റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോറിന് ഒരു രൂപ പോലും നീക്കിവച്ചിട്ടില്ല

ബജറ്റില്‍ പ്രഖ്യാപിച്ച റെയില്‍വേയുടെ 7 ഹൈസ്പീഡ് കോറിഡോര്‍ പദ്ധതികള്‍ക്ക് കേന്ദ്ര ധനമന്ത്രി ഒരു രൂപ പോലും നീക്കിവച്ചിട്ടില്ലെന്നും കേരളം പോലെ ഇതിലുള്‍പ്പെടാത്ത സംസ്ഥാനങ്ങള്‍ക്കു നിരാശപ്പെടേണ്ട കാര്യമില്ലെന്നും മുന്‍ കേന്ദ്രധനകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാര്‍ഗ്. യൂണിവേഴ്‌സിറ്റി ടൗണ്‍ഷിപ് പോലുള്ള വലിയ പദ്ധതികള്‍ പ്രഖ്യാപിച്ചെങ്കിലും അതിനും തുകയൊന്നും അനുവദിച്ചിട്ടില്ലെന്നും സുഭാഷ് ചന്ദ്ര ഗാര്‍ഗ് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ ചെലവുകള്‍ കാലത്തിനനുസരിച്ച് പുനഃക്രമീകരിക്കണം. സെമി കണ്ടക്ടര്‍, സൗരോര്‍ജം, ഡ്രോണ്‍ കേന്ദ്രീകൃതമായ യുദ്ധസംവിധാനങ്ങള്‍ തുടങ്ങി പുതിയ കാലത്തിന്റെ വെല്ലുവിളികളും വളര്‍ച്ചയും മുന്നില്‍ക്കണ്ടുള്ള നീക്കിയിരുപ്പുകളാകണം ബജറ്റില്‍ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഭാവിയുദ്ധങ്ങള്‍ വിജയിക്കുന്നതു മനുഷ്യനല്ല പുതിയ സാങ്കേതിക വിദ്യയും ആയുധങ്ങളുമാണെന്നും പ്രതിരോധ ബജറ്റ് പരാമര്‍ശിച്ച് ഗാര്‍ഗ് പറഞ്ഞു.
https://www.facebook.com/Malayalivartha























