ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം;സ്വന്തം നാട്ടിലേക്ക് മടങ്ങിപ്പോകാൻ വാഹനസൗകര്യം ആവശ്യപ്പെട്ടാണ് തൊഴിലാളികൾ പ്രതിഷേധിച്ചത്

ഗുജറാത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷം. സ്വന്തം സംസ്ഥാനത്തേക്ക് മടങ്ങിപ്പോകാന്‍ ട്രെയിന്‍ സൗകര്യം ഒരുക്കണമെന്ന് ആവശ്യപ്പെട്ടാണ് തൊഴിലാളികള്‍ റോഡിലിറങ്ങിയത്.
ലോക്ക്ഡൗണ്‍ നിലവില്‍ വന്നതിനു പിന്നാലെ ഇത് അഞ്ചാമത്തെ തവണയാണ് സൂറത്തില്‍ കുടിയേറ്റ തൊഴിലാളികളും പോലീസും തമ്മില്‍ സംഘര്‍ഷമുണ്ടാവുന്നത്. ഗുജറത്തില്‍നിന്ന് കുടിയേറ്റ തൊഴിലാളികള്‍ക്ക് മടങ്ങാന്‍ ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ സര്‍വീസുകളുടെ എണ്ണം കുറവാണെന്നാണ് ആരോപണം.
തങ്ങള്‍ക്ക് സ്വന്തം നാടുകളിലേക്ക് പോകാനുള്ള ട്രെയിന്‍ സൗകര്യം എത്രയും വേഗം ഏര്‍പ്പെടുത്തണം തൊഴിലാളികളുടെ ആവശ്യം. ഇത് പ്രതിഷേധത്തിലേക്ക് വഴിവെച്ചു. തുടര്‍ന്ന് പോലീസ് ലാത്തി വീശി. തൊഴിലാളികള്‍ പോലീസിനു നേരെ കല്ലെറിഞ്ഞു. പോലീസിന് കണ്ണീര്‍ വാതകം വരെ പ്രയോഗിക്കണ്ട സാഹചര്യവുമുണ്ടായി.
കൂലി ലഭിക്കുന്നില്ല, വാടക പോലും കൊടുക്കാന്‍ സാധിക്കുന്നില്ല തുടങ്ങിയവയാണ് തൊഴിലാളികളുടെ പരാതികള്‍. സൂറത്തിലെ തുണി മില്ലുകളിലും ഡയമണ്ട് ഫാക്ടറികളിലും ജോലി ചെയ്യുന്നവരാണ് പ്രതിഷേധിച്ചത്. ബിഹാര്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളില്‍നിന്നുള്ളവരാണ് പ്രതിഷേധിച്ച തൊഴിലാളികളില്‍ ഭൂരിഭാഗവും. ലാത്തിച്ചാര്‍ജില്‍ തൊഴിലാളികള്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തിന്റെ വീഡിയോ വാര്‍ത്ത ഏജന്‍സിയായ എ.എന്‍.ഐ.പുറത്തു വിട്ടിട്ടുണ്ട്. രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ്-19 ബാധിതരുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ഗുജറാത്ത്. രോഗബാധിതരുടെ എണ്ണം ഇതിനോടകം അയ്യായിരം കടന്നിട്ടുണ്ട്. 290 പേരാണ് ഇതുവരെ മരിച്ചത്.
https://www.facebook.com/Malayalivartha
























