കൊറോണ ഭീതിയിൽ നിലത്ത് കിടന്ന നോട്ടുകൾ തൊടാൻ മടിച്ചപ്പോൾ സംഭവിച്ചത്; ഗജേന്ദ്ര ഷാ എന്ന ഡ്രൈവര്‍ക്ക് നഷ്ടപ്പെട്ട 20,500 രൂപ തിരികെ ലഭിച്ചത് ഇങ്ങനെ...

കൊറോണ ഭീതിയെ തുടർന്ന് ലോകത്ത് ജാഗ്രത്ര നിലനിക്കുന്ന സാഹചര്യത്തിൽ നിരവധി വർത്തകകളാണ് പുറത്തേക്ക് വരുന്നത്. ചിലതൊക്കെയും നർമപ്രധാനമാണ് എങ്കിലും ചിലതൊക്കെ പ്രതീക്ഷപകരുന്നവയാണ്. എന്നാലിതാ ഒരു വാർത്ത പുറത്തേക്ക് വരികയാണ്. കൊറോണ ഭീതിയെ തുടർന്ന് ജനങ്ങൾ നോട്ടുകളിൽ തൊടാൻ മടിച്ചതിനാൽ ഓട്ടോഡ്രൈവര്‍ക്ക് തന്റെ പണം തിരികെ കിട്ടി. ബീഹാറിലെ സഹര്‍സ ജില്ലയിലാണ് സംഭവം നടന്നത് എന്നാണ് ലഭ്യമാകുന്ന വിവരം. ഗജേന്ദ്ര ഷാ എന്ന ഓട്ടോ ഡ്രൈവര്‍ക്കാണ് തന്റെ നഷ്ടപ്പെട്ട 20,500 രൂപ തിരികെ ലഭിച്ചത്.
അതേസമയം മഹുവ ബസാറില്‍ നിന്ന് ടിന്‍ ഷെഡ് വാങ്ങാനായി ശനിയാഴ്ച രാവിലെയാണ് 25,000 രൂപയുമായി ഗജേന്ദ്ര ഷാ വീട്ടിൽ നിന്ന് ഇറങ്ങിയത്. എന്നാൽ കടയിൽ എത്തുന്നതിന് മുമ്പാണ് തന്റെ പോക്കറ്റിൽ നിന്ന് 20,500 രൂപ നഷ്മായതായി ഗജേന്ദ്ര അറിയുന്നതെന്ന് ഒരു പ്രമുഖ ചാനൽ റിപ്പോർട്ട് ചെയ്യുന്നത്.
“ചവയ്ക്കാനായി പുകയില പോക്കറ്റില്‍ നിന്ന് പുറത്തെടുക്കുമ്പോളായിരിക്കണം പണം നഷ്ടപ്പെട്ടതെന്ന് തോന്നുന്നു. കൃത്യമായി എവിടെയാണ് പണം നഷ്ടമായതെന്ന് എനിക്കറിയില്ലെങ്കിലും, ഓട്ടോയിൽ നിന്ന് ഇറങ്ങി കുറച്ച് കിലോമീറ്ററുകൾ പിന്നോട്ട് നടന്ന് എന്റെ പണം തേടി“ എന്നും ഗജേന്ദ്ര പറയുകയാണ്.
ഇദ്ദേഹം മണിക്കൂറോളം ഒരുപാട് തിരഞ്ഞെങ്കിലും പണം ലഭിക്കാത്തതോടെ ഗജേന്ദ്ര വീട്ടിലേക്ക് മടങ്ങുകയുണ്ടായി. അപ്പോഴാണ് കൊറോണ വൈറസ് പ്രചരിപ്പിക്കാന്‍ ഉപേക്ഷിച്ച നോട്ടുകള്‍ ഉദകിഷ്ഗഞ്ച് പൊലീസ് കണ്ടെടുത്തതിന്റെ ചിത്രങ്ങൾ ഫേസ്ബുക്കിൽ പ്രചരിക്കുന്നുവെന്ന് അയല്‍വാസികള്‍ ഗജേന്ദ്രയെ അറിയിച്ചത് തന്നെ.കൊറോണ ഭീതിയെ തുടർന്ന് പൊതുജനങ്ങൾ ആരും തന്നെ നിലത്ത് കിടന്ന് പണം എടുക്കാൻ തയ്യാറായിരുന്നില്ല. ആയതിനാൽ തന്നെ പോലീസ് എത്തി കണ്ടെടുക്കുകയായിരുന്നു.
ഇതേതുടര്‍ന്ന് ഗജേന്ദ്ര സാക്ഷികളുമായി പൊലീസ് സ്‌റ്റേഷനില്‍ എത്തുകയുണ്ടായി. ഇയാളുടെ അവകാശവാദം പൊലീസ് പരിശോധിക്കുകയും രേഖാമൂലം സമര്‍പ്പിക്കാന്‍ സാക്ഷികളോട് ആവശ്യപ്പെടുകയും ചെയ്യുകയുണ്ടായി. എന്നാൽ തന്നെയും ഗജേന്ദ്രയുടെ അവകാശവാദം പരിശോധിച്ച പൊലീസ് പണം അയാള്‍ക്ക് കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha

























