ജമ്മു കശ്മീരിലെ അവന്തിപോറയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍... തീവ്രവാദികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം വളഞ്ഞ് സേന തിരച്ചില്‍ നടത്തുന്നു

ജമ്മു കശ്മീരിലെ അവന്തിപോറയില്‍ തീവ്രവാദികളും സുരക്ഷാസേനയും തമ്മില്‍ ഏറ്റുമുട്ടല്‍. അവന്തിപോറയിലെ ഷര്‍ഷാലി ഖ്രു ഏരിയായിലാണ് ഏറ്റുമുട്ടല്‍ നടക്കുന്നത്. സുരക്ഷാസേനയും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായാണ് ഓപറേഷനില്‍ പങ്കെടുക്കുന്നതെന്ന് കശ്മീര്‍ സോണ്‍ പൊലീസ് അറിയിച്ചു. തീവ്രവാദികള്‍ ഒളിവില്‍ കഴിഞ്ഞിരുന്ന സ്ഥലം വളഞ്ഞ് സേന തിരച്ചില്‍ നടത്തുകയാണ്. മൂന്നോളം വരുന്ന തീവ്രവാദികള്‍ സേനക്ക് നേരെ വെടിയുതിര്‍ത്തതായും റിപ്പോര്‍ട്ടുണ്ട്.
അതിനിടെ, പുല്‍വാമ ജില്ലയില പാംപോറിലെ ഷാറില്‍ തീവ്രവാദികളും സേനയും തമ്മില്‍ ഏറ്റുമുട്ടുന്നതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സേന ശക്തമായി തിരിച്ചടിക്കുന്നുണ്ട്. അര്‍ധരാത്രി ആരംഭിച്ച ഏറ്റുമുട്ടല്‍ തുടരുകയാണ്.
"
https://www.facebook.com/Malayalivartha

























