പ്രവര്‍ത്തി പരിചയമാണ് മോദിയുടെ ഏറ്റവും വലിയ ശക്തി; അദ്ദേഹത്തിന്റെ ഏറ്റവും വലിയ ദൗര്‍ബല്യം ദയവില്ലായ്മ; തുറന്നുപറച്ചിലുമായി പ്രശാന്ത് കിഷോര്‍

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ച് തുറന്നു പറച്ചിലുമായി രാഷ്ട്രീയ തന്ത്രജ്ഞനും മുന്‍ ജെഡിയു നേതാവുമായ പ്രശാന്ത് കിഷോര്‍. ദി വയറിനുവേണ്ടി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പര്‍ നടത്തിയ അഭിമുഖത്തിലാണ് പ്രധാനമന്ത്രിയെ കുറിച്ച് പ്രശാന്ത് കിഷോര്‍ തന്റേതായ കാഴ്ചപാട് വ്യക്തമാക്കിയത്.
പ്രവര്‍ത്തി പരിചയമാണ് മോദിയുടെ ഏറ്റവും വലിയ ശക്തിയെന്നാണ് പ്രശാന്ത് കിഷോര്‍ വ്യക്തമാക്കുന്നത്. തുടക്കകാലത്ത് 10 മുതല്‍ 12 വര്‍ഷത്തോളം അദ്ദേഹം ആര്‍എസ്എസ് പ്രചാരകനായിരുന്നു. പിന്നീട് ഒരു ദശാബ്ദത്തോളം ബിജെപി ജനറല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവര്‍ത്തിച്ചു. ഇവിടെ നിന്നാണ് അദ്ദേഹം പാര്‍ലമെന്‍ററി രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കുന്നതെന്നും പ്രശാന്ത് കിഷോറ്‍ വ്യക്തമാക്കി.
ഗുജറാത്ത് മുഖ്യമന്ത്രിയായി അധികാരത്തിലെത്തിയ നരേന്ദ്ര മോദി 12 വര്‍ഷം ആ പദവിയില്‍ ഇരുന്നു. ഇപ്പോള്‍ അദ്ദേഹം 6 വര്‍ഷമായി പ്രധാമന്ത്രി കസേരയില്‍ ഇരിക്കുന്നു. ഇത്ര ദീര്‍ഘമായ അനുഭവപരിചയം അദ്ദേഹത്തിന്‍റെ ഏറ്റവലും വലിയ ശക്തിയായി അംഗീകരിക്കുക തന്നെ വേണമെന്നും പ്രശാന്ത് കിഷോര്‍ അഭിപ്രായപ്പെടുന്നു.
2012 ല്‍ നരേന്ദ്ര മോദിക്കൊപ്പം പബ്ലിക് ഹെൽത്ത് കൺസൾട്ടന്റായിട്ടാണ് പ്രശാന്ത് കിഷോറ്‍ പ്രവർത്തിക്കാൻ തുടങ്ങിയത്. നരേന്ദ്ര മോദിയുടെ അവിശ്വസനീയമായ അനുഭവപരിചയമാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ കരുത്തെന്നും ആര്‍.എസ്.എസ് പ്രചാരകനായി അദ്ദേഹം 10 മുതല്‍ 12 വര്‍ഷങ്ങള്‍ വരെയാണ് പ്രവര്‍ത്തിച്ചതെന്നും പ്രശാന്ത് ചൂണ്ടിക്കാട്ടി. തുടര്‍ന്ന് അധികം താമസിയാതെ അദ്ദേഹം ബി.ജെ.പിയുടെ ഉന്നതസ്ഥാനങ്ങളിലേക്ക് എത്തിയതും ജനറല്‍ സെക്രട്ടറി വരെയായി മാറിയ കാര്യവും പ്രശാന്ത് കിഷോര്‍ ഓര്‍മിപ്പിച്ചു.
12 വര്‍ഷം നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി തുടര്‍ന്നതും ഇപ്പോള്‍ ആറ് വര്‍ഷക്കാലമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അദ്ദേഹം രാജ്യം ഭരിക്കുന്നതും ഈ അനുഭവപരിചയത്തിന്റെ ബലത്തിലാണെന്നും അദ്ദേഹം പറഞ്ഞു. 'ജനങ്ങള്‍ എന്താണ് ചിന്തിക്കുക എന്നും എന്താണ് അവര്‍ക്ക് അനുഭവവേദ്യമാകുകയെന്നും അദ്ദേഹത്തിന് അറിയാന്‍ സാധിക്കുന്നത് ഈ അനുഭവപരിചയം കൊണ്ടാണ്.'-പ്രശാന്ത് കിഷോര്‍ പറയുന്നു.
2012ലാണ് രാഷ്ട്രീയത്തിലുള്ള തന്റെ അഭിരുചി മോദിയാണ് തിരിച്ചറിഞ്ഞതെന്നും പിന്നീട് അത് അദ്ദേഹം ഉപയോഗപ്പെടുത്തിയെന്നും പ്രശാന്ത് കിഷോര്‍ സൂചിപ്പിച്ചു. ശേഷം അദ്ദേഹത്തിന്റെ രാഷ്ട്രീയ ഉപദേഷ്ടാവായി താന്‍ തുടരുകയായിരുന്നുവെന്നും അദ്ദേഹം പറയുന്നു. എന്നാല്‍ ഇനി താന്‍ അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിക്കുകയില്ലെന്നും തങ്ങള്‍ ഇരുവരും വേറിട്ട പാതകളിലാണ് ഇപ്പോഴെന്നും പ്രശാന്ത് പറഞ്ഞു.
https://www.facebook.com/Malayalivartha
























