Widgets Magazine
27
Jan / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി


ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു; റിനിക്ക് നിഷേധിക്കാൻ ആവില്ല.. തെളിവുകളുമായി ഫെന്നി നൈനാന്‍


തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...


ബന്ധം വീട്ടിൽ അറിഞ്ഞു: ഒരുമിച്ച് ജീവിക്കാനാവില്ല; ഒരുമിച്ച് ആത്മഹത്യ ചെയ്യാമെന്ന വ്യാജേന യുവതിയെ വീട്ടിൽ വിളിച്ചുവരുത്തി: കഴുത്തിൽ കുരുക്കിട്ട് നിന്ന യുവതിയുടെ സ്റ്റൂൾ തള്ളിമാറ്റി കൊലപാതകം: പിന്നാലെ ബലാത്സംഗം; എലത്തൂരിനെ ഞെട്ടിച്ച കൊലപതകം സിസിടിവിയിൽ...


പത്മവിഭൂഷണ്‍ പുരസ്‌കാരത്തെ പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്തുകൊണ്ട് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.. പാര്‍ട്ടിക്ക് ഇതില്‍ വിയോജിപ്പില്ലെന്നും ഗോവിന്ദന്‍..

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു

27 JANUARY 2026 05:43 PM IST
മലയാളി വാര്‍ത്ത

മുൻ നിര എഐ, ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ സൊല്യൂഷൻസ് കമ്പനിയായ യു‌എസ്‌ടി, മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിനു (മുത്തൂറ്റ് ബ്ലൂ) കീഴിലുള്ള മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മറ്റ് ഗ്രൂപ്പ് കമ്പനികളുമായി 500 കോടി രൂപയിലധികം മൂല്യമുള്ള ഒരു ഡിജിറ്റൽ പരിവർത്തന കരാരിൽ ഒപ്പു വച്ചു. 2031 വരെ നീളുന്ന ആറു വർഷക്കാലത്തെ ഈ കരാർ, ഇരു സ്ഥാപനങ്ങളും തമ്മിൽ ദീർഘകാലമായുള്ള തന്ത്രപ്രധാന പങ്കാളിത്തത്തിലെ പ്രധാന ചുവടു വയ്പ്പാണ്. മികവുറ്റ സാങ്കേതികവിദ്യ ദാതാവും ട്രാൻസ്ഫോർമേഷൻ പങ്കാളിയുമായുള്ള യു‌എസ്‌ടിയോട് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ള വിശ്വാസമാണ് ഈ കരാർ പ്രതിഫലിപ്പിക്കുന്നത്.

ഈ ദീർഘകാല കരാറിന്റെ ഭാഗമായി, അത്യാധുനിക എഞ്ചിനീയറിങ് വൈദഗ്ധ്യത്തെയും മുൻനിര പ്ലാറ്റുഫോമുകളെയും ഒരുമിച്ചു കൊണ്ട് വരാൻ കഴിവുള്ള മെച്ചപ്പെടുത്തിയ സാങ്കേതിക സംവിധാനങ്ങൾ യു എസ് ടി അവതരിപ്പിക്കും. സീറോ ട്രസ്റ്റ് സുരക്ഷാ ആർക്കിടെക്ചറുകൾ, എഐ അധിഷ്ഠിത ത്രെട്ട് ഡിറ്റെക്ഷൻ, ഓട്ടോമേറ്റഡ് ഇൻസിഡന്റ് റെസ്‌പോൺസ്, പുതുതലമുറ എൻഡ്‌പോയിന്റ്, പെരിമീറ്റർ സംരക്ഷണം എന്നിവ ഉൾപ്പെടുന്ന മികച്ച സൈബർ സുരക്ഷാ ശേഷികളും ഇതിൽ ഉൾപ്പെടും. മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെയും മറ്റ് ഏഴ് സ്ഥാപനങ്ങൾക്കുമായി, ജോലിഭാരം സന്തുലിതമാക്കുന്നതിനും, ഡിസാസ്റ്റർ റിക്കവറി ശക്തിപ്പെടുത്തുന്നതിനും, ആപ്ലിക്കേഷൻ മികവ് മെച്ചപ്പെടുത്തുന്നതിനും, നിർണായക സംവിധാനങ്ങളിലുടനീളം ക്ലൗഡ്-നേറ്റീവ് ശേഷികൾ സാധ്യമാക്കുന്നതിനുമായി ഹൈബ്രിഡ്, മൾട്ടി-ക്ലൗഡ് ആധുനികവത്കരണവും യു‌എസ്‌ടി നടപ്പിലാക്കും.

