ഇന്ത്യ-യുഎസ് വ്യാപാര കരാര്‍: ഇന്ത്യയ്ക്ക് ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാമെന്ന് റഷ്യ

ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ റഷ്യയല്ലെന്നു ഞങ്ങള്‍ക്കു നന്നായി അറിയാം, ഏതു രാജ്യത്തുനിന്നും എണ്ണ വാങ്ങാന്‍ ഇന്ത്യക്കു സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യ-യുഎസ് വ്യാപാര കരാര്‍ പ്രഖ്യാപിച്ചതിന് പിന്നാലെയാണു റഷ്യയുടെ പ്രതികരണം. '' ഇന്ത്യക്ക് എണ്ണയും പെട്രോളിയം ഉല്‍പ്പന്നങ്ങളും നല്‍കുന്ന ഏക വിതരണക്കാര്‍ റഷ്യയല്ലെന്നു ഞങ്ങള്‍ക്കു നന്നായി അറിയാം.
ഇന്ത്യ എല്ലാക്കാലത്തും ഈ ഉല്‍പ്പന്നങ്ങള്‍ മറ്റു രാജ്യങ്ങളില്‍ നിന്നും വാങ്ങിയിട്ടുണ്ട്. അതുകൊണ്ട്, ഇതില്‍ പുതുമയൊന്നും ഞങ്ങള്‍ കാണുന്നില്ല'' – റഷ്യയുടെ പ്രസ് സെക്രട്ടറി ദിമിത്രി പെഷ്‌കോവ് പറഞ്ഞു. ഇന്ത്യയുമായുള്ള ബന്ധത്തെ വിലമതിക്കുന്നുവെന്നും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തം തുടര്‍ന്നും വികസിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
റഷ്യന്‍ എണ്ണ വാങ്ങുന്നതു നിര്‍ത്തി പകരം യുഎസില്‍ നിന്ന് വാങ്ങാമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി സമ്മതിച്ചുവെന്ന ട്രംപിന്റെ അവകാശവാദത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് ക്രെംലിന്‍ വക്താവിന്റെ പ്രതികരണം. നീണ്ട നാളത്തെ അനിശ്ചിതത്വത്തിനൊടുവിലാണ് ഇന്ത്യ–യുഎസ് വ്യാപാരക്കരാറിന് ധാരണയായതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപാണ് വെളിപ്പെടുത്തിയത്.
ഇന്ത്യയ്ക്കു ചുമത്തിയ പകരം തീരുവ 18 ശതമാനമാക്കി കുറച്ചെന്നും ട്രംപ് പ്രഖ്യാപിക്കുകയായിരുന്നു. 25% പകരം തീരുവയ്ക്കു പുറമേ റഷ്യന്‍ എണ്ണ വാങ്ങുന്നതിനു യുഎസ് ചുമത്തിയ 25% അധികം തീരുവയും ചേര്‍ത്ത് ആകെ 50% തീരുവയാണ് ഇന്ത്യയ്ക്കുമേല്‍ ഓഗസ്റ്റില്‍ ചുമത്തിയിരുന്നത്.
https://www.facebook.com/Malayalivartha
























