പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേര്‍ക്ക് അസുഖം; തെളിവ് പുറത്തുവിട്ട് ഫ്രഞ്ച് ഹാക്കര്‍; ആരോഗ്യസേതുവിലെ വിവരങ്ങള്‍ ചോര്‍ന്നതായി സംശയം ഉയരുന്നു

കൊവിഡ് രോഗികളെ നിരീക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പിലെ വിവരങ്ങളുടെ സുരക്ഷയെക്കുറിച്ച് വിവിധ കേന്ദ്രങ്ങളിൽ നിന്നും ആശങ്ക ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് ആരോഗ്യസേതു ആപ്പിലെ സുരക്ഷാ വിഴ്ച ചൂണ്ടിക്കാട്ടി ഫ്രഞ്ച് ഹാക്കര്‍ റോബര്‍ട്ട് ബാപ്റ്റിസ്റ്റ് രംഗത്തെത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ ഓഫിസിലെ അഞ്ചുപേരും സൈനിക ആസ്ഥാനത്തെ രണ്ട് പേരും അസുഖ ബാധിതരാണെന്ന് റോബര്‍ട്ട് ട്വീറ്റ് ചെയ്തു. പാര്‍ലമെന്റിലെ ഒരാളും ആഭ്യന്തര വകുപ്പിലെ ഓഫിസിലെ 3 പേരും അസുഖ ബാധിതരെന്നും റോബര്‍ട്ടിന്റെ ട്വീറ്റില്‍ പറയുന്നു.
കഴിഞ്ഞ ദിവസം ട്വീറ്റ് പുറത്തു വന്ന് ഒരു മണിക്കൂറിനകം ഐ.ടി മന്ത്രാലയത്തിന് കീഴിലുള്ള ഇന്ത്യന്‍ കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്പോണ്‍സ് ടീമും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്ററും സുരക്ഷാ വീഴ്ചയുടെ വിവരങ്ങളറിയാന്‍തന്നെ സമീപിച്ചെന്നും ട്വിറ്ററില്‍ എലിയറ്റ് ആല്‍ഡര്‍സണ്‍ എന്ന പേരില്‍ അറിയിപ്പെടുന്ന വൈറ്റ് ഹാറ്റ് ഹാക്കറായ റോബര്‍ട്ട് അവകാശപ്പെട്ടു. രാജ്യത്തെ 9 കോടി ജനങ്ങളുടെ സ്വകാര്യവിവരങ്ങള്‍ അപകടത്തിലാണെന്നും ഹാക്കര്‍ ട്വീറ്റ് ചെയ്തു.
അതേസമയം, ആപ്പ് ഹാക്ക് ചെയ്തുവെന്ന ഹാക്കറുടെ അവകാശവാദം സാങ്കേതിക വിഭാഗം തള്ളിക്കളഞ്ഞിരിക്കുകയാണ്. ആരോഗ്യ സേതു സ്ഥിരം സംവിധാനമല്ലെന്ന് കേന്ദ്ര ഐ..ടി മന്ത്രി രവിശങ്കര്‍ പ്രസാദും അറിയിച്ചിരുന്നു. രോഗബാധിതരുടെ വിവരങ്ങള്‍ സുരക്ഷിതമെന്ന് ആരോഗ്യസേതു സാങ്കേതികവിഭാഗം അറിയിച്ചു. വിവരങ്ങള്‍ ചോര്‍ന്നിട്ടില്ല, വ്യക്തികളെ തിരിച്ചറിയാന്‍ കഴിയാത്തവിധമാണ് സംവിധാനമെന്നും അവര്‍ അറിയിച്ചു. എന്നാൽ ആരോഗ്യസേതുവിലെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന് ഹാക്കര്‍ മുന്നറിയിപ്പ് നൽകി.
https://www.facebook.com/Malayalivartha

























