ദേവന് നിവേദിക്കും മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവം... ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും

ദേവന് നിവേദിക്കുന്നതിനു മുൻപ് മന്ത്രിക്ക് സദ്യ വിളമ്പിയ സംഭവത്തിൽ ആറന്മുള ക്ഷേത്രത്തിലെ ആചാരലംഘനവുമായി ബന്ധപ്പെട്ട പരിഹാരക്രിയക്ക് ഇന്ന് തുടക്കമാകും.
വൈകുന്നേരം അഞ്ചിന് വിളിച്ചു ചൊല്ലി പ്രായശ്ചിത്തവും ഫെബ്രുവരി അഞ്ചിന് സദ്യയും നടത്തും. അഷ്ടമിരോഹിണി സദ്യ ദിവസമാണ് ദേവന് നിവേദിക്കുന്നതിനു മുൻപ് ദേവസ്വം മന്ത്രി വിഎൻ വാസവന് സദ്യ വിളമ്പിയത് വിവാദമായത്.
തുടർന്ന് ക്ഷേത്രം തന്ത്രിയാണ് ആചാരലംഘനം ഉണ്ടായെന്നും പരിഹാരം നടത്തണമെന്നും നിർദ്ദേശിച്ചത്. ക്ഷേത്ര ഉപദേശ സമിതി, ദേവസ്വം ജീവനക്കാർ , പള്ളിയോട സേവാ സംഘപ്രതിനിധികൾ എന്നിവർക്കാണ് നിർദ്ദേശം നൽകിയത്. അഷ്ടമിരോഹിണി സദ്യ ദിനത്തിൽ ഉണ്ടാക്കിയ എല്ലാ വിഭവങ്ങൾ ഉൾപ്പെടുത്തിയാണ് ഫെബ്രുവരി അഞ്ചിന് സദ്യ നടത്തുക.
https://www.facebook.com/Malayalivartha
























