വിജയപ്രതീക്ഷയുമായി ഇന്ത്യ.... ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് നാലാം ടി20 മത്സരത്തിനിറങ്ങും...

ന്യൂസിലന്‍ഡിനെതിരെ ഇന്ത്യ ഇന്ന് നാലാം ടി20 മത്സരത്തിനിറങ്ങും. ആദ്യ മൂന്നു മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇത്തണവയും വിജയം തന്നെയാണ് പ്രതീക്ഷ. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരേ പോലെ ഫോമിലെത്തിയത് ടീമിന് ആത്മവിശ്വാസം ഇരട്ടിയാക്കുന്നതാണ്.
മൂന്നു മത്സരങ്ങള്‍ ഇന്ത്യ വിജയിച്ചെങ്കിലും മോശം പ്രകടനം പുറത്തെടുത്ത മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ടാവുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്. വിശാഖപട്ടണത്ത് വൈകുന്നേരം ഏഴിനാണ് മത്സരം നടക്കുക.
ആദ്യ മൂന്ന് കളികളിലും നിരാശപ്പെടുത്തിയെങ്കിലും തിലക് വര്‍മ ടീമില്‍ തിരിച്ചെത്താത്ത സാഹചര്യത്തില്‍ സഞ്ജു സാംസണ്‍ ഓപ്പണറായി തുടരും. അതേസമയം പരമ്പര നേടിയതിനാല്‍ മിന്നും ഫോമിലുള്ള അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ച് ഇഷാന്‍ കിഷനെയും സഞ്ജുവിനെയും ഓപ്പണറായി തുടരാന്‍ അവസരം നല്‍കുമെന്നാണ് പ്രതീക്ഷ.
അഭിഷേക് ശര്‍മക്ക് വിശ്രമം അനുവദിച്ചാല്‍ ശ്രേയസ് അയ്യര്‍ 2023നുശേഷം ആദ്യമായി വീണ്ടും ഇന്ത്യയുടെ ടി20 കുപ്പായം അണിയും. ഐപിഎല്ലില്‍ തിളങ്ങിയ മൂന്നാം നമ്പറിലാകും ശ്രേയസ് ഇറങ്ങുകയെന്നാണ് കരുതുന്നത്.
"
https://www.facebook.com/Malayalivartha
























