അടക്കമുള്ള വകുപ്പുകളും ചുമത്തിയേക്കും. വൈശാഖനെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് അറിയിച്ചു. യുവതിക്ക് ഉറക്ക ഗുളിക കലർത്തികൊടുക്കുകയും യുവതി കയറിൽ തൂങ്ങാനിരിക്കെ സ്റ്റൂളിൽ ചവിട്ടി തെറിപ്പിക്കു കയും ചെയ്യ്തു, പിന്നീട് ലൈംഗിക മായി പീഡിപ്പിക്കുകയും ചെയ്യ്തു ,,പിന്നെ ആളുകളെ വിളിച്ചു വരുത്തി തെറ്റി ധരിപ്പിക്കുകയുംമായിരുന്നു.
https://www.facebook.com/Malayalivartha
























