ഇന്ത്യന്‍ സൈന്യം തുടങ്ങി; ഇനിയും തലകള്‍ ഉരുളും; കൊടും ഭീകരന്‍ റിയാസ് നായിക്കൂവിനെ കൊന്നുതള്ളി സൈന്യം; മൊത്തം രണ്ടു ഭീകരരെ കൊല്ലുകയും ഒരു ഭീകരനെ ജീവനോടെ പിടികൂടുകയും ചെയ്തു സൈന്യം

കഴിഞ്ഞ ദിവസം ജമ്മുകശ്മീരിലെ കുപ്വാര ജില്ലയിലെ ഹന്ദ്വാര പട്ടണത്തില്‍ നടന്ന ഏറ്റുമുട്ടല്‍ എട്ടുമണിക്കൂറാണ് നീണ്ടുനിന്നത്. ആ ഏറ്റുമുട്ടലില്‍ കേണലും മേജറും അടക്കം അഞ്ച് സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. ഒരു കേണല്‍, ഒരു മേജര്‍, രണ്ട് ജവാന്മാര്‍, ഒരു പോലീസ് സബ് ഇന്‍സ്പെക്ടര്‍ എന്നിവരുള്‍പ്പടെ അഞ്ചുപേരെയാണ് തീവ്രവാദികള്‍ വധിച്ചത്. ഇതില്‍ മേജര്‍ കമാന്‍ഡിംഗ് ഓഫീസര്‍ അശുതോഷ് ശര്‍മയും ഉണ്ടായിരുന്നു എന്നുള്ളത് സൈന്യത്തിന്റെ രോഷം ഇരട്ടിയാക്കിരുന്നു.
എന്തായാലും എല്ലാ രോഷവും കൊണ്ട് സൈന്യം ഇറങ്ങിയിട്ടുണ്ട് കശ്മീരിലെ നുഴഞ്ഞുകയറിയ അവസാന അണുക്കളെയും തുടച്ചു നീക്കാന്‍. ആ ഓപ്പറേഷന്‍ ഇന്ത്യ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി കശ്മീരില്‍ 12 ലക്ഷം രൂപ തലയ്ക്ക് വിലയിട്ടിരുന്ന ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരനായ റിയാസ് നായിക്കൂവിനെ സുരക്ഷാ സേന കൊന്നുതള്ളി. റിയാസ് നായിക്കൂവിന്റെ ജന്മദേശമായ ബെയ്ഗപ്പോറയില്‍ സുരക്ഷാ സേന നടത്തിയ തെരച്ചിലിനൊടുവിലാണ് സുരക്ഷാ സേന ഇയാളെ ചുട്ടെരിച്ചത്
നീണ്ട നേരത്തെ ഏറ്റുമുട്ടലിന് ഒടുവിലാണ് ഇയാളെ പിടികൂടിയതെന്ന് ജമ്മു കശ്മീര്‍ പൊലീസ് ട്വിറ്ററിലൂടെ അറിയിക്കുകയും. ചെയ്തു ആ പോരാട്ടം ഇതോടെ അവസാനിക്കുന്നില്ല. ഇപ്പോഴും കശ്മീരില്‍ ഏറ്റുമുട്ടല്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്.
റിയാസ് നായിക്കൂവിനെ കൊലപ്പെടുത്തിയതിനൊപ്പം തന്നെ അവന്തിപ്പോറയിലെ ഷര്‍സാലി പ്രദേശത്ത് നടത്തിയ ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സുരക്ഷാ സേന വധിച്ചിട്ടുണ്ട്. പുല്‍വാമ ജില്ലയിലെ ത്രാല്‍ പ്രദേശത്ത് നിന്നും ജെയ്ഷെ മുഹമ്മദ് ഭീകരനേയും സൈന്യം പിടികൂടിയിട്ടുണ്ട്. നിരവധി ആയുധ ശേഖരങ്ങളും സുരക്ഷാ സേന ഇയാളില്‍ നിന്നും കണ്ടെടുത്തിരുന്നു. എകെ 56 തോക്കുകളും ഗ്രനേഡും സ്‌ഫോടക വസ്തുക്കളുമാണ് ഇയാളുടെ പക്കല്‍ നിന്നും സുരക്ഷാ സേന പിടിച്ചെടുത്തത്.
ഭീകരവാദികള്‍ ഹന്ദ്വാരയില്‍ ഒളിച്ചിരിക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സൈനിക ഓപ്പറേഷന്‍ നടത്തിയത്. സ്റ്റാന്‍ഡിങ് ഓപ്പറേറ്റിങ് നടപടിക്രമത്തിന്റെ ഭാഗമായി വീടുകള്‍ കയറിയുള്ള പരിശോധനയും നടത്തി. ഓപ്പറേഷന്റെ ഭാഗമായി ഇന്റര്‍നെറ്റ് സേവനങ്ങളെല്ലാം വിച്ഛേദിച്ചിരുന്നു. ഭീകരവാദികള്‍ ആളുകളെ ബന്ദികളാക്കിയിരുന്നു. ഇവരെ മോചിപ്പിച്ചതായാണ് റിപ്പോര്‍ട്ട്. രാഷ്ട്രീയ റൈഫിള്‍സിന്റെ ഒരു സംഘം സിവിലിയന്‍ ഡ്രസ്സിലാണ് ഓപ്പറേഷന്‍ നടത്തിയതെന്നാണ് പ്രാഥമിക വിവരം.
" fr
https://www.facebook.com/Malayalivartha

























