കോപ്പിയടിക്കുന്നതില്‍ എന്താണ് തെറ്റ്, ഞാനാണെങ്കില്‍ പുസ്തകം വരെ എത്തിച്ച് കൊടുക്കുമായിരുന്നുവെന്ന് ലാലു
പരീക്ഷയില്‍ പൊതുവെ കോപ്പിയടിക്കുന്നത് നിയമലംഘനവുമാണ്, തെറ്റുമാണ്. കേരളത്തില്‍ ഏതെങ്കിലും പരീക്ഷയ്ക്ക് കോപ്പിയടിച്ചാല്‍ ഉടന്‍ സസ്പെന്‍ഷനും അതൊടൊപ്പം ഭാവി വെള്ളത്തിലുമാകും. എന്നാല്‍, ബീഹാറില്‍ കോപ്പിയടിച്ച സംഭവം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു. എന്നാല്‍ കോപ്പിയടിയെ അനുകൂലിച്ച് അഭിപ്രായം പറയുകയാണ് ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവ്. കോപ്പിയടിക്കുന്നതില്‍ എന്താണ് തെറ്റെന്നാണ് അദ്ദേഹം ചോദിക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പാണ് ബിഹാറില്‍ പത്താംക്ലാസ് പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കു കോപ്പിയടിക്കാനുള്ള പുസ്തകങ്ങള്‍ എത്തിക്കാന്‍ രക്ഷിതാക്കളും ബന്ധുക്കളും അടക്കമുള്ളവര്‍ കെട്ടിടത്തിനുമേല്‍ വലിഞ്ഞുകയറിയത്. എന്നാല്‍ ഈ സംഭവത്തെ അനുകൂലിച്ചാണ് യാദവ് അഭിപ്രായം പറഞ്ഞിരിക്കുന്നത്.
പല്ലികള്‍ ചുമരില്‍ പറ്റിപ്പിടിച്ചു കയറുംപോലെ തോന്നി. രക്ഷിതാക്കള്‍ എലികളെപ്പോലെ നുഴഞ്ഞുകയറുമ്പോള്‍ പൂച്ചകളായ പൊലീസുകാര്‍ ഉറങ്ങുകയായിരുന്നോ എന്നും ലാലു ചോദിക്കുന്നു. ഒരുപക്ഷെ, ഞാനായിരുന്നു മുഖ്യമന്ത്രിയെങ്കില്‍ ബുദ്ധിമുട്ടേണ്ടിവരുമായിരുന്നില്ല. പുസ്തകം തന്നെ നേരിട്ട് എത്തിച്ചുകൊടുക്കുമായിരുന്നുവെന്നും യാദവ് പറയുന്നു. ബക്സര്‍ ജില്ലയില്‍ പുതിയ സ്കൂള്‍ ഉദ്ഘാടനവേളയില്‍ പ്രസംഗിക്കുകയായിരുന്നു ലാലു. ലാലുവിന്റെ കമന്റ് ഇങ്ങനെ: ഒപ്പം ചില ഉപദേശങ്ങളും ലാലു നല്കി. \'നിങ്ങള്‍ എവിടെ ചെന്നാലും നിങ്ങളുടെ ഡിഗ്രിയെ ആരും കണക്കിലെടുക്കില്ല. പിന്നെ എന്തിനാണ് ജയിക്കുന്നതുവരെ എഴുതിക്കൊണ്ടേയിരിക്കുന്നത്?.
അതേസമയം, പുസ്തകം തുറന്നുവച്ചു പരീക്ഷ എഴുതണമെന്ന ലാലുവിന്റെ നിര്‍ദേശത്തെ മുന്‍ ഉപമുഖ്യമന്ത്രിയും ബിജെപി നേതാവുമായ സുശീല്‍കുമാര്‍ മോഡിയും അനുകൂലിച്ചു. അമേരിക്കപോലുള്ള രാജ്യങ്ങളിലെ പ്രമുഖ സര്‍വകലാശാലകളില്‍ പുസ്തകം നോക്കി ഉത്തരം എഴുതുന്ന രീതിയാണുള്ളത്. വായിക്കാന്‍ അറിയാവുന്നവനേ പുസ്തകത്തില്‍നിന്ന് ഉത്തരം കണ്ടെത്താന്‍ കഴിയൂ. അതേസമയം കോപ്പിയടിയില്‍ സഹായിക്കാന്‍ രക്ഷിതാക്കള്‍ വലിഞ്ഞുകയറിയ സംഭവം മുഖ്യമന്ത്രി നിതീഷ്കുമാര്‍ അവകാശപ്പെടുന്ന തിളക്കമൊന്നും ബിഹാറിനില്ലെന്നു തെളിയിച്ചു. എന്നാല്‍ കാടന്ഭരണം നയിച്ച ലാലുവിന്റെ ഉള്ളിലിരിപ്പാണു പുറത്തുവരുന്നതെന്നു മറ്റൊരു ബിജെപി നേതാവും എംഎല്‍എയുമായ ബിനോദ് നാരായണ്‍ വിശേഷിപ്പിച്ചു. കോപ്പിയടിച്ചു ജയിച്ചതുകൊണ്ടു കാര്യമില്ലെന്നും കഴിവിന്റെ അടിസ്ഥാനത്തില്‍ മാത്രമേ ജീവിതത്തില്‍ മുന്നോട്ടുപോകാനാവൂ എന്നും മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഫെയ്സ് ബുക്കില്‍ കുറിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha