റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ

റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി രാഷ്‌ട്രപതി ഭവനിൽ സംഘടിപ്പിച്ച അറ്റ് ഹോം സൽക്കാരത്തിൽ പങ്കെടുത്ത് നടൻ ഉണ്ണി മുകുന്ദൻ. പാർലമെന്റിന് മുന്നിൽ നിന്നുള്ള ചിത്രങ്ങളോടൊപ്പം ഉണ്ണി തന്നെയാണ് സന്തോഷം പങ്കുവെച്ചത്.
സത്യസന്ധതയോടെ യാത്ര തുടർന്നാൽ സ്വപ്‌നങ്ങൾ നമ്മെ എവിടെ എത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണിതെന്ന് നടൻ ഫെയ്സ്ബുക്കിൽ കുറിച്ചു.
ഈ മറക്കാനാകാത്ത നിമിഷത്തിന് വാക്കുകൾക്ക് അതീതമായ നന്ദിയുണ്ട്. ബഹുമാനപ്പെട്ട രാഷ്ട്രപതിയുടെ ക്ഷണം സ്വീകരിച്ച് പാർലമെൻ്റ് ഹൗസിൽ നിൽക്കുന്നത് വെറുമൊരു ബഹുമതിയല്ല. മറിച്ച്, സത്യസന്ധതയോടെ യാത്ര തുടർന്നാൽ സ്വപ്‌നങ്ങൾ നമ്മെ എവിടെ എത്തിക്കുമെന്നതിന്റെ ഓർമപ്പെടുത്തലാണ്. വിശ്വാസവും അച്ചടക്കവും സ്ഥിരോത്സാഹവും പുലർത്തിയാൽ ഒരിക്കലും തുറക്കാത്ത വാതിലുകൾ നിങ്ങൾക്ക് മുന്നിൽ തുറക്കപ്പെടും. ഈ അവസരത്തിനും എന്റെ യാത്രയിൽ പങ്കാളികളായ എല്ലാവർക്കും നന്ദി അറിയിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ‘മാ വന്ദേ’യിലാണ് ഉണ്ണി മുകുന്ദൻ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, ഇംഗ്ലീഷ് എന്നീ ഭാഷകളിൽ ഒരേസമയം റിലീസ് ചെയ്യപ്പെടുന്ന ഈ ചിത്രം ആധുനിക സാങ്കേതികവിദ്യകളും VFX-ഉം ഉപയോഗിച്ചാണ് നിർമിക്കുന്നത്. വമ്പൻ താരനിരയും ഉയർന്ന സാങ്കേതിക മികവും ‘മാ വന്ദേ’യെ ഒരു ശ്രദ്ധേയമായ പാൻ-ഇന്ത്യ പ്രോജക്ടായി മാറ്റും എന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