ഇന്ത്യയിലെ ഏറ്റവും വലിയ എൻബിഎഫ് സി ടെക്‌നോളജി ആവാസവ്യവസ്ഥകളിൽ ഒന്നാണ് മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനുള്ളത്. എട്ട് ഗ്രൂപ്പ് സ്ഥാപനങ്ങൾ, 22 സർവീസ് ടവറുകൾ, 29 സംസ്ഥാനങ്ങളിലായി 4,200-ലധികം ശാഖകൾ എന്നിവ ഈ കരാറിന്റെ പരിധിയിൽപ്പെടുന്നു. ആയിരക്കണക്കിന് ഉപയോക്താക്കൾക്ക് സേവനം നൽകുന്ന യു‌എസ്‌ടിയുടെ പ്ലാറ്റ്‌ഫോം, 100 സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു ആവാസവ്യവസ്ഥയെയാണ് സംയോജിപ്പിക്കുന്നത്. സർവീസ് അപ്‌ടൈം, പ്രവർത്തന പ്രതിരോധശേഷി, റെഗുലേറ്ററി കംപ്ലയൻസ്, ഗ്രൂപ്പിന്റെ രാജ്യവ്യാപകമായ വളർച്ച എന്നിവയിലാണ് ഈ യു എസ് ടി യുടെ സേവനങ്ങൾ ശ്രദ്ധകേന്ദ്രീകരിക്കുന്നത്.

“മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡുമായും മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പുമായുമുള്ള ഈ ദീർഘകാല പങ്കാളിത്തം ബൃഹത്തും നിർണായകവുമായ ധനകാര്യ സേവന ദൗത്യങ്ങൾ നിറവേറ്റുന്നതിൽ യു‌എസ്‌ടിയ്ക്കുള്ള കഴിവുകളുടെ ശക്തമായ അംഗീകാരവുമാണ്. പ്രതിരോധം, സുരക്ഷ, ദീർഘകാല ഡിജിറ്റൽ പരിവർത്തനം എന്നിവ നടപ്പാക്കാനുള്ള ഇരു കമ്പനികളുടെയും പ്രതിബദ്ധതയാണ് ഈ ബഹുവർഷ കരാർ പ്രതിഫലിപ്പിക്കുന്നത്. ഇന്ത്യയിലുടനീളം പ്രവർത്തനം വ്യാപിപ്പിക്കുമ്പോൾ, ഡിജിറ്റൽ ലെൻഡിംഗ്, ശാഖകളുടെ ആധുനികവത്കരണം, എന്റർപ്രൈസ് തലത്തിലുള്ള ഡാറ്റ അധിഷ്ഠിത സേവനങ്ങൾ എന്നിവയ്ക്ക് പിന്തുണ നൽകുന്ന ഒരു സാങ്കേതിക അടിത്തറയാണ് ഞങ്ങൾ ചേർന്ന് പടുത്തുയർത്തുന്നത്, ” യു‌എസ്‌ടി പ്രസിഡന്റ് അലക്സാണ്ടർ വർഗീസ് പറഞ്ഞു.

