ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ജനങ്ങളുടെ ആഗ്രഹം... തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ മേയ് 29 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു

തെലുങ്കാനയില്‍ ലോക്ക്ഡൗണ്‍ മേയ് 29 വരെ നീട്ടുമെന്ന് മുഖ്യമന്ത്രി ചന്ദ്രശേഖര്‍ റാവു. ലോക്ക്ഡൗണ്‍ നീട്ടണമെന്നാണ് ജനങ്ങളുടെ ആഗ്രഹമെന്നും തീരുമാനത്തെക്കുറിച്ച് പ്രധാനമന്ത്രിയോട് പറഞ്ഞുവെന്നും അദേഹം അറിയിച്ചു. എഴു മണിക്കൂര്‍ നീണ്ട മന്ത്രിസഭായോഗത്തിനു ശേഷമാണ് അദേഹം തീരുമാനം അറിയിച്ചത്. സംസ്ഥാനത്തെ ആറു ജില്ലകള്‍ റെഡ്സോണ്‍ പട്ടികയിലുണ്ട്. 18 ജില്ലകള്‍ ഓറഞ്ച് സോണിലും ഒമ്പത് ജില്ലകള്‍ ഗ്രീന്‍ സോണിലുമാണുള്ളത്. മൂന്നു ജില്ലകളില്‍ വൈറസ് അതിഗുരുതരമായാണ് ബാധിച്ചിരിക്കുന്നത്.
റെഡ്സോണ്‍ മേഖലകളില്‍ കടകള്‍ തുറക്കാമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. എന്നാല്‍ ഹൈദരാബാദ്, മെഡ്ചല്‍, സൂര്യപേട്ട്, വികാരബാദ് എന്നിവിടങ്ങളില്‍ കടകള്‍ തുറക്കേണ്ടെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനമെന്നും മുഖ്യമന്ത്രി അറിയിച്ചു.
"
https://www.facebook.com/Malayalivartha

























