വിദ്യാര്‍ഥികള്‍ക്ക് ചോദ്യപേപ്പര്‍ വാട്സ്അപ്പ് വഴി പുറത്തെത്തിച്ച നാല് അധ്യാപകര്‍ അറസ്റ്റില്‍
പ്ലസ്ടു ചോദ്യപേപ്പര്‍ ഫോട്ടോയെടുത്ത് വാട്സ് ആപ്പ് വഴി പുറത്തെത്തിച്ച് നാല് അധ്യാപകര്‍ ചെന്നൈയില്‍ അറസ്റ്റിലായി. കൃഷ്ണഗിരി ജില്ലയിലെ ഹൊസൂരില്‍ സ്വകാര്യ സ്കൂളില്‍ പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപരാണ് പിടിയിലായത്. ഇവരുടെ ഫോണില്‍ ചോദ്യപേപ്പറിന്റെ ഫോട്ടോ പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു.
ബീഹാറിലെ പാട്നയില്‍ പത്താംക്ലാസ് പരീക്ഷയില്‍ വിദ്യാര്‍ഥികളെ രക്ഷിതാക്കളും ബന്ധുക്കളും സഹായിക്കുന്ന വീഡിയോ അടക്കം കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും അധ്യാപര്ക്കുമെതിരെ സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിരുന്നു.അതിന് പിന്നാലെയാണ് തമിഴ്നാട്ടില്‍ അദ്യാപകര് തന്നെ ചോദ്യപേപ്പര്‍ ചോര്‍ത്തിയത്
ബുധനാഴ്ച നടന്ന ഗണിതശാസ്ത്ര പരീക്ഷയുടെ ചോദ്യപേപ്പറാണ് അധ്യാപകരുടെ ഫോണില്‍ കണ്ടെത്തിയത്. ചോദ്യപേപ്പര്‍ ഫോട്ടോയെടുത്ത് പരീക്ഷാ ഡ്യൂട്ടിയിലില്ലാത്ത അധ്യാപകര്‍ക്ക് വാട്സ് ആപ്പ് വഴി അയക്കും. അവര്‍ ശരിയുത്തരം രേഖപ്പെടുത്തി തിരിച്ചയക്കും. ഇതു പിന്നീട് ഹാളിലെ വിദ്യാര്‍ഥികള്‍ക്കു പറഞ്ഞുകൊടുക്കുകയാണു ചെയ്തിരുന്നതെന്ന് അന്വേഷണ സംഘം പറഞ്ഞു. നേരത്തേ നടന്ന ഏതാനും പരീക്ഷകളുടെ ഉത്തരങ്ങള്‍ അടങ്ങിയ കുറിപ്പുകളും ഇവരുടെ ഫോണില്‍ സൈബര്‍ സെല്ലിനു കൈമാറി. സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റിലായേക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha