പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് രാജ്നാഥ് സിങ്
പള്ളികള്‍ക്കും മറ്റ് ആരാധനാലയങ്ങള്‍ക്കും നേരെ നടക്കുന്ന ആക്രമണങ്ങളില്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. അമ്പലമോ, മുസ്ലിം പള്ളിയോ, മറ്റേത് ആരാധനാലയത്തിനു നേരെ ആക്രമണം നടന്നാലും കര്‍ശന നടപടി എടുക്കും. അതിനു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ ആരാണെന്നു തെളിഞ്ഞാല്‍ അവര്‍ക്കെതിരെ ഒരു വിട്ടുവീഴ്ചയുമുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. ആരാധനാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചു വിട്ട് പിന്നാക്ക വിഭാഗത്തെ ഭയപ്പെടുത്താനുള്ള നീക്കം നടക്കില്ല.
അവര്‍ക്ക് എല്ലാവിധ പിന്തുണയും സര്‍ക്കാരിന്റെ ഭാഗത്തു നിന്നുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു. പഞ്ചാബിലെ അട്ടാരിയില്‍ ഒരു പൊതുചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയപ്പോള്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. അടുത്തിടെയായി രാജ്യത്ത് ആരാധനാലയങ്ങള്‍ക്കു നേരെയുള്ള അക്രമങ്ങള്‍ പതിവാണ്. ഹരിയാനയില്‍ അടുത്തിടെ ഒരു ക്രൈസ്തവ ദേവാലയം അക്രമികള്‍ നശിപ്പിച്ചു. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പ് പശ്ചിമ ബംഗാളില്‍ കോണ്‍വെന്റ് കൊള്ളയടിച്ച് 72 കാരിയായ കന്യാസ്ത്രീയെ കൂട്ടമാനഭംഗപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha