രാഹുല്‍ ഗാന്ധി മ്യാന്മാറില് കഠിന ധ്യാനത്തില്‍, മോഡിയെ തോല്‍പ്പിക്കാന്‍ മോഡിയുടെ വഴിയേ രാഹുലും
മോഡിയെ തോല്‍പ്പിക്കാനുള്ള തന്ത്രവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി മ്യാന്മറിലെ യാംഗൂണില്‍ ധ്യാനത്തിലെന്ന് സൂചന. മനസ്സിനെയും ശരീരത്തെയും നിയന്ത്രിക്കാനുള്ള വിപാസന ധ്യാനത്തിനാണ് മ്യാന്മറില് പോയതെന്നാണ് ഇവരുടെ വാദം. മോഡിയുടെ ധ്യാനത്തിന്റെയും യോഗയുടേയും ആളാണ്. ലോകസഭാ ഇലക്ഷന്റെ ഫലം വരുന്ന ദിവസം മോഡി എട്ട് മണിക്കൂര്‍ വരെ ധ്യാനത്തിലിരുന്നു. ഇത് തന്നെയാണ് രാഹുല്‍ഗാന്ധിയും പരീക്ഷിക്കുന്നത്.
യാംഗൂണിലെ സത്യനാരായണ്‍ ഗോയങ്ക ഇന്സ്റ്റിറ്റിയൂട്ടിലാണു രാഹുലിന്റെ ധ്യാനമെന്നു പാര്‍ട്ടി ഉന്നത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. വിപസന ധ്യാന രംഗത്ത് ഏറ്റവും പ്രമുഖ സ്ഥാപനമാണിത്. ഇവിടെ വിപാസന ധ്യാനത്തിലാണ് രാഹുല്‍ ഗാന്ധി. കാര്യങ്ങളെ അവയുടെ തനതു സ്ഥിതിയില്‍ മനസ്സിലാക്കുകയെന്നാണു വിപസനയുടെ അര്‍ഥം. മനസ്സിനെ ശാന്തമാക്കാനും സന്തുഷ്ട ജീവിതം നയിക്കാനുമുള്ള പുരാതന ഇന്ത്യന്‍ ധ്യാന സമ്പ്രദായമാണിത്. ഗുരുവിന്റെ മേല്‍നോട്ടത്തിലാവണം ധ്യാനം. വിദ്യാര്‍ത്ഥികള്‍ ധ്യാനകേന്ദ്രത്തില്‍ തന്നെ താമസിക്കണം. വായനയും എഴുത്തും നിഷിദ്ധം. ആശയവിനിമയം ഗുരുവുമായി മാത്രം. ദിവസം 10 മണിക്കൂര്‍ വരെ ഇരുന്നു കൊണ്ടുള്ള ധ്യാനം ഉള്‍പ്പെടെ തീവ്രമാണു പരിശീലന പരിപാടി. ഇന്ത്യ ഉള്‍പ്പെടെ നൂറിലേറെ രാജ്യങ്ങളില്‍ വിപസന ധ്യാനകേന്ദ്രങ്ങളുണ്ട്. മ്യാന്മറിലാണ് ഇതിന് പേരുകേട്ടതും. ഇതെല്ലാം മനസ്സിലാക്കിയാണ് മ്യാന്മറില് രാഹുല്‍ പോയതെന്നാണ് കോണ്‍ഗ്രസുകാരുടെ വാദം.
അതുകൊണ്ട് ഇന്ത്യയിലെ സംഭവങ്ങള്‍ ഒന്നും തന്നെ രാഹുല്‍ അറിയുന്നില്ല. ഗുരുവുമായി മാത്രമേ ആശയവിനിമയം ഉള്ളൂ. കരുത്തുള്ള നേതാവായി രാഹുല്‍ തരിച്ചെത്തുമെന്നാണ് പ്രതീക്ഷ. ബുദ്ധന്റെ ആശയസംഹിതകളില്‍ ചെറുപ്പം മുതല്‍ രാഹുല്‍ ആകൃഷ്ടനാണെന്ന് ഒരു കോണ്‍ഗ്രസ് നേതാവു പറഞ്ഞു. സുഹൃത്തുക്കളുമായി ഇതേക്കുറിച്ചു സംസാരിക്കുന്നതിലും തല്പരന്. ബുദ്ധമതവുമായി ബന്ധപ്പെട്ട ഗ്രന്ഥങ്ങളും പഠനങ്ങളും അദ്ദേഹത്തിന്റെ പഠനവിഷയവുമാണ്. ഈ സാഹചര്യത്തിലാണ് പ്രതിസന്ധി ഘട്ടത്തെ അതിജീവിക്കാന്‍ വിപസന ധ്യാനത്തെ രാഹുല്‍ തെരഞ്ഞെടുത്തത്.
ശ്രീബുദ്ധനാണ് വിപാസന ധ്യാനത്തിന്റെ ഉപജ്ഞാതാവ്. ഇന്ത്യയില്‍ നിന്ന് അപ്രത്യക്ഷമായ ധ്യാന സമ്പ്രദായം മ്യാന്മറിലെ ആചാര്യന്മാരാണ് ഇത് ഇപ്പോഴും നിലനിര്‍ത്തുന്നത്. കൈവിട്ടു പോയ പൈതൃകം തിരികെ ഇന്ത്യയിലെത്തിക്കാനും ലോകമെങ്ങും പ്രചരിപ്പിക്കാനുമുള്ള ദൗത്യം മ്യാന്മറിലെ പ്രമുഖ വ്യവസായിയും ഇന്ത്യന്‍ വംശജനുമായ എസ്.എന്‍. ഗോയങ്ക ഏറ്റെടുക്കുകയായിരുന്നു. യാംഗൂണിലെ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ധ്യാനത്തിനു നേതൃത്വം നല്‍കുന്നതും ഗോയങ്കയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha