Widgets Magazine
26
Aug / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അഭിപ്രായ സ്വതന്ത്രൃത്തിന് വില കല്‍പ്പിച്ച് സുപ്രീം കോടതി, ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി

24 MARCH 2015 11:50 AM IST
മലയാളി വാര്‍ത്ത.

More Stories...

മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ച മുന്‍ എയര്‍ ഹോസ്റ്റസും സഹായിയും അറസ്റ്റില്‍

ഒരുമിച്ച് താമസിച്ച റൂംമേറ്റുകൾ കശാപ്പുകാരായി; ഗുഡുവാഞ്ചേരിയിലെ കൊലപാതക വീട്ടിൽ കണ്ടത് ഭീകരകാഴ്ചകൾ...

ഭിക്ഷാടനം നടത്തി ജീവിച്ചിരുന്ന 68-കാരി മരണപ്പെട്ടതിന് പിന്നാലെ..വീട്ടിൽ നാട്ടുകാർ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് ലക്ഷങ്ങൾ.. 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ..

വിദേശ രാജ്യങ്ങളിൽ ഒളിവിലായിരുന്ന നിരവധി പിടികിട്ടാപ്പുള്ളികളെ തൂക്കി ഇന്ത്യ.. എട്ട് മാസത്തിനിടെ 51 പിടികിട്ടാപ്പുള്ളികളെ ഇന്ത്യയിലെത്തിച്ചു.. നടപടികൾ ശക്തമാക്കി കേന്ദ്ര അന്വേഷണ ഏജൻസികൾ..

ശക്തമായ മഴയ്ക്കും ഇടിമിന്നലിനും പിന്നാലെ ഡൽഹിയിൽ വ്യാപക വെള്ളക്കെട്ടും ഗതാഗതക്കുരുക്കും...

സമൂഹമാധ്യമങ്ങളില്‍ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി വ്യവസ്ഥ ചെയ്യുന്ന ഐടി നിയമത്തിലെ 66 എ വകുപ്പ് സുപ്രീം കോടതി റദ്ദാക്കി. ഈ വകുപ്പ് അഭിപ്രായ സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നുകയറ്റമാണെന്ന് സുപ്രീംകോടതി അഭിപ്രായപ്പെട്ടു. രാജ്യ സുരക്ഷ, മതസൗഹാര്‍ദം എന്നിവ സംരക്ഷിക്കാന്‍ ഈ വകുപ്പിന്റെ ആവശ്യമില്ലെന്നും കോടതി പറഞ്ഞു.
വിവാദ വ്യവസ്ഥകള്‍ ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വിലയിരുത്തി. 66 എയും 118ഡിയും തുല്യമാണെന്നും കോടതി നിരീക്ഷിച്ചു. സാമൂഹിക മാധ്യമങ്ങളിലെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ തടയുന്നതിനായിരുന്നു ഈ വകുപ്പ്. കേരള സര്‍ക്കാര്‍ പാസാക്കിയ കേരള പോലീസ് ആക്ടിലെ 118 ഡി വകുപ്പും റദ്ദാക്കി.
ശിവസേന നേതാവായിരുന്ന ബാല്‍ താക്കറെയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പെണ്‍കുട്ടികളെ അറസ്റ്റ് ചെയ്ത കേസിലാണ് കോടതി വിധി പറഞ്ഞത്. സമൂഹമാധ്യമങ്ങള്‍ വഴി മതവൈരം സൃഷ്ടിക്കുന്നതും അപകീര്‍ത്തികരവുമായ സന്ദേശങ്ങള്‍ പ്രചരിക്കുന്നത് തടയണമെന്നാണ് സര്‍ക്കാരിന്റെ നിലപാട്. ഇതിന് ഈ വകുപ്പ് സഹായകമാകുമെന്നും സര്‍ക്കാര്‍ നിലപാടെടുത്തിരുന്നു.
അടുത്തിടെ ഉത്തര്‍പ്രദേശ് നഗരവികസനമന്ത്രി അസംഖാനെതിരെ ഫേസ്ബുക്കില്‍ പരാമര്‍ശം നടത്തിയ പ്ലസ്ടു വിദ്യാര്‍ഥിയെ അറസ്റ്റ് ചെയ്തതും വലിയ വിവാദമായിരുന്നു.
2000ലാണ് നിയമം കൊണ്ടുവന്നത്. സോഷ്യല്‍ മീഡിയില്‍ അവഹേളിക്കുന്ന തരത്തിലോ നിന്ദിക്കുന്ന തരത്തിലോ പോസ്റ്റുകള്‍ പ്രസിദ്ധീകരിച്ചാല്‍ അതിന്റെ പേരില്‍ കേസെടുക്കാനും അറസ്റ്റു ചെയ്യാനും കഴിയുന്നതായിരുന്നു 66 എ വകുപ്പ്. 2008ല്‍ എട്ട് സൈബര്‍ കുറ്റങ്ങളെ കൂടി ഈ നിയമത്തിന് കീഴില്‍ കൊണ്ടുവന്നു. അവ ഇതാണ്
1)കംപ്യൂട്ടറോ മൊബൈല്‍ ഫോണ്‍ വഴിയോ നിന്ദാപരമായ സന്ദേശങ്ങള്‍ കൈമാറുന്നത്(വകുപ്പ് 66എ, മൂന്ന് വര്‍ഷം വരെ തടവും 10 ലക്ഷം രൂപ പിഴയും)
2) മോഷ്ടിക്കപ്പെട്ട കംപ്യൂട്ടര്‍, മൊബൈല്‍ ഫോണ്‍, സി.ഡി, പെന്‍െ്രെഡവ് ഉള്‍പ്പെടെയുള്ള കമ്മ്യൂണിക്കേഷന്‍ ഉപകരണങ്ങള്‍ അത് മോഷ്ടിക്കപ്പെട്ടതാണെന്ന് അറിഞ്ഞു കൊണ്ട് ഉപയോഗിക്കുന്നത് (66 ബി, മൂന്നു വര്‍ഷം വരെ തടവോ ഒരു ലക്ഷം രൂപ വരെ പിഴയോ ലഭിക്കാം) കംപ്യൂട്ടര്‍ വഴിയുള്ള തട്ടിപ്പ്, വഞ്ചന, ഡിജിറ്റല്‍ ഒപ്പ് മോഷ്ടിക്കല്‍, പാസ്‌വേഡ് ദുരുപയോഗം എന്നിവയ്ക്കും വകുപ്പ് 66 ബി പ്രകാരം ഇതേ ശിക്ഷയാണ്
3)വ്യക്തിത്വം ദുരുപയോഗം ചെയ്യല്‍ (വകുപ്പ് 66സി)
4)കംപ്യൂട്ടറിന്റെ സഹായത്തോടെ ആള്‍മാറാട്ടം നടത്തുക (വകുപ്പ് 66 ഡി)
5)സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം (വകുപ്പ് 66 ഇ, മൂന്നുവര്‍ഷം വരെ തടവോ രണ്ടു ലക്ഷം രൂപയോ പിഴ)
6)സൈബര്‍ ഭീകരത (വകുപ്പ് 66 എഫ്)
7)ലൈംഗികാതിപ്രസരമുള്ള ചിത്രങ്ങളോ വീഡിയോയോ മൊബൈല്‍ ഫോണ്‍, കംപ്യൂട്ടര്‍ എന്നിവ വഴി പ്രചരിപ്പിക്കല്‍ (വകുപ്പ് 67 എ)
8)കുട്ടികളുടെ നഗ്‌നത പ്രചരിപ്പിക്കല്‍ (വകുപ്പ് 67 ബി )
 ഐ.ടി വകുപ്പ് പ്രകാരം ഇതുവരെ രജിസ്റ്റര്‍ ചെയ്ത പ്രധാന കേസുകള്‍
 ഐ.ടി വകുപ്പ് പ്രകാരമുള്ള കേസുകള്‍ എല്ലാം തന്നെ 2012ലാണ് രജിസ്റ്റര്‍ ചെയ്തത്

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇനി ഗവർണറും മുഖ്യമന്ത്രിയും ഒറ്റക്കെട്ട്... ആർ എസ് ശശികുമാറിന്റെ നിയമനം നിർണായകമായി  (2 hours ago)

കേരളത്തിൽ തിരുവോണ നാളിൽ പെരുമഴ; ആറ് ജില്ലകളിൽ അടിയന്തര മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു; ജാഗ്രത...  (2 hours ago)

കള്ളക്കടൽ പ്രതിഭാസം; കടൽക്ഷോഭം രൂക്ഷമാകാനും കടലാക്രമണത്തിനും സാധ്യത; ജാഗ്രത  (4 hours ago)

ഇറങ്ങേണ്ട സ്റ്റേഷൻ മാറി പയ്യന്നൂരിലിറങ്ങി; പുലർച്ചെ വണ്ടി കാത്തുനിന്ന കോളേജ് വിദ്യാർത്ഥിക്ക് കാറിടിച്ച് ദാരുണാന്ത്യം...  (4 hours ago)

കരുവാറ്റ കൊലപാതകം: ഒടുവിൽ ആ സത്യം പുറത്തേക്ക്? കൊച്ചുമകളുടെ മൊഴികളിലെ വൈരുദ്ധ്യം കണ്ടെത്താൻ കോഴിക്കോട് ഡിസിപിഒ...  (4 hours ago)

സനുവിന്റെ അമ്മയ്ക് ഓണസമ്മാനങ്ങളുമായി വീണ്ടുമെത്തി...  (4 hours ago)

തിരുവോണനാളിൽ അട്ടപ്പാടിയിൽ ഡോക്ടർമാരുടെ കൂട്ട അവധി; ചികിത്സ കിട്ടാതെ അപസ്മാര ബാധിതനായ മൂന്നര വയസ്സുകാരൻ ദുരിതത്തിലായി...  (5 hours ago)

തൃശൂരിനെ കണ്ണീരിലാഴ്ത്തി ഓണനാൾ ദുരന്തം: ചേലക്കോട് ചായക്കടയിലേക്ക് ടാങ്കർ ഇടിച്ചുകയറി രണ്ടു മരണം...  (5 hours ago)

ഓണനാളിൽ കണ്ണീർക്കടലായി നീണ്ടകരയിലെ പൂമുഖത്തു വീട്; താങ്ങാനാകാതെ ഒരു കുടുംബം...  (5 hours ago)

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ രക്താർബുദവും ജപ്തി ഭീഷണിയും; ഒരു കുടുംബത്തിന്റെ കണ്ണീർക്കാഴ്ച....  (5 hours ago)

എളയാവൂർ മണ്ണിടിച്ചിൽ: ദേശീയപാത അതോറിറ്റിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ; 'ഡിസൈനിലെ പാളിച്ച' ഗഡ്കരി സമ്മതിച്ചതെന്ന് ആക്ഷേപം...  (5 hours ago)

നേപ്പാളിൽ ഭീതിവിതച്ച് മിന്നൽപ്രളയം; ഭോട്ടെ കോശി നദി കരകവിഞ്ഞു, വൻ നാശനഷ്ടം: 7 മരണം  (6 hours ago)

പോലീസിലെ സ്വാധീനം കാട്ടി സാക്ഷികളെ ഭീഷണിപ്പെടുത്തി'; മ്യൂസിയം സ്റ്റേഷൻ ഓണാഘോഷ വിവാദത്തിൽ സി.പി.എം നേതാക്കൾക്കെതിരെ കടുത്ത നീക്കം...  (6 hours ago)

തെരഞ്ഞെടുപ്പ് ജയം കൊണ്ട് എല്ലാം അലക്കിവെളുപ്പിക്കാമോ?" ജനീഷിനെതിരെ ഫേസ്ബുക്കിൽ കടുപ്പിച്ച് ചിന്താ ജെറോം; മറുചോദ്യവുമായി കോൺഗ്രസ്...  (6 hours ago)

കേരളം - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്ന് മുന്നറിയിപ്പ്  (7 hours ago)

Malayali Vartha Recommends