ജമ്മു കശ്മീരിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍... മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു

ജമ്മു കശ്മീര്‍ കുപ്‌വാര ജില്ലയിലെ ഹന്ദ്വാരയില്‍ സൈന്യവും ഭീകരരും തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍. മൂന്ന് സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് വീരമൃത്യു. പ്രത്യാക്രമണത്തില്‍ ഒരു ഭീകരനും കൊല്ലപ്പെട്ടതായി അധികൃതര്‍ അറിയിച്ചു. വാന്‍ഗം-ക്വാസിയാബാദ് മേഖലയില്‍വെച്ച് സൈനികര്‍ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരിുന്നു.
കൊല്ലപ്പെട്ട മൂന്ന് ജവാന്മാര്‍ക്ക് പുറമേ ഏഴ് ജവാന്മാര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കൂടുതല്‍ സൈന്യം എത്തി മേഖലയില്‍ പ്രത്യാക്രമണം തുടരുകയാണ്. രണ്ട് ദിവസം മുമ്പ് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ കേണലും മേജറും ഉള്‍പ്പെടെ നാല് സൈനികരും ഒരു പൊലീസ് ഓഫിസറും കൊല്ലപ്പെട്ടിരുന്നു.
https://www.facebook.com/Malayalivartha
























