കോവിഡ്19 ബാധിച്ച് മുംബൈയില്‍ തൃശൂര്‍ സ്വദേശിനിയായ മലയാളി മരിച്ചു... കോവിഡ് ബാധിച്ച് മുംബൈയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണിത്

കോവിഡ്19 ബാധിച്ച് മുംബൈയില്‍ മലയാളി മരിച്ചു. മുംബൈ അന്ധേരിയില്‍ താമസിക്കുന്ന മേഴ്സി ജോര്‍ജാണ് (69) മരിച്ചത്. തൃശൂര്‍ സ്വദേശിയാണ് മേഴ്സി ജോര്‍ജ്. കോവിഡ് ബാധിച്ച് മുംബൈയില്‍ മരിക്കുന്ന രണ്ടാമത്തെ മലയാളിയാണിത്. ഇതിനിടെ മഹാരാഷ്ട്രയില്‍ രോഗബാധിതരുടെ എണ്ണം 14,541 ആയിട്ടുണ്ട്. ഇതിനോടകം 583 പേര്‍ മരിച്ചതായും കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഏറ്റവും പുതിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
മുംബൈയില്‍ മാത്രം 9000 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. തിങ്കളാഴ്ച മാത്രം മുബൈയില്‍ 510 പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും 18 പേര്‍ മരിക്കുകയും ചെയ്തു. ഇതോടെ മുംബൈയില്‍ ആകെ മരിച്ചവരുടെ എണ്ണം 361 ആയി.
https://www.facebook.com/Malayalivartha
























