പ്രൊഫഷണല്‍ ജീവിതത്തിന്റെ രൂപരേഖയ്ക്ക് കോവിഡ്-19 മാറ്റം വരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി

പ്രൊഫഷണല്‍ ജീവിതത്തിന്റെ രൂപരേഖയ്ക്ക് കോവിഡ്-19 മാറ്റം വരുത്തിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് 19ന്റെ പശ്ചാത്തലത്തില്‍ ലിങ്ക്ഡ്ഇന്നില്‍ എഴുതിയ കുറിപ്പിലാണ് പ്രൊഫഷണല്‍ ജീവിതത്തിലുണ്ടായ മാറ്റങ്ങളെ കുറിച്ച് പ്രധാനമന്ത്രി വിവരിക്കുന്നത്. ലിങ്ക്ഡ്ഇന്നില്‍ എഴുതിയ ലേഖനം പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
ജോലി സ്ഥലങ്ങള്‍ ഡിജിറ്റല്‍ ആദ്യം എന്ന രീതിയിലേക്ക് മാറുന്നു. സാങ്കേതികതയുടെ ഏറ്റവും പരിവര്‍ത്തനാത്മക സ്വാധീനം പാവപ്പെട്ടവരുടെ ജീവിതത്തിലാണ് സംഭവിക്കുക. ബ്യൂറോക്രാറ്റിക് അധികാരശ്രേണി തകര്‍ക്കുകയും ഇടനിലക്കാരനെ ഇല്ലാതാക്കുകയും ക്ഷേമനടപടികള്‍ ത്വരിതപ്പെടുത്തുകയും ചെയ്യുന്നത് സാങ്കേതികതയാണ്. ഇന്ന് ലോകം പുതിയ ബിസനസ് മാതൃകകളെ തേടുകയാണ്. നൂതന അഭിനിവേശത്തിന് പേരുകേട്ട യുവജനരാഷ്ട്രമായ ഇന്ത്യക്ക് ലോകത്തിന് ഒരു തൊഴില്‍ സംസ്‌കാരം നല്‍കുന്നതില്‍ മുന്‍കൈ എടുക്കാന്‍ സാധിക്കുമെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
ഇംഗ്ലീഷ് അക്ഷരമാലയിലെ സ്വരാക്ഷരങ്ങളുടെ ക്രമത്തില്‍ പുതിയ ബിസിനസ്സും, തൊഴില്‍ സംസ്‌കാരവും പ്രധാനമന്ത്രി പുനര്‍നിര്‍വചിക്കുകയും ചെയ്തു.അവ ഇപ്രകാരമാണ്.
അഡാപ്റ്റബിലിറ്റി(പൊരുത്തപ്പെടല്‍)എളുപ്പത്തില്‍ പൊരുത്തപ്പെടാവുന്ന ബിസിനസ്സ്, ജീവിതശൈലി മോഡലുകളെക്കുറിച്ച് ചിന്തിക്കുക എന്നതാണ് ഈ സമയത്തിന്റെ ആവശ്യം
എഫിഷ്യന്‍സി(കാര്യക്ഷമത)കാര്യക്ഷമമെന്ന് നാം വിശേഷിപ്പിക്കുന്നവയെ പുനര്‍ചിന്തനം ചെയ്യുന്നതിനെക്കുറിച്ച് ചിന്തിക്കേണ്ട സമയമാണിത്.
ഇന്‍ക്ലൂസീവിറ്റി(ഉള്‍പ്പെടുത്തല്‍)പാവപ്പെട്ടവരെയും ഏറ്റവും ദുര്‍ബലരായവരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ബിസിനസ് മാതൃകകള്‍ വികസിപ്പിക്കാം.
ഒപ്പോര്‍ച്യുണിറ്റി(അവസരം)ഓരോ പ്രതിസന്ധിയും അതിനൊപ്പം ഒരു അവസരം നല്‍കുന്നു. കോവിഡും വ്യത്യസ്തമല്ല.
യൂണിവേഴ്‌സലിസം(സാര്‍വത്രികത)കോവിഡ് 19 വംശം, മതം, നിറം, ജാതി, മതം, ഭാഷ, അതിര്‍ത്തി എന്നിവ കാണുന്നില്ലെന്നും അതുകൊണ്ട് അതിനുശേഷമുള്ള നമ്മുടെ പ്രതികരണവും പെരുമാറ്റവും ഐക്യത്തിനും സാഹോദര്യത്തിനും പ്രാധാന്യം നല്‍കണമെന്നും പ്രധാനമന്ത്രി പറയുന്നു.
താന്‍ മുന്നോട്ടുവെച്ച ആശയങ്ങളെ കുറിച്ച് എല്ലാവരും ചിന്തിക്കണമെന്നും തങ്ങളുടെ ആശയങ്ങള്‍ പങ്കുവെക്കണമെന്നും പറഞ്ഞാണ് പ്രധാനമന്ത്രി ലേഖനം അവസാനിപ്പിക്കുന്നത്.
കോവിഡ്-19 മഹാമാരിയെ മനുഷ്യരാശി അതിജീവിക്കുകതന്നെ ചെയ്യുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യാശിച്ചു. അടച്ചിടൽകാലത്ത് ജനങ്ങളെ സഹായിക്കാനും കോവിഡിനെ പ്രതിരോധിക്കാനും മന്ത്രിമാർ നടത്തുന്ന ശ്രമങ്ങളെ അദ്ദേഹം പ്രശംസിക്കുകയുംചെയ്തു. ‘ലോകംമുഴുവൻ കോവിഡിനെതിരേ പോരാടുകയാണ്. തീർച്ചയായും മനുഷ്യരാശി അതിൽ ജയിക്കുകതന്നെ ചെയ്യും’ -മോദി ട്വിറ്ററിൽ കുറിച്ചു.
കോവിഡിനെതിരായ പോരാട്ടത്തിൽ എല്ലാ ഇന്ത്യക്കാർക്കും ഐക്യദാർഢ്യം പ്രകടിപ്പിച്ചുകൊണ്ട്, സ്വിറ്റ്സർലൻഡ് സെർമാറ്റിലെ മാറ്റർഹോൺ പർവതത്തിൽ പ്രൊജക്ടറുപയോഗിച്ച് 1000 മീറ്ററിലധികം വലുപ്പമുള്ള ഇന്ത്യൻ ത്രിവർണപതാക പ്രദർശിപ്പിച്ചുവെന്ന ഇന്ത്യൻ നയതന്ത്രകാര്യലയത്തിൻറെ ട്വീറ്റ് വീണ്ടും ട്വീറ്റ് ചെയ്തുകൊണ്ടാണ് അദ്ദേഹം ഇങ്ങനെ പറഞ്ഞത്. രാജ്യത്ത് നിർണായക സമയത്ത് അവസരോചിതമായ പ്രവർത്തനം നടത്തുന്ന റെയിൽവേ, പെട്രോളിയം, ആദായനികുതി, വ്യോമയാന മന്ത്രാലയങ്ങൾക്കും പ്രധാനമന്ത്രി നന്ദിയറിയിച്ചു.
https://www.facebook.com/Malayalivartha