“ഇൻഫ്രാസ്ട്രക്ചർ മാനേജ്മെന്റിന് അപ്പുറത്തേക്ക് കടന്ന്, വലിയ തോതിലുള്ള പ്രവർത്തന മികവ് സാധ്യമാക്കുന്നതാണ് ഈ കരാർ. ആധുനിക ക്ലൗഡ് ആർക്കിടെക്ചറുകൾ, മെച്ചപ്പെട്ട സൈബർ സുരക്ഷ, ഓട്ടോമേഷൻ അധിഷ്ഠിത പ്രവർത്തനങ്ങൾ എന്നിവ സംയോജിപ്പിക്കുന്നതിലൂടെ, വേഗത്തിൽ മാറുന്ന ധനകാര്യ സേവന രംഗത്ത് നിർണ്ണായകമായി മുന്നേറികൊണ്ടിരിക്കുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ നിർണ്ണായകമായ സാങ്കേതിക സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ ഞങ്ങൾ പിന്തുണ നൽകുന്നു,” യു‌എസ്‌ടി വൈസ് പ്രസിഡന്റും ഇന്ത്യ ബിസിനസ് മേധാവിയുമായ ദിലീപ് ശിവൻ പിള്ള പറഞ്ഞു.

“യു‌എസ്‌ടി നിരവധി വർഷങ്ങളായി ഞങ്ങൾക്ക് വിശ്വസ്‌ത സാങ്കേതിക പങ്കാളിയാണ്. ആഴത്തിലുള്ള ഡൊമെയ്ൻ പരിജ്ഞാനവും പ്രവർത്തന വിശ്വാസ്യതയും അവർ സ്ഥിരമായി തെളിയിച്ചിട്ടുണ്ട്. ദീർഘകാല വളർച്ചാ ലക്ഷ്യങ്ങൾക്ക് പിന്തുണ നൽകാനും, ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ ശക്തിപ്പെടുത്താനും, ഗ്രൂപ്പിലുടനീളം സുരക്ഷിതവും ചട്ടപ്രകാരമുള്ള പ്രവർത്തനം ഉറപ്പാക്കാനും യു‌എസ്‌ടിക്ക് കഴിയുമെന്ന ഞങ്ങളുടെ ആത്മവിശ്വാസമാണ് ഈ പുതുക്കിയ കരാർ പ്രതിഫലിപ്പിക്കുന്നത്,” മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ് പറഞ്ഞു.

“രാജ്യവ്യാപകമായ സാന്നിധ്യവും ഉൽപ്പന്ന പോർട്ട്ഫോളിയോയും വിപുലീകരിക്കുന്ന സാഹചര്യത്തിൽ, വിശ്വസനീയവും ദീർഘ ദർശിയുമായ ഒരു സാങ്കേതിക പങ്കാളി നിർണായകമാണ്. യു‌എസ്‌ടിയുമായുള്ള ഈ പങ്കാളിത്തം, ഞങ്ങളുടെ വിവര സാങ്കേതിക സംവിധാനങ്ങളുടെ ആധുനികവത്കരണത്തിനും, സൈബർ സുരക്ഷ മെച്ചപ്പെടുത്തുന്നതിനും, ബിസിനസ്-റെഗുലേറ്ററി ആവശ്യങ്ങൾ പാലിച്ചുകൊണ്ട് ഉപഭോക്താക്കൾക്ക് തടസ്സമില്ലാത്ത സേവനങ്ങൾ നൽകാനും സഹായിക്കുന്നു,” മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡ് സിഇഒ ഷാജി വർഗീസ് പറഞ്ഞു.

“ധനകാര്യ സേവനങ്ങളുടെ ഭാവി നിർണയിക്കുന്നത് ക്ലൗഡ്, എഐ സംവിധാനങ്ങളാണ്. മികവ്, വളർച്ചാ സാധ്യത, സുരക്ഷ എന്നിവയാണ് ദീർഘകാല വളർച്ചയുടെ അടിസ്ഥാനമാകുന്നത്. ഭാവിയിലേക്ക് വളരാൻ തയ്യാറായ ഒരു ഡിജിറ്റൽ ആവാസവ്യവസ്ഥ നിർമ്മിക്കുന്നതിലാണ് മുത്തൂറ്റുമായുള്ള ഞങ്ങളുടെ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ക്ലൗഡ് പ്ലാറ്റ്‌ഫോമുകളും ക്ലൗഡ്-നേറ്റീവ് സൈബർ സുരക്ഷയും പൂർണമായി പ്രയോജനപ്പെടുത്തി, വലിയ തോതിൽ സുരക്ഷിതവും മികവുറ്റതുമായ പ്രവർത്തനങ്ങൾ സാധ്യമാക്കുകയും, ദീർഘകാല ധനകാര്യ സേവനങ്ങൾ നൽകുന്ന ഒരു സാങ്കേതികാധിഷ്ഠിത സ്ഥാപനമായി മുത്തൂറ്റിന്റെ വളർച്ചയ്ക്ക് പിന്തുണ നൽകുകയും ചെയ്യുകയാണ് ഞങ്ങൾ,” സൈബർ പ്രൂഫ് അപ്പാക്ക് ബിസിനസ് മേധാവിയും മാനേജിങ് ഡയറക്ടറും, യു എസ് ടി ക്‌ളൗഡ്‌ ഇൻഫ്രാസ്ട്രക്ച്ചർ ആൻൻഡ് സെക്യൂരിറ്റി സിഐഎസ് ആഗോള മേധാവിയുമായ മുരളീകൃഷ്ണൻ നായർ പറഞ്ഞു.

തിരുവനന്തപുരത്ത് നടന്ന കരാർ ഒപ്പു വയ്ക്കൽ ചടങ്ങിൽ ഇരുസ്ഥാപനങ്ങളുടെയും മുതിർന്ന ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടായിരുന്നു. മുത്തൂറ്റ് ഫിൻകോർപ് ലിമിറ്റഡിനെ പ്രതിനിധീകരിച്ച് ചെയർമാനും മാനേജിങ് ഡയറക്ടറുമായ തോമസ് ജോൺ മുത്തൂറ്റ്, സിഇഒ ഷാജി വർഗീസ്, ജോസഫ് ഉമ്മൻ (സിഎഫ്ഒ), നിഷിത് ശ്രീവാസ്തവ (സിഐടിഒ), നവീൻ നായർ (ഇൻഫ്ര ഹെഡ്), ശ്രീകുമാർ എസ് (പ്രോക്യുർമെന്റ് ഹെഡ്), അരുൺ കുമാർ ബി (സിഒഒ), സുരേഷ് കുമാർ (സിഎച്ച്ആർഒ), പ്രശാന്ത് കുമാർ (ലീഗൽ ഹെഡ്) തുടങ്ങിയവർ പങ്കെടുത്തു. യു‌എസ്‌ടിയെ പ്രതിനിധീകരിച്ച് പ്രസിഡന്റ് അലക്സാണ്ടർ വർഗീസ്, വൈസ് പ്രസിഡന്റ് ദിലീപ് ശിവൻ പിള്ള, ജനറൽ മാനേജർ മുരളീകൃഷ്ണൻ നായർ, ഡയറക്ടറും ഡെലിവറി മേധാവിയുമായ സ്റ്റീഫൻ കലൈസെൽവം, അക്കൗണ്ട് മാനേജർ ശ്രീജമോൾ എൻ എസ്, ഗായത്രി ജയ (ബിസിനസ് ഫിനാൻസ് – ഇന്ത്യ ക്ലസ്റ്റർ), യു‌എസ്‌ടി തിരുവനന്തപുരം കേന്ദ്രം മേധാവി ശിൽപ മേനോൻ, എച്ച്ആർ മേധാവി ശരത് രാജ്, തുടങ്ങിയ ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു.
2020 മുതൽ, മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പിന്റെ ഡിജിറ്റൽ ട്രാൻസ്ഫോർമേഷൻ മുന്നേറ്റങ്ങളിൽ, ഇൻഫ്രാസ്ട്രക്ചർ, ക്ലൗഡ്, സുരക്ഷ മേഖലകളിൽ പിന്തുണ നൽകി പ്രവർത്തിച്ചുവരികയാണ് യു‌എസ്‌ടി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തി  (15 minutes ago)

ലൈംഗികാതിക്രമക്കേസില്‍ മുന്‍മന്ത്രി നീലലോഹിതദാസന്‍ നാടാറെ വെറുതെ വിട്ടു  (43 minutes ago)

