മദ്ധ്യപ്രദേശില്‍ ക്രിസ്ത്യന്‍ പള്ളി ആക്രമിച്ച ആറ് പേര് അറസ്റ്റിലായി
ജബല്‍പ്പൂരിലെ ക്രിസ്ത്യന്‍ പള്ളിയും കത്തോലിക്ക സ്കൂളും ആക്രമിച്ച സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു.ധരം സേന നേതാവായ യോഗേഷ് അഗര്‍വാളും അയാളുടെ അനുയായികളായ നിതിന്‍ രാജക്, പ്രതീക് പ്യാസി, അനുരാഗ് ചൗക്സേ, അഭിഷേക് ചൗക്സേ, ശരദ് റാവു എന്നിവരെയാണ് തിങ്കളാഴ്ച അറസ്റ്റ് ചെയ്തതെന്ന് ജബല്‍പൂര്‍ അഡീഷണല്‍ പൊലീസ് സൂപ്രണ്ട് ഇഷ പാന്ത് വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.
മാര്‍ച്ച് 20നും 21നുമായാണ് സംഭവം നടന്നത്. മതപരിവര്‍ത്തനം നടത്തുന്നെന്ന് ആരോപിച്ച് ബജ്രംഗ് ദള്‍, ധരം സേന പ്രവര്‍ത്തകരാണ് ക്രിസ്ത്യന്‍ സമുദായത്തിന് നേരെ ആക്രമണം നടത്തിയത്. സ്കൂളിന്റെ പരിസരത്തേക്ക് പാഞ്ഞെത്തിയ അക്രമികള്‍ അവിടെയുണ്ടായിരുന്ന മണ്‍കുടങ്ങളും ജനല്‍ചില്ലുകളും തകക്കുകയും ഇവിടുത്തെ പുരോഹിതനായ ഫാദര്‍ തങ്കച്ചന് ജോസിനോട് മോശമായ ഭാഷയില്‍ സംസാരിക്കുകയും ചെയ്തിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ അധികൃതര്‍ പൊലീസിന് കൈമാറിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha