തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി..

പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലില്‍ കഴിയുന്ന ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ വീട്ടു തടങ്കല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് അഞ്ചു മുതല്‍ അവര്‍ തടങ്കലിലാണ്. കഴിഞ്ഞ മാസം മുതല്‍ മെഹബൂബ മുഫ്തിയുടെ വീട് ജയിലായി പ്രഖ്യാപിച്ച് അവിടേക്ക് മാറ്റിയിരുന്നു.
മെഹബൂബ മുഫ്തിയെ കൂടാതെ മറ്റു രണ്ടു രാഷ്ട്രീയ നേതാക്കളുടേയും തടങ്കല്‍ കാലാവധി നീട്ടിയിട്ടുണ്ട്. നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് മുഹമ്മദ് സാഗര്‍, പിഡിപി നേതാവ് സര്‍താജ് മദനി എന്നിവരുടെ തടങ്കലാണ് നീട്ടിയിട്ടുള്ളത്. ഷാ ഫെസല്‍, നയീം അഖ്തര്‍, ഹിലാല്‍ അക്ബര്‍ തുടങ്ങിയ കശ്മീരിലെ പ്രമുഖ രാഷ്ട്രീയ നേതാക്കളും പൊതുസുരക്ഷാ നിയമപ്രകാരം തടങ്കലിലാണ്. ഒരു വ്യക്തിയെ വിചാരണകൂടാതെ ഏറെ കാലം തടങ്കലിലാക്കാന്‍ സാധിക്കുന്നതാണ് പൊതുസുരക്ഷാ നിയമം.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരുമായ ഒമര്‍ അബ്ദുള്ളയേയും പിതാവ് ഫാറൂഖ് അബ്ദുള്ളയേയും മെഹബൂബ മുഫ്തിക്കൊപ്പം ഓഗസ്റ്റില്‍ തടങ്കലിലാക്കിയതായിരുന്നു. ഇരുവരേയും ആഴ്ചകള്‍ക്ക് മുമ്പ് വിട്ടയച്ചു. മെഹബൂബ മുഫ്തിയുടെ തടങ്കല്‍ നീട്ടിയത് അവിശ്വസനീയമാംവിധം ക്രൂരവും പ്രതിലോമകരവുമാണെന്ന് ഒമര്‍ അബ്ദുള്ള ട്വിറ്ററിലൂടെ പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha

























