ഇന്ത്യ യുഎഇ-യ്ക്ക് പ്രതിരോധ മരുന്ന് എത്തിച്ചുനല്‍കി

55 ലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകള്‍ ഇന്ത്യ യുഎഇയിലക്കേ് കയറ്റി അയച്ചു. യുഎഇ അധികൃതര്‍ ഇന്ത്യയ്ക്ക് നന്ദി അറിയിച്ചു.
വെള്ളിയാഴ്ച വൈകിട്ടാണ് മരുന്നു കയറ്റുമതിക്ക് ഇന്ത്യയുടെ അനുമതി ലഭിച്ചത്. ഇന്നലെ വൈകിട്ട് ഇവ എത്തി.
പ്രവാസി മലയാളികള്‍ പലരും കോവിഡ് പശ്ചാത്തലത്തില്‍ മാനസിക സംഘര്‍ഷത്തിലാണെന്ന് സന്നദ്ധ, ആരോഗ്യ പ്രവര്‍ത്തകര്‍ പറയുന്നു. ജോലി നഷ്ടപ്പെട്ടതാണ് പലരെയും തളര്‍ത്തുന്നത്. ഇന്ത്യയില്‍നിന്നു മരുന്ന് ലഭിക്കാത്തതുമൂലം പ്രതിസന്ധിയിലായവരുമുണ്ട്. നേരത്തെ കഴിച്ചിരുന്നതിനു തത്തുല്യമായ മരുന്ന് ഗള്‍ഫ് രാജ്യങ്ങളിലെ ഡോക്ടര്‍മാരെക്കൊണ്ട് എഴുതിവാങ്ങി വിതരണം ചെയ്യാനാണ് സന്നദ്ധ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത്. വിവിധ ആശുപത്രികളിലെ സൈക്കിയാട്രി വിഭാഗത്തിലേക്കുള്ള ഫോണ്‍ കോളുകളും കൂടിയിട്ടുണ്ട്.
ഇന്ത്യന്‍ എംബസിയും കോണ്‍സുലേറ്റും തുടങ്ങിയ ടെലിമെഡിസിന്‍ വിഭാഗത്തിലേക്ക് നൂറുകണക്കിനു വിളികളാണ് ദിവസേന എത്തുന്നത്. ഒരാഴ്ചയ്ക്കുള്ളില്‍ അറുനൂറു കോളുകള്‍ വരെ ലഭിച്ചതായി ഇന്ത്യന്‍ സ്ഥാനപതി പവന്‍ കപൂര്‍ വ്യക്തമാക്കി. ഈ ഫോണ്‍ നമ്പറുകള്‍ ഡോക്ടര്‍മാര്‍ക്ക് നല്‍കുന്നുണ്ട്. കോണ്‍സുലേറ്റിലേക്കും പ്രതിദിനം നൂറുകണക്കിനു കോളുകള്‍ എത്തുന്നുണ്ട്. ഡോക്ടര്‍മാര്‍ നേരിട്ടാണ് മറുപടി നല്‍കുന്നത്. കെഎംസിസി, ഷാര്‍ജ ഇന്ത്യന്‍ അസോസിയേഷന്‍ എന്നീ സംഘടനകളും കൗണ്‍സലിങ് കേന്ദ്രങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം കെഎംസിസി (കേരള മുസ്‌ലിം കള്‍ചറല്‍ സെന്റര്‍) നാട്ടിലേക്കു പോകാന്‍ ആഗ്രഹിക്കുന്നവരുടെ കണക്കെടുക്കാന്‍ ശ്രമിച്ചിരുന്നു. രണ്ടുദിവസം കൊണ്ട് 15,000 പേരാണ് റജിസ്റ്റര്‍ ചെയ്തത്. എന്നാല്‍, റജിസ്‌ട്രേഷന് ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചു. നാട്ടിലേക്ക് എന്നു മടങ്ങാനാവുമെന്നതിലെ ആശയക്കുഴപ്പവും തുടരുന്നു.
അതിനിടെ, പാക്കിസ്ഥാന്‍ ഇന്റര്‍നാഷനല്‍ എയര്‍ലൈന്‍സിന്റെ പ്രത്യേക വിമാനത്തില്‍, യുഎഇയില്‍ കുടുങ്ങിയ 227 പാക്കിസ്ഥാന്‍ പൗരന്‍മാരെ ശനിയാഴ്ച വൈകിട്ട് നാട്ടിലേക്ക് കൊണ്ടുപോയി. അടുത്തയാഴ്ച 2000 പേരെ കൊണ്ടുപോകുമെന്നും അറിയുന്നു.ഏപ്രില്‍ 14-ന് പ്രത്യേക വിമാനങ്ങളില്‍ 400 തടവുകാരെയും കൊണ്ടുപോയിരുന്നു. ചെറിയ കുറ്റങ്ങള്‍ക്ക് ജയില്‍ശിക്ഷ പൂര്‍ത്തിയാക്കിയവരെയാണ് കൊണ്ടുപോയത്.
https://www.facebook.com/Malayalivartha























