ജമ്മു കശ്മീരില്‍ രണ്ടിടത്ത് ഏറ്റുമുട്ടല്‍; 3 ഭീകരരെ വധിച്ച് സുരക്ഷാ സൈന്യം

ജമ്മു കശ്മീരിലെ കിഷ്ത്വാറിലും ഉധംപുരിലുമായി നടന്ന രണ്ട് ഏറ്റുമുട്ടലില്‍ 3 ഭീകരരെ വധിച്ച് സുരക്ഷാ സേന. കൊല്ലപ്പെട്ട ഭീകരരെല്ലാം പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജയ്‌ഷെ മുഹമ്മദുമായി ബന്ധമുള്ളവരാണ്. 18 ദിവസത്തിനിടെ മേഖലയില്‍ നടക്കുന്ന അഞ്ചാമത്തെ ഏറ്റുമുട്ടലാണിത്. കൂടുതല്‍ ഭീകരര്‍ക്കായി പ്രദേശത്ത് സൈന്യവും പൊലീസും തിരച്ചില്‍ തുടരുകയാണ്.
ഉധംപുരിലെ ബസന്ത്ഗഢ് പ്രദേശത്തെ ഗുഹാ ഒളിത്താവളത്തിലാണ് ഇന്ന് ആദ്യ ഏറ്റുമുട്ടല്‍ നടന്നത്. ഭീകരര്‍ ഒളിവില്‍ കഴിഞ്ഞിരുന്നിടത്ത് സുരക്ഷാ സേന സ്‌ഫോടനം നടത്തുകയായിരുന്നു. രണ്ട് ഭീകരരെയും സംഭവസ്ഥലത്ത് വച്ച് തന്നെ വധിച്ചു. ഗുഹാ ഒളിത്താവളം ലക്ഷ്യമാക്കി സുരക്ഷാ സേന റോക്കറ്റ് പ്രൊപ്പല്‍ഡ് ഗ്രനേഡ് (ആര്‍പിജി) പ്രയോഗിക്കുകയായിരുന്നു. ഭീകരരില്‍ നിന്ന് എം 4 റൈഫിളുകള്‍, എകെ 47, വെടിയുണ്ടകള്‍ എന്നിവ കണ്ടെടുത്തു.
കിഷ്ത്വാറിലെ സഞ്ചിനാലദിച്ചാര്‍ വനമേഖലയില്‍ സുരക്ഷാ സേനയുടെ തിരച്ചില്‍ നടത്തുന്നതിനിടെയാണ് രണ്ടാമത്തെ ഏറ്റുമുട്ടല്‍ ഉണ്ടായത്. ജനുവരി 22ന് ഏറ്റുമുട്ടല്‍ നടന്ന സ്ഥലത്ത് നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് പുതിയ ഏറ്റുമുട്ടല്‍ നടന്നിരിക്കുന്നത്. ജയ്‌ഷെ ഭീകരരുടെ സാന്നിധ്യത്തെക്കുറിച്ച് ജമ്മു കശ്മീര്‍ പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഫെബ്രുവരി 3ന് സുരക്ഷാ സേന തിരച്ചില്‍ ആരംഭിച്ചത്. 'ഓപ്പറേഷന്‍ കിയ' എന്ന പേരിലായിരുന്നു ദൗത്യം.
https://www.facebook.com/Malayalivartha