ചെന്നൈ വിമാനത്താവളത്തില്‍ തീപിടിത്തം  (54 minutes ago)

കറുകച്ചാലില്‍ കാര്‍ തോട്ടിലേക്ക് മറിഞ്ഞ് ഒരാള്‍ മരിച്ചു; നാലുപേര്‍ക്ക് പരിക്ക്  (1 hour ago)

പ്രവാസിയുടെ ബാഗ് മോഷ്ടിച്ച കള്ളന്‍ സിസിടിവിയില്‍ കുടുങ്ങി  (1 hour ago)

യു‌എസ്‌ടിയും, മുത്തൂറ്റ് ഫിൻകോർപ്പും മറ്റു ഗ്രൂപ്പ് കമ്പനികളും 500 കോടി രൂപ മൂല്യമുള്ള ആറു വർഷ കരാർ ഒപ്പുവച്ചു  (1 hour ago)

രാജ്യത്ത് ആദ്യമായി ജില്ലാതല ആശുപത്രിയില്‍ കോര്‍ണിയ ട്രാന്‍സ്പ്ലാന്റഷന്‍: അഭിമാനത്തോടെ തിരുവനന്തപുരം ജനറല്‍ ആശുപത്രി  (1 hour ago)

ഉഭയകക്ഷി സമ്മതപ്രകാരം നടന്ന ബന്ധത്തെ ബലാത്സംഗമാക്കി മാറ്റിയതിൽ നടന്ന ഗൂഢാലോചനകൾ ഓരോന്നായി പുറത്ത് വരും: രാഹുൽ എംഎൽഎയ്ക്കെതിരെ വന്ന മൂന്നാമത്തെ പരാതിക്കാരിയെ റിനി 2025 ഓഗസ്റ്റിൽ അങ്ങോട്ട് ബന്ധപ്പെട്ടു;  (1 hour ago)

തരൂരിനെ സിപിഎമ്മിലേക്ക് എത്തിക്കാൻ താൻ മദ്ധ്യസ്ഥത വഹിച്ചു എന്ന വാർത്തകൾ തള്ളി വ്യവസായി എംഎ യൂസഫലി: പിണറായി വിജയൻ മൂന്നാമതും അധികാരത്തിൽ തിരിച്ചെത്താനുള്ള സാഹചര്യമുണ്ട്...  (1 hour ago)

യുഎഇയിൽ മൂടൽമഞ്ഞും മഴയും കടൽ പ്രക്ഷുബ്ധമാകും കനത്ത ജാഗ്രതാ നിർദ്ദേശം... തൊഴിലിടങ്ങളിൽ മുൻകരുതലുകൾ  (1 hour ago)

ട്രാഫിക് പിഴ അടയ്ക്കാൻ ശ്രമിച്ച യുവതിക്ക് പണം നഷ്ടമായി; കുവൈത്തിൽ വ്യാജ വെബ്സൈറ്റുകൾ വഴി തട്ടിപ്പ് സൈബർ തട്ടിപ്പുകൾ വർധിക്കുന്നു  (2 hours ago)

പാറമടയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിനി മരിച്ച നിലയില്‍ കണ്ടെത്തി  (2 hours ago)

തെളിവെടുപ്പിനിടെ പൊലീസിനെ ആക്രമിച്ച കൊടുംകുറ്റവാളി അഴകുരാജയെ വെടിവച്ച് കൊന്നു  (2 hours ago)

ഫൈസൽ ബിൻ മിശ്അൽ രാജകുമാരന്റെ ഇടപെടൽ ... ബാലികയ്ക്ക് തണലായി അൽ ഖസീം ഗവർണർ കണ്ണ് നിറയ്ക്കുന്ന കാഴ്ച !!  (2 hours ago)

ഗര്‍ഭിണിയായ യുവതിയെ ഭര്‍തൃവീട്ടുകാര്‍ തീകൊളുത്തി കൊന്നു  (2 hours ago)

Malayali Vartha Recommends