ത്രിപുരയില്‍ അതിര്‍ത്തി രക്ഷാ സേനയിലെ 13 പേര്‍ക്കുകൂടി കോവിഡ് ... ത്രിപുരയിലെ കോവിഡ് രോഗികളുടെ എണ്ണം 42 ആയി

ത്രിപുരയില്‍ അതിര്‍ത്തി രക്ഷാ സേനയിലെ 13 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ധലൈയിലുള്ള 13 ബിഎസ്എഫ് ജവാന്‍മാര്‍ക്ക് ചൊവ്വാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ത്രിപുരയിലെ കോവിഡ് രോഗികളുടെ എണ്ണം 42 ആയി. ധലൈ ജില്ലയിലെ അംബാസ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബിഎസ്എഫ് 138 ബറ്റാലിയന്‍ ആസ്ഥാനത്താണ് കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
മെയ് 2 മുതല്‍ പോസിറ്റീവ് ആയ എല്ലാ കേസുകളും 138ാമത്തെ ബറ്റാലിയനില്‍ നിന്നുള്ളതാണ്. ഇതില്‍ ഒരു കാന്റീന്‍ ജീവനക്കാരനടക്കം 13 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. അതേസമയം ത്രിപുരയില്‍ ജനങ്ങള്‍ക്കിടയില്‍ രോഗവ്യാപനമുണ്ടായിട്ടില്ല. പരിഭ്രാന്തരാകേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് ദേവ് ട്വീറ്റ് ചെയ്തിരുന്നു.സംസ്ഥാനം പരമാവധി കൊറോണ വൈറസ് ടെസ്റ്റുകള്‍ നടത്തുന്നുണ്ടെന്നും ബിപ്ലവ് ദേവ് പറഞ്ഞു.
https://www.facebook.com/Malayalivartha

























