തമിഴ്‌നാട്ടില്‍ ഇന്ന് മാത്രം രോഗം സ്ഥിരീകരിച്ചത് 105 പേര്‍ക്ക്; കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി; മരിച്ചവരില്‍ ഒരു ഡോക്ടറും

ഞായറാഴ്ച 105 പേര്‍ക്കുകൂടി ഞായറാഴ്ച കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇന്ന് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 16 ആയി. മരിച്ചവരില്‍ ഒരു ഡോക്ടറും ഉള്‍പ്പെടുന്നു. ചെന്നൈയിലെ ന്യൂറോസര്‍ജനാണ് മരിച്ചത്. സംസ്ഥാനത്തെ കോവിഡ് 19 രോഗികളുടെ എണ്ണം 1477 ആയി. തമിഴ്‌നാട്ടില്‍ പുതുതായി വൈറസ് ബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം കഴിഞ്ഞ ദിവസങ്ങളില്‍ കുറവായിരുന്നുവെങ്കിലും ഞായറാഴ്ച വന്‍ വര്‍ധനയുണ്ടായത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്. അതിനിടെ, രോഗമുക്തി നേടിയ 46 പേര്‍ ഞായറാഴ്ച ആശുപത്രിവിട്ടു. ഇതോടെ തമിഴ്‌നാട്ടില്‍ ആശുപത്രിവിട്ടവരുടെ എണ്ണം 411 ആയി.
കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ നിര്‍ത്തിവച്ച ഭൂമി രജിസ്‌ട്രേഷന്‍ നടപടികള്‍ പുനരാരംഭിക്കുമെന്ന് തമിഴ്‌നാട് സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സമാൂഹ്യ അകലം പാലിച്ചുകൊണ്ട് ഒരു മണിക്കൂറില്‍ നാല് രജിസ്‌ട്രേഷനുകള്‍ നടത്താനാണ് അനുമതി നല്‍കിയിട്ടുള്ളത്.
വ്യവസായ ശാലകള്‍ക്കും വ്യാപാര സ്ഥാപനങ്ങള്‍ക്കും പ്രവര്‍ത്തനം തുടരാന്‍ അനുമതി നല്‍കുന്നതിനെക്കുറിച്ച് പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമിതിയുടെ നിര്‍ദ്ദേശങ്ങള്‍ പരിശോധിച്ചശേഷം ലോക്ക് ഡൗണില്‍ ഇളവ് വരുത്തുന്നകാര്യം മുഖ്യമന്ത്രി പളനിസ്വാാമി തീരുമാനിക്കും. അതുവരെ നിലവിലുള്ള ലോക്ക്ഡൗണ്‍ മാറ്റമില്ലാതെ തുടരുമെന്നും തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























