മദ്യംവാങ്ങി വീട്ടിലേയ്ക്ക് പോകുമ്പോൾ വഴി തടഞ്ഞു രംഗത്തെത്തിയത് പാമ്പ്! മറ്റൊന്നും നോക്കിയില്ല... 'എന്റെ വഴി തടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ച് കൊണ്ട് പാമ്ബിനെ കടിച്ച് കീറി കഷ്ണങ്ങളാക്കി! പിന്നെ സംഭവിച്ചത് മറ്റൊന്ന്... നാട്ടുക്കാരെപോലും ഞെട്ടിച്ച ആ ട്വിസ്റ്റ് ഇങ്ങനെ...

കർണാടകയിലാണ് സംഭവം. കോലാറില്‍ മദ്യപിച്ചെത്തിയ ബൈക്ക് യാത്രികന്‍ പാമ്ബിനെ കടിച്ച് കഷ്ണങ്ങളാക്കി. ബൈക്കില്‍ സഞ്ചരിച്ച ഇയാളുടെ വഴിയുടെ കുറുകെ വന്ന പാമ്ബിനെയാണ് കടിച്ചത്.
ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായി. ഇയാളുടെ പേര് കുമാര്‍ എന്നാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മദ്യം വാങ്ങി വീട്ടിലേയ്ക്ക് മടങ്ങുകയായിരുന്നു ഇയാള്‍. 'എന്റെ വഴി തടയാന്‍ നിനക്കെങ്ങനെ ധൈര്യം വന്നെന്ന് ആക്രോശിച്ചാണ് ഇയാള്‍ പാമ്ബിനെ കടിച്ചുമുറിച്ച് കഷ്ണങ്ങളാക്കിയത്..
കടിക്കുന്നതിന് മുമ്ബായി പാമ്ബിനെ കഴുത്തില്‍ ഇട്ട് ഇയാള്‍ ഏതാനും ദൂരം യാത്ര ചെയ്തു. കുറച്ചു സമയത്തിനുശേഷം ബൈക്ക് റോഡില്‍ നിര്‍ത്തി പാമ്ബിനെ കടിക്കുകയായിരുന്നു. വഴിയാത്രക്കാര്‍ അടക്കം സംഭവത്തിന് സാക്ഷികളായി. ചിലര്‍ ദൃശ്യങ്ങള്‍ മൊബൈലില്‍ പകര്‍ത്തി.
30 മിനിറ്റിനു ശേഷമാണ് പോലീസ് സംഭവസ്ഥലത്തെത്തിയത്. അപ്പോഴേക്കും പാമ്ബ് ചത്തിരുന്നു.
ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ശേഷം ഗ്രീന്‍, ഓറഞ്ച് സോണുകളില്‍ മദ്യ വില്‍പ്പന പുനരാരംഭിച്ചിരുന്നു. നിരവധി ആളുകളാണ് മദ്യം വാങ്ങാനായി വീടുകളില്‍ നിന്നിറങ്ങിയത്. ഇത് പലപ്പോഴും സാമൂഹിക അകലം പാലിക്കുന്നതിലേയ്ക്കും മാനദണ്ഡങ്ങള്‍ ലംഘിക്കുന്നതിലേക്കും നയിച്ചു.
https://www.facebook.com/Malayalivartha

























